മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധശേഷിയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധശേഷിയും     

അഭിജിത്തും ബിനോയിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു .അവർ നഴ്സിങ് വിദ്യാർത്ഥികളാണ്. കോളേജ് അദ്ധ്യയനം തുടങ്ങി ആദ്യ ദിവസം തന്നെ അവർ വളരെ നല്ല സുഹൃത്തുക്കളായി മാറി. പഠനത്തോടൊപ്പം സമൂഹികപ്രതിബദ്ധതയും ഉള്ളവരായിരുന്നു അവർ. അങ്ങനെ ഇരിക്കെ അവരുടെ പഠനത്തിന്റെ ഭാഗമായി ഒരു മഴക്കാലത്ത് പടർന്നു പിടിച്ച വിവിധ രോഗങ്ങളുടെ വിശകലനത്തിനായി ഇത്തരം രോഗത്തിന്റെ ഉറവിടം തിരക്കി അവരിറങ്ങി. മഴക്കാല രോഗങ്ങളെ വർഷാ വർഷം നമ്മൾ നേരിടുന്നതാണെങ്കിലും അവയെ പ്രതിരോധിക്കാൻ നമുക്കെന്തുകൊണ്ടാകുന്നില്ല എന്നവർ ചിന്തിച്ചു. അവർ നഗരങ്ങളിലും ഗ്രാമങ്ങളിലും പല പ്രദേശങ്ങളിലും സഞ്ചരിച്ചു. അവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും പരിസരങ്ങളുടെ പ്രത്യേകതകളും അവർക്ക് വിഷയങ്ങളായി. നഗരപ്രദേശങ്ങളിൽ ഉന്നത ജീവിതനിലവാരം പുലർത്തുന്നവർ പോലും തങ്ങളുടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ ശ്രദ്ധപുലർത്തുന്നില്ല, നഗരങ്ങളിൽ നിന്നുത്ഭവിക്കുന്ന മാലിന്യങ്ങൾ അവിടെ മാത്രം ഒടുങ്ങാതെ അനേകം രോഗകാരികളുമായി അവ ഗ്രാമങ്ങളിലെ മണ്ണും ജലവും മലിനമാക്കിത്തീർക്കുന്നു. ഇവ വിനാശകാരിയായ രോഗത്തിന്റെ ഉറവിടങ്ങളും ആകുന്നു..ഇത്തരം മലിന്യ ഉറവിടങ്ങൾ തടയണം എന്ന കുറിപ്പിലൊതുങ്ങാതെ ഒരു കൂട്ടം ചെറുപ്പക്കാരോടൊപ്പം അവർ ഇറങ്ങിത്തിരിച്ചു.....ഇത്‌ നമ്മൾ ഓരോരുത്തരുടേയും കടമയാണെന്ന ഉത്തമ ബോധ്യത്തോടെ...

നന്ദകിഷോർ
9A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ