യു പി എസ് പുല്ലൂറ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിനെ ഭാഗം ആയിരുന്നെങ്കിലും കൊടുങ്ങല്ലൂരിനെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വർഷങ്ങൾക്കുമുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിലെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിനെ പടിഞ്ഞാറുഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലികനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തി ചേരേണ്ടിയിരുന്നത്. പാലം ഇല്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസമായിരുന്നു. പുല്ലൂറ്റ് നിവാസികൾക്ക് കൊടുങ്ങല്ലൂരു മായി ബന്ധപ്പെടാൻ അന്ന് ഉണ്ടായിരുന്ന മാർഗ്ഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു. നാലാംതരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ പത്ത് കിലോമീറ്റർ അകലെയുള്ള ശൃംഗപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്ന് അന്ന് പുല്ലൂറ്റ് പ്രവർത്തിച്ചിരുന്ന ടി ഡി പി യോഗം ഗാഢമായി ആലോചിച്ചത് ഫലമായിട്ട് ഉണ്ടായതാണ് സംസ്കൃതം സ്കൂൾ. സംസ്കൃതം സ്കൂൾ നിർത്തേണ്ടി വന്നെങ്കിലും ടി ഡി പി യോഗം സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതിന് പരിണിതഫലം ആയിട്ടാണ് ഇന്നത്തെ ടി ഡി പി യോഗം യുപി സ്കൂളിന്റെ ആവിർഭാവം. അത് ആരംഭിച്ചത് 1948ലാണ്. അഞ്ചാം ക്ലാസോടെ യാണ് അത് തുടങ്ങിയത്. ആദ്യ ഹെഡ്മാസ്റ്ററായി പ്രഗത്ഭനായ ശ്രീ നാരായണ അയ്യർ അവർകളുടെ നേതൃത്വത്തിൽ ഈ സ്കൂൾ തുടങ്ങുവാൻ സാധിച്ചത് അന്നത്തെ ടി ഡി പി യോഗ നേതൃത്വത്തിന് ഒരു വലിയ നേട്ടമായി കണക്കാക്കുന്നു. യോഗ ത്തിന്റെ സ്വന്തം കെട്ടിടത്തിലായിരുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ നാട്ടുകാർ സഹകരിച്ചതിന് ഫലമായി സ്കൂളിന് ആറും ഏഴും ക്ലാസ്സുകൾ ഉണ്ടാവുകയും 16 ഡിവിഷനുകളിൽ ഊടെ പ്രവർത്തിക്കുവാൻ സാധിക്കുകയും ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുവാനും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുവാനും പങ്കുവഹിച്ചിട്ടുള്ളത് സർവ്വശ്രീ ഈശ്വരമംഗലത്ത് പത്മനാഭൻ, നെടുംപറമ്പിൽ കുമാരൻ, രാമചന്ദ്ര രാമൻ, വട്ടപ്പറമ്പിൽ ശങ്കരൻ, കെ എം വേലായുധൻ, ഈ പി ഭാസ്കരൻ, വി കെ രാജൻ, കെ ആർ ശിവരാമൻ, കെ കെ ജനാർദ്ദനൻ, എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി ആയിരുന്നു. ഇപ്പോഴത്തെ ഭരണസാരഥ്യം വഹിക്കുന്നത് ശ്രീ, രാമ നാഥന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി ആണ്

1947 ലാണ് യുപിസ്കൂൾ സ്ഥാപിതമായത്. ഇതൊരു എയ്ഡഡ് സ്കൂൾ ആണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സ് ആയി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒരു പ്രീ പ്രൈമറി വിഭാഗം ഇല്ല. പഠന മാധ്യമമായി ഇംഗ്ലീഷും മലയാളവും ആണുള്ളത്. ജൂൺ മാസം അക്കാദമിക് വർഷമായി ആരംഭിക്കുന്നു. സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ട്. പഠന ആവശ്യങ്ങൾക്കായി 15 ക്ലാസ് മുറികളും പ്രധാന അധ്യാപിക ക്കായി പ്രത്യേകം റൂമും ഇതര പ്രവർത്തനങ്ങൾക്കായി മറ്റു രണ്ടു റൂമുകളും  സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. ചുറ്റും മതിലുകൾക്കുള്ളിൽ ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിവെള്ളത്തിനായി ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ആണ് ഉപയോഗിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ബാത്ത്റൂമുകൾ ഉണ്ട്. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി 12 കമ്പ്യൂട്ടറുകളുണ്ട്. പ്രധാനധ്യാപകൻ ഒന്ന് പുരുഷ അധ്യാപകർ 3 വനിതാ അധ്യാപകർ വനിതാ അധ്യാപകർ 12