മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ലോകത്തെ നടുക്കിയ കുട്ടിരാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ നടുക്കിയ കുട്ടിരാക്ഷസൻ


ഞാൻ ഒരു രാക്ഷസൻ്റെ കഥ പറയാം. മനോഹരമായ ഒരു ഗ്രഹം' പച്ചപ്പൂ വിരിച്ച പുൽത്തകിടുകൾ , പക്ഷികളുടെ മനോഹരമായ പാട്ടുകൾ കാണുന്നവരെല്ലാം അതിൽ മയങ്ങിപ്പോകും.മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും എല്ലാവരും അവിടെ പാർത്തിരുന്നു. ഒച്ച വെച്ചൊഴുകുന്ന പുഴകൾ അതിൻ്റെ ഭംഗി വർദ്ധിപ്പിച്ചു. ആ മനോഹരഗ്രഹമായിരുന്നു നമ്മുടെ ഭൂമി പെട്ടെന്ന് ഒരു ദിവസം അത് സംഭവിക്കുക തന്നെ ചെയ്തു. ഒരു കൊച്ചു രാക്ഷസൻ !! കണ്ടാൽ ഭയം തോന്നുന്ന രൂപം !! അവൻ ഈ ഗ്രഹത്തെ കൈവശപ്പെടുത്താൻ തീരുമാനിച്ചു. വ്യത്യസ്തമായ ഒരു പേരായിരുന്നു അവൻ്റേത്."കോ വിഡ് ... കൊറോണ എന്നും ജനങ്ങൾ അവനെ വിളിച്ചിരുന്നു' രാക്ഷസൻമാർ പല പല ഭാഗത്തേക്ക് പോകാൻ തുടങ്ങി 'അവർ ധാന്യങ്ങളും പച്ചക്കറികളും മനുഷ്യർക്ക് നൽകിയില്ല: മാത്രമല്ല, അവൻ പല രക്തബന്ധങ്ങളേയും മാറ്റി നിർത്തി. അമ്മയെ കാണാതെ വിദേശത്ത് നിന്നും കരയുന്ന മക്കൾ ....മക്കളെ കാണാൻ പറ്റാത്ത അമ്മമാർ .... ആ രാക്ഷസൻമാർ മനുഷ്യരെ കൂടുകളിൽ ബന്ധിച്ചു !! അപ്പോഴാണ് ഒരു കുട്ടം മാലാഖമാർ അവിടെ എത്തിയത്. മാലാഖമാർ പറഞ്ഞു: ഞങ്ങൾ പറയുന്ന നിർദ്ദേശങ്ങൾ നിങ്ങൾ പാലിക്കണം, എങ്കിൽ നിങ്ങൾക്ക് ഈ രാക്ഷസൻമാരിൽ നിന്ന് രക്ഷപ്പെടാം. നിങ്ങൾ ശുചിത്വം പാലിക്കുക, ഇടക്കിടെ സോപ്പ് കൊണ്ട് കൈ കഴുകുക, കൈ കഴുകാതെ മൂക്കും വായും കണ്ണും തൊടാതിരിക്കുക, പരസ്പരം അകലം പാലിക്കുക: ഇത് കേട്ട മനുഷ്യർ അവർ പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ തുടങ്ങി: അതോടെ ആ കൊച്ചു രാക്ഷസൻമാർ മരിച്ചു വീണു. അതോടെ ആ ഗ്രഹം പഴയത് പോലെ ആയി.

മുജ്തബ യാസീൻ
5 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ