യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/വിദ്യാരംഗം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2023-24 അക്കാദമിക വർഷം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം വായന ദിനത്തോടനുബന്ധിച്ച് 19/6/2023 ന് നടന്നു. വായനാവാരത്തോടനുബന്ധിച്ച് ദൃശ്യാരിഷ്കാരം, പാരായണ മത്സരം, പുസ്തകപരിചയം, വായനാമത്സരം, പുസ്തക പ്രദർശനം തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്താൻ തീരുമാനിച്ചു. എല്ലാ ദിവസവും അസംബ്ലിയിൽ കവിതാപാരായണം, പുസ്തകപരിചയം തുടങ്ങിയവ ഓരോ ക്ലാസ നുസരിച്ച് നടത്തിവരുന്നു. 27/7/2023 ന് വാങ്ങ്മയം ഭാഷാ പ്രതിഭാ നിർണയ പരീക്ഷ നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം അവന്തികയും രണ്ടാം സ്ഥാനം അജയ് കൃഷ്ണനും മൂന്നാം സ്ഥാനംമാധവ്പ്രസാദും നേടി. എല്ലാ കാസുകളിലും ക്ലബിന്റെ നേതൃത്വത്തിൽ വായനാ കാർഡുകൾ, ചെറു കഥാ പുസ്തകങ്ങൾ തുടങ്ങിയവ അധിക വായനയ്ക്കായി നൽകുകയും 3, 4 ക്ലാസുകളിലെ കുട്ടികളോട് ആസ്വാദനക്കുറിപ്പുകൾ തയാറാക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ കവികളും കഥകളും മറ്റു പ്രവർത്തനങ്ങളും കേൾക്കുന്നതിന് ഉച്ച സമയത്തെ ഇടവേളകൾ വിനിയോഗിച്ചു വരുന്നു.