മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അകലാതെ അകലണം

Schoolwiki സംരംഭത്തിൽ നിന്ന്
അകലാതെ അകലണം

പൊട്ടിപ്പുറപ്പെട്ടൊരു വൈറസ് ലോകത്ത്
വന്നു ഭവിച്ചല്ലോ വിഭ്രാന്തി ലോകത്ത്
ഇന്നലെ കൈപിടിച്ചാശ്ശേഷം നൽകിയോർ
ഇന്നിതാ കാണുമ്പോൾ ഓടി മറയുന്നു
കൂട്ടുകുടുംബങ്ങൾ, ഉറ്റ സുഹൃത്തുക്കൾ
എല്ലാരുമിന്നിതാ അകലത്തിൽ നിൽക്കുന്നു
ആരാധനാലയം, വിദ്യാലയം - എന്തിന്
രാജ്യങ്ങളെമ്പാടും ലോക് ഡൗണിലിപ്പോൾ
വേലയും കൂലിയുമില്ലാതെ ആളുകൾ
വീട്ടിൻ തടവറക്കുള്ളിൽ കഴിയുന്നു
ഇനി എത്ര നാൾ നീണ്ടുപോകുമെന്നറിയില്ല
എങ്കിലും ചങ്കുറപ്പോടെ നാം നിൽക്കണം
വ്യഗ്രത ഇല്ലാതെ ജാഗ്രതയോടെ നാം
പൊരുതണം ഈ മഹാമാരിയെ നീക്കുവാൻ
അകലലും ഒരടുക്കലിനാണെന്ന് ചിന്തിച്ച്
അകലാതെ അകലണം നല്ല നാളേക്ക് നാം
 

ഐഷ നസ് വ
1 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത