ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ കടമ

നമ്മുടെ ജീവിതത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമായ കാര്യമാണ് ശുചിത്വം. നമ്മുടെ ജീവിതത്തിലെ വ്യക്തിശുചിത്വം ആണ് നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ. ശുചിത്വം നമ്മൾ പാലിക്കുന്നത് നമ്മുടെ കുടുംബത്തിൽ നിന്നാണ്. വ്യക്തിശുചിത്വം ആണ് അതിൽ പ്രധാനം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.

വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം, എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് എല്ലാം കൂടിച്ചേരുന്ന ആകെ തുകയാണ് ശുചിത്വം. പൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകൂ. ഓരോരുത്തരും അവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം തന്നെ കൈവരും. ഞാൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാവും. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞ് ജീവിച്ചവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിയിലും സമൂഹത്തിലും ശുചിത്വം ഏറ്റവും പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യ അവസ്ഥയും ശുചിത്വവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

എസ്സ തോമസ്
3 സി എൽ.എഫ്.എച്ച്.എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം