മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/വിടരാത്ത പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വിടരാത്ത പൂക്കാലം

അകലെയാ സന്ധ്യയിൽ പൂത്തുവിരിഞ്ഞൊരാ
പൊൻതാരകത്തിന്റെ ശോഭ നോക്കി
ഏകാന്തമായി നെടുവീർപ്പിടുന്നിതാ
ഏകയായി തീർന്നു ഞാനിന്നി മന്നിൽ
വിടരാൻ കൊതിക്കുന്ന പുലരിക്കുവേണ്ടി ഞാൻ
സന്ധ്യതൻ വീഥിയിൽ നിന്നിടുന്നു
ആരെയോ തേടി തിരഞ്ഞു കൊണ്ടെൻ മനം
ഇന്നും വിഷാദമായി തീർന്നിടുന്നു
ഒരിക്കലും വിരിയില്ല ഇനിയൊരു പൂക്കാലം
കൊഴിഞ്ഞുപോയി എങ്ങോ മാഞ്ഞുപോയി
വിരിയാത്ത പൂക്കാലം എന്നുമെൻ അകതാരിൽ
വേദനയോടെ ചിരിച്ചിടുന്നു.
മറക്കുവാൻ മാത്രമാണെന്നുമീ ജീവിതം
ഓർമകൾ നമ്മെ പിരിഞ്ഞുവെന്നൊ?
ഏകാന്തമാകുമോ ഇനിയുള്ളനാളുകൾ
വിടരാത്ത പൂക്കാലമെന്ന പോലെ
ലോകംമുഴുവൻ വസന്തം നിറയ്ക്കുന്ന
നാളുകളെ കാക്കയാണെന്നുമീ ഞാൻ
ഒറ്റയ്ക്ക് വിരിയാനല്ലോരുകൂട്ടമായ് വിരിഞ്ഞ്
ആനന്ദ നൃത്തമൊന്നാടീടുവാൻ
എത്രനാൾ കാക്കണം ഞാനുമെൻ മോഹവും
എത്രനാൾ എത്രനാൾ കാക്കവേണം


റിമി റെന്നി
7 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത