മാർ തോമ എൽ പി എസ് കീഴില്ലം/അക്ഷരവൃക്ഷം/കോവിഡ്-19
ഒരു സ്വപ്നം പോലെ
കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ടിരിക്കുന്ന ഈ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ഡിസംബർ പകുതിയോടെ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നത്.സ്ഥിതി ഗുരുതരം ആകുന്നുണ്ട്. 1960-കളിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തുന്നത്.സാധാരണ പനി ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2002 ൽ ചൈനയിൽ തുടങ്ങി തുടർന്ന് 26- ലേറെ രാജ്യങ്ങളിലും പടർന്നുപിടിച്ചു. കൊറോണ വൈറസ് സാധാരണ പനിയെപ്പോലെ ശ്വാസകോശത്തിലാണ് ബാധിക്കുന്നത്. 38 ഡിഗ്രിയിൽ കൂടുതൽ ഉള്ള പനി,ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ. മൂക്കൊലിപ്പ്,തൊണ്ടവേദന,തലവേദന എന്നിവ ഉണ്ടാകും. ലക്ഷണങ്ങൾ
മുൻകരുതലുകൾ
ജനുവരി 30ന് ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിയിലൂടെ കേരള സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 സ്ഥിതീകരിച്ചു.50 സർക്കാർ ആശുപത്രികളും രണ്ടു സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 52 സ്ഥാപനങ്ങൾ ഉൾപ്പെടുത്തി 947 ഐസലേഷൻ കിടക്കകൾ സജ്ജമാക്കി ഒന്നാംഘട്ട ആരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്ന് എത്തിയ പത്തനംതിട്ടയിലെ 3 അംഗ കുടുംബവുമായി സമ്പർക്കം പുലർത്തിയ അടുത്ത ബന്ധുക്കൾക്ക് മാർച്ച് മൂന്നിന് കോവിഡ് സ്ഥിതീകരിച്ചു. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു.കാസർകോഡ് ജില്ലയിലും കോവിഡ്-19 പടർന്നുപിടിച്ചു. നമ്മൾ കേട്ടിട്ടില്ലാത്ത ഒരു അപൂർവ വൈറസ് രോഗമാണ് കൊറോണാ . ചൈനയിൽ നിന്നും ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ നമ്മുടെ നാട്ടിൽ വരും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.ചൈനയിൽ തന്നെ ധാരാളം ജീവനുകൾ അപഹരിച്ചു. പിന്നീട് വൈറസ് മറ്റു 180 രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചു.ഇറ്റലി, ജർമ്മനി,അമേരിക്ക,ഫ്രാൻസ്,ഇന്ത്യ എന്നീ രാജ്യങ്ങളിലും പടർന്നു പിടിക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത്. ഇതൊക്കെ ആണെങ്കിലും ആതുരസേവനരംഗത്ത് ഏറ്റവും മികച്ച മാതൃക കേരളത്തിന്റേതാണ്. ആരോഗ്യ പ്രവർത്തകരും ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ഈ കൊറോണയേയുംനമ്മൾ അതിജീവിക്കും. നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായി .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം