മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുളിൽ ഒരു തിരി നാളമായി



ആൾത്തിരക്കൊഴിഞ്ഞൊരാ
ഉത്സവനഗരിയാകുന്നിതാ
മമ വിധിവൈവിധ്യം . . . .
നിശാസഞ്ചാരിയാമെൻ സഹചാരികളായ്
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . .
. പലതായ ആവർത്തനങ്ങളുളവാക്കിയ
 നൊമ്പരങ്ങൾ
കൺകളിറുക്കി , വയർരുക്കിയമർത്തി ,
പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ

അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . .
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ .
ഉത്സവവീഥികൾ തൻ തോരണങ്ങൾ
 മറയാക്കിടും നിരവധിയാം
മിഴികളെന്നിലേക്കായ്
 കൂരമ്പുകൾ തെറുത്തീടുന്നു ,
പലതായ നിഴലുകൾ
എൻ കാലടികൾ പരതി പിന്തുടരുന്നു .
 . പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ
പോലുമേ അന്ധകാരം കലർത്തുന്നു . . .
വിറക്കുന്നിതെൻ കരങ്ങൾ ,
വിതുമ്പുന്നിതെൻ അധരങ്ങൾ . . .
 നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . .
ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ
ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ
പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി
കാമനിർവൃതിക്കൊരിരയാകാൻ
ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ?



 

ലിസ് റോസ്
10A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത