റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/അക്ഷരവൃക്ഷം
കവിത രചന മത്സരത്തിൽ ഒന്നാം സമ്മാനം അർഹമായ കവിത ,.
ബാല്യ മാധുര്യം
മാധുര്യ ചുവടുകളിൽ ,
പാറി ഞാൻ ചിത്ര ശലഭം എന്ന പോൽ
ആരോ ചൊല്ലി ;
മതി മറഞ്ഞു പട്ടം പോലെ
മനസ്സിന്റെ ഇതളിൽ
ചുവടുകളായി സ്നേഹ വാത്സല്യം,
എവിടെയോ പാറിയ കടലാസിൽ ,ഞാൻ എഴുതിയ ,ജീവിത രചനകൾ........
നാല് ചുവരിലെ ഫ്ലാറ്റിന്റെ ജാലകത്തിൽ
ആരെയും പ്രകാശിതമാക്കുമെൻ
ചിത്രങ്ങൾ......
മന്നാൽ മരത്താൽ നെഞ്ചിന്റെ
ചൂടിൽ എവിടെയോ പ്രകാശിതം ,
ആരോ ചൊല്ലി .
നീ പുതു തലമുറ,നിനക്കില്ല ജനനി മാധുര്യം വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ നീ ,
വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ നീ ,
വിഡ്ഢിയായി കാലമത്രയും;
അരുതേ, അങ്ങനെ കൊല്ലരുതേ
ഞാനും ഒരു മാതാവിന് മനുഷ്യ ജന്മം ......
ആരറിഞ്ഞു പ്രകൃതി ആസ്വാദനം
ബാല്യത്തിന് അപ്പുറം മണ്ണപ്പം ചുട്ടു കളിക്കുവാൻ
ഇനിയുമെന്തേ സ്വരം,
വൈകാതെ പോയ പോൽ
പേര മരത്തിൽ വലിഞ്ഞു ;കയറുവാൻ ഇനിയുമെന്തേ
മണ്ണിരയെയും മണ്ണിനെയും
ഇനിയെന്തെ സ്നേഹിച്ചു കൂടാ
ആസ്വദിക്കൂ നിൻ ആഹ്ലാദ നിമിഷങ്ങൾ
അറിഞ്ഞു ഉണർത്തൂ നിൻ
ജീവിത പാഠങ്ങൾ.......
എത്ര മാധുര്യം എൻ ബാല്യം.....