ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കോവിഡ് 19-നും ,കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19-നും, കേരളവും



                "കോവിഡ് 19"എന്ന മഹാമാരി ലോകത്തിൽ വ്യാപകമായി പടർന്നു പിടിച്ചു, എങ്കിലും ലോക്ഡൗണിലൂടെ നമ്മൾ അതിനെ പ്രതിരോധിച്ച് വലിയ നേട്ടം കൈവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ അമേരിക്ക വരെ നമ്മെ അഭിനന്ദിച്ചു. 
  പക്ഷേ, സർക്കാർ ഇളവുകൾ  അനുവദിച്ചതോടെ  വളരെയധികം ആളുകൾ ആവശ്യത്തിനും, അനാവശ്യത്തിനുമായി പുറത്തിറങ്ങുന്നു. വീണ്ടും കൊറോണയെ വിളിച്ചു വരുത്താൻ തുടങ്ങിയിരിക്കുന്നു.
      പ്രിയ കൂട്ടുകാരെ ,നമ്മുക്ക്  സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചും, ശുചിത്വം പാലിച്ചും, മാസ്ക് ധരിച്ചും, പരസ്പരം അകലം പാലിച്ചും ഈ വൻ വിപത്തിനെ തുരത്താം. 
       കോവിഡ് -19എന്ന മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ സ്വന്തം വീടിനേയും, വീട്ടുകാരേയും വിട്ട് നമ്മുടെ ജീവനും ജീവിതത്തിനും സംരക്ഷണ കവചമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ,പോലീസ് സേനയ്ക്കും ,സന്നദ്ധ സംഘടനകൾക്കും നന്ദിയുടെ നറുമലരുകൾ...                                                                                                                                                                
ആഷലിൻ മരിയ ലൈജു
2 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം