യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

പ്രളയം നമ്മെ പഠിപ്പിച്ചത് ഈ പ്രളയം നമ്മെ എന്തു പഠിപ്പിച്ചു എന്നതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്.ഒന്നാമതായി പ്രകൃതിയോട് വികൃതി വേണ്ട എന്നു പഠിപ്പിച്ചു.രണ്ടാമതായി ഭൂമി ഒന്ന് ചുമല് കുലുക്കി തിരിഞ്ഞിരുന്നാൽ തീരാവുന്നതേ ഉള്ളൂ മനുഷ്യർ എന്ന് പഠിപ്പിച്ചു' അടുത്തതായി, ഇങ്ങനെയുള്ള അവസ്ഥകളെ നേരിടാനുള്ള പ്രാഥമിക വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണം എന്ന് പഠിപ്പിച്ചു. സ്നേഹവും സാഹോദര്യവും എന്താണെന്നും സഹജീവനം എന്താണെന്നും പഠിപ്പിച്ചു. " ഇത് തൊറയാണ് മൊതലാളി "എന്നു മാത്രം പറഞ്ഞു നമ്മൾ കണ്ടിട്ടുള്ള മത്സ്യത്തൊഴിലാളികൾ ഒരു നാടിന്റെ മുഴുവൻ രക്ഷകരും അഭിമാനവുമാണെന്നു പഠിപ്പിച്ചു. വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയുടെ യഥാർത്ഥ ശക്തി എന്താണെന്നു പഠിപ്പിച്ചു.ജനസേവകരുടെയും പോലീസിന്റെയും ആത്മാർത്ഥത എന്താണെന്നു പഠിപ്പിച്ചു. മുൻപ് കേട്ടുകേഴ്വി പോലുമില്ലാത്ത ഒരു ദുരന്തത്തെ ഒറ്റക്കെട്ടായി കക്ഷിരാഷ്ട്രീയ ജനസമുദായ സമൂഹ ഭേദമന്യേ എങ്ങനെ പിടിച്ചുകെട്ടാം എന്നു പഠിപ്പിച്ചു. ഒന്നിച്ചു നിന്നാൽ നമുക്കെല്ലം നിഷ്പ്രയാസമാണെന്നു പഠിപ്പിച്ചു. അങ്ങനെ ഇത്രയും പാഠങ്ങൾ എങ്കിലും ഈ പ്രളയം നമ്മെ പഠിപ്പിച്ചു. " പാഠങ്ങൾ ഒരുപാടുണ്ട് ജീവിതം ഒരെണ്ണവും നല്ല വണ്ണം ജീവിക്കാം". രക്ഷപ്പെടുത്തലിൽ തീരുന്നില്ല നമ്മുടെ ദൗത്യം. കേരളത്തെ കെട്ടിപ്പടുക്കാം...... "ഒരേ മനസ്സായി, ഒരേ ഊർജ്ജത്തോടെ ".....

നന്ദന ഗിരീഷ്
4 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം