മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കേരളത്തിന്റെ പ്രകൃതി സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിന്റെ പ്രകൃതി സൗന്ദര്യം
കവികളും കലാകാരൻമാരും ഏറെ പുകഴ്ത്തിയിടുള്ള ഒന്നാണ് കേരളത്തിന്റെ പ്രകൃതി സൗന്ദര്യം. നമ്മുടെ പ്രശസ്ത കവികളും അപ്രശസ്‌ത കവികളും കേരളത്തിന്റെ സൗന്ദര്യം വാഴ്ത്തിപാടിയിടുണ്ട്. പ്രകൃതിയുടെ കൃത്രിമമല്ലാത്ത സൗന്ദര്യം കാണണമെങ്കിൽ കേരളത്തിലെത്തണം. ഭൂമിയിലെ സ്വർഗമാണ് കാശ്മീർ എങ്കിൽ ദൈവത്തിന്റ സ്വന്തം നാടാണ് കേരളം.

പർവതങ്ങളുടെയും, തടാകങ്ങളുടെയും, പുഴകളുടെയും സൗന്ദര്യം കേരളത്തിന്‌ നൽകുന്ന ചാരുത എങ്ങനെ പറഞ്ഞറിയിക്കാനാണു? പുൽമേടുകളും, കാടുകളും, പൂവള്ളികളും, പൂങ്കാവനങ്ങളും ഇവിടെ സുലഭം. തണ്ണീർതടങ്ങളും, കാവുകളും, കാട്ടുപൊന്തകളും അവിടെയെല്ലാം പറന്നുനടക്കുന്ന നിരവധി പക്ഷികളും ! കേരളത്തിന്റെ സൗന്ദര്യം ആരുടെ ഹൃദയത്തെയാണ് അഭിരമിപ്പിക്കാത്തത്. കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കണമെങ്കിൽ കോവളം വരെ പോകണം.കേരളം കാണാനെത്തുന്നവരുടെ പറുദീസയാണിവിടം.

നൈയ്സ മരിയം ബിനോ
5 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം