രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം ആചരിക്കുന്നതിന്റെ ഭാഗമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രഭാത ഭക്ഷണമേള സംഘടിപ്പിച്ചു. സുരക്ഷിത ഭക്ഷണം വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , പരിസ്ഥിതി ക്ലബ്ബും ചേർന്നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മുത്താറി, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അയെൺ, കാൽസ്യം, നാരുകൾ എന്നിവ ധാരാളമായടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ വിദ്യാർഥികൾ മേളയിൽ കൊണ്ടുവരുകയും പരസ്പരം പങ്കിടുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാജീവൻ ഒതയോത്ത് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. പി. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ അനിൽകുമാർ ഡെപ്യൂട്ടി എച്ച്. എം. ഷാജിൽ ടി. കെ., സ്റ്റാഫ്‌ സെക്രട്ടറി പി.വിജിത്ത് , എസ്. ആർ. ജി.കൺവീനർ കെ.പി.സുലീഷ് , എ. എസ്. ഐ. രാജേഷ് എന്നിവർ ആശംസ അറിയിച്ചു. കെ. എം. ഉണ്ണി ചടങ്ങിൽ സ്വാഗതവും അജേഷ് വി. വി. നന്ദിയും അറിയിച്ചു

റീഡ് ആന്റ് വിൻ

സ്വച്ഛതാ ഹി സേവ

സ്വച്ഛതാ ഹി സേവ എന്ന മുദ്രാവാക്യം ഉയർത്തി മഹാത്മാവിൻ്റെ സ്മരണയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്റ റി സ്കൂൾ ഈ വർഷത്തെ ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിച്ചു.ഗാന്ധി പ്രതിമയിൽ പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി, ശുചിത്വ വിദ്യാലയം  ബഹുമതി കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ് മാസ്റ്റർ സി.പി സുധീന്ദ്രൻ ഏറ്റുവാങ്ങി, തുടർന്ന് ശുചിത്വ റാലിയും നടന്നു.

സാന്ത്വനം

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂനിറ്റ് ഗാന്ധി ജയന്തി ദിനത്തിൽ സാന്ത്വനം എന്ന പേരിൽ നടപ്പിലാക്കുന്ന സഹായ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

സ്വച്ഛതാ ഹി സേവ

സ്വച്ഛതാ ഹി സേവ കാംപയിന്റെ ഭാഗമായി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ കുട്ടികളും സ്റ്റാഫും സ്വച്ഛതാ ഹി സേവ പ്രതിജ്ഞപ്രതിജ്ഞ എടുക്കുന്നു

ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്

ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന "ഹരിതകം" പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളും steel bottle ഉപയോഗിക്കുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിലെ മുഴുവൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സ്റ്റീൽ ബോട്ടിലുമായി അണിനിരന്നപ്പോൾ

പൊന്നോണം 2023

പൊന്നോണം 2023

അനുമോദനം

ആസാമിലെ ഗുവാഹട്ടിയിൽ വച്ച് നടന്ന ഏഴാമത് നാഷണൽ ഖഡ്ക്ക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കെ. ഷിയയ്ക്ക് തലശ്ശേരി DEO എൻ.എ ചന്ദ്രിക ഉപഹാരം നൽകുന്നു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് , പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, PTA പ്രസിഡണ്ട് , DHM എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തിൽ 76 തെങ്ങിൻ തൈകൾ വിതരണം ചെയ്ത് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ "ആസാദി ട്രീസ് " പദ്ധതി ആരംഭിച്ചു. 15 വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന "ഹരിതകം" പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് തെങ്ങിൻ തൈകൾ നൽകിയത്. ഹരിതകം പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന് ലഭിച്ച തെങ്ങിൻ തൈകൾ സി.പി. ഒ എം.കെ രാജീവൻ വിതരണം ചെയ്തു

ലഹരി വിരുദ്ധ ക്ലബ്ബ്

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിന് ഉദ്ഘാടനം ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ നിർവഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ നിർവഹിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവകിഷൻ,തന്മയ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു

ലഹരി വിരുദ്ധ ദിനാഘോഷം

രാജീവ് ഗാന്ധി മെമ്മോറിയൽ HSS മൊകേരി, സയൻസ് ക്ലബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാഘോഷം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സി,പി.സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.Deputy HM ഷാജിൽ ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജിത്ത്.പി, സനിൽകുമാർ വി.കെ, മഹേഷ് കുമാർ ടി എന്നിവർ ആശംസയും നിലീന രാമചന്ദ്രൻ സ്വാഗതവും ഗൗതം കൃഷ്ണ നന്ദിയും പറഞ്ഞു. അനിത കെ, ജിമ്ന. കെ, ഷീജ വി പി, റീന എം, പ്രഫുൽ എന്നിവർ നേതൃത്വം നൽകി. അതിരുകൾ ഒന്നും ഇല്ലാതെ ലഹരി, നമ്മുടെ വിദ്യാർത്ഥികളെ പോലും കീഴടക്കി കൊണ്ടിരിക്കുന്ന ഈ കറുത്ത കാലത്ത് . മിടുക്കരായ വിദ്യാർത്ഥികൾ പോലും ലഹരി എന്ന കെണിയിൽ പെട്ട് പോകുന്നത് മഹാദുരന്തമാണ്. നല്ല പുസ്തകങ്ങളിലും കൂട്ടുകാരിലും അധ്യാപകരിലും രക്ഷിതാക്കളിലും ആണ് പ്രതീക്ഷ. ഒപ്പം അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം എന്ന് ബോധ്യപ്പെടുത്തുകയാണ്. "ഉണരിൻ " എന്ന ഈ സ് കിറ്റ് .... അവതണം സയൻസ് ക്ലബ് രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ .

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജെ. ആർ സി , എൻ . എസ്.എസ്, SSSS, എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നിന്നും പാത്തിപ്പാലം വരെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുമായി റാലി നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മൊകേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് മൊകേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഉദ്ഘാനം ചെയ്തു. പാനൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ കെ.എം. സുജോയ് ക്ലാസ്സ് എടുത്തു. തുടർന്ന് മൊകേരി PH C യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. യൂസഫ് മഴക്കാല ശുചീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. സി.പി. ഒ എം.കെ . രാജീവൻ, കെ.പി.പ്രഷീന, സരീഷ് രാം ദാസ്, കെ.ഷിജിൽ, കെ സീബ, അജിത്ത് എന്നിവർ നേതൃത്വം നൽകി.

ഒളിമ്പിക്സ് ദിനാചരണം

അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ഒളിമ്പിക്സ് റൺ നടത്തി* മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പാത്തിപ്പാലം ടൗൺ മുതൽ സ്കൂൾ ഗ്രൗണ്ട് വരെ ഒളിബിക്സ് റൺ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സോമനാഥ് നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ രാജീവ് ഒതയോത്ത്, എം.കെ. രാജീവൻ, കെ.പി. പ്രഷീന, കെ.രാജേഷ് , പി .വിജിത്ത് , രമിത്ത്, നവരാഗ് എന്നിവർ നേതൃത്വം നൽകി

ബോധവത്കരണ ക്ലാസ്

കൗമാരകാലഘട്ടത്തിലെ പ്രശ്നങ്ങൾ, സംഘർഷങ്ങൾ എന്നിവ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ , രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥിനികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ഹാർമണി ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ കോടിയേരി DHC മെഡിക്കൽ ഓഫീസർ Dr.shibi P Varghese കുട്ടികൾക്കായി ക്ലാസെടുത്തു.വി.പി ഷീജ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സി.പി.സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഷീബ എം സ്വാഗതവും നിലീന രാമചന്ദ്രൻ നന്ദിയും പറഞ്ഞു.റീന എം ,ലജിന, അതുല്യ, നിത്യ, ദീപ, പ്രഷീന, ജിൻസി എന്നിവർ നേതൃത്വം നൽകി.