ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം-കൊറോണ
രോഗപ്രതിരോധം – കൊറോണ
ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു ഭയാനകമായ രോഗമാണ് കൊറോണ വൈറസ് അല്ലെങ്കിൽകോവിഡ് 19. കൊറോണാ വൈറസ് രോഗം മൂലം ലോകമാകെ വിറക്കുകയാണ് മനുഷ്യർ ഉൾപ്പെടെ ഉള്ള സസ്തനികൾക്ക് ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ വൈറസ് ശ്വസന സംവിധാനത്തെ തകരാറിലാക്കുന്നു. കൊറോണ ബാധിച്ച ഒരു വ്യക്തിയുടെ മൂക്കിലെയും, തൊണ്ടയിലെയും സ്രവത്തിൽ നിന്നാണ് ഈ രോഗം സ്ഥിരീകരിക്കുന്നത് കൊറോണ വൈറസ് മൂന്നു തരമുണ്ട്. അതിൽ ഏറ്റവും പുതിയ വൈറസ് ആണ് കോവിഡ് ഇത് മനുഷ്യരിൽ കണ്ടെത്തിയത് മധ്യ ചൈനയിലെ വുഹാൻ നഗരത്തിലാണ്. ലോകത്തിൽ കൊറോണ വൈറസ് മൂലം ഒരു ലക്ഷത്തിലധികം പേർ മരിച്ചു. ഈ രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ചുമ, പനി തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കണം. മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. എന്നിവ ഈ രോഗത്തിനെതിരെ ചെയ്യേണ്ട പ്രതിരോധപ്രവർത്തനങ്ങളാണ്. നമുക്കെല്ലാവർക്കും കൂടി ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണ രോഗത്തെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം