യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം



ലോകമെങ്ങും വിത്തുവിതച്ചു കൊറോണയെന്ന മഹാമാരി
മനുഷ്യന്റെ കാടുകയറിയ കലാവിരുതിനെതിരെ
പ്രകൃതി കലി കയറിയ കാലം വന്നു
ലോകമെങ്ങും പകച്ചു നിൽക്കെ
കൊറോണയെന്ന കലികാലം
മരണ താണ്ഡവമാടി
മാനവരാശി ചുമരുകൾക്കുളിൽ ഒളിച്ചിരിക്കെ
ജീവജാലങ്ങൾ പ്രകൃതിയോടിണങ്ങി
പേടിക്കാതെ നടന്നിടുന്നു
പ്രപഞ്ചമെങ്ങും കയ്യടക്കിയ
മാനവരാശി കനിവിനായ് കൈകൂപ്പുന്നു
പ്രകൃതിയോട് കാണിച്ച തന്റെ വെറികൾ
ഒരു നിമിഷമെങ്കിലുമോർത്തു പകച്ചിടുന്നു
ഭൂമി മാതാവേ മാപ്പ്...മാപ്പ്
ഇനിയെങ്കിലും നിൻ കനിവിനായി നാമൊന്നായി കാത്തിരിക്കുന്നു
കനിഞ്ഞിടൂ നിന്റെ കരങ്ങൾ ഒരിറ്റാശ്വാസമായി
തന്നിടൂ ഒരിറ്റു കനിവായ്
ഈ മഹാമാരിയിൽ നിന്നൊരു മോചനം
 

ആദിൽ മുബാക്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത