കാടില്ല മേടില്ല കാട്ടു പൂഞ്ചോലയില്ല...
ഇനിയുള്ള മക്കൾക്കിതൊന്നുമില്ല...
കാലമേ കരയു, പൊട്ടിക്കരയു...
നിൻ പച്ചയാം പുടവ പറിച്ചതേർത്തു...
നിൻ സ്നിഗ്ദ്ധ്മാം മേനി
കരിച്ചതോർത്തു....
നിൻ ജീവജലത്തിൻ ധമനികൾ
മുറിച്ചതോർത്തു....
ഇല്ല ! ഇനിയില്ല !; ഇനിയുള്ള മക്കൾക്ക്
പോയ കാലത്തിൻ ഭംഗി ഒട്ടുമില്ല...
ഇന്നിൻെറ മക്കളിലെ ദുഷ്ടൻെറ
ചിന്തകൾ
കാലത്തിൻ ഭംഗി വെറും " നഷ്ടസ്വർഗം ”
ആക്കി.......