ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.മാസം തോറും സാഹിത്യ സംഗമങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ വെയ്ക്കുകയും കഴിവുള്ള കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ട്.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് മാസം പതിനൊന്നാം തിയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. ഉദ്ഘാടനം ചെയ്തത് പ്രശസ്ത നാടൻ പാട്ട് കലാകാരനും അധ്യാപകനും കവിയുമായ ശ്രീ പുന്നപ്രജ്യോതികുമാർ ആണ് . സ്കൂൾ മാനേജർ റവ. ഫാദർ ഫെർണാണ്ടസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മാർഗരറ്റ് ഷീ മോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കോവി ഡ് കാലമായതിനാൽ ഗൂഗിൾ മീറ്റ് വഴിയാണ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടത്. തുടർന്ന് എല്ലാ മാസങ്ങളിലും ക്ലാസ്സ് തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടന്ന് പോരുന്നു. അതാത് ക്ലാസ്സ് റ്റീച്ചേഴ്സാണ് അതിന് നേതൃത്വം കൊടുക്കുന്നത്. സ്കൂൾ തല പ്രവർത്തനങ്ങളുടെ കൺവീനർ വിജി ജോസഫ് ആണ്