മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സ്ക്കൂൾ പഠന യാത്രകൾ
സ്ക്കൂൾ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരാറുള്ള പഠനയാത്രകൾ ഏറ്റവും രസകരമായി തന്നെ കഴിഞ്ഞ വർഷവും നടന്നു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കുടക് ,മൈസൂർ ട്രിപ്പ് കുട്ടികൾ വളരെയധികം ആസ്വദിച്ചു .കുടകിലെ ബുദ്ധവിഹാരങ്ങളും വനാന്തരങ്ങളിലൂടെയുള്ള യാത്രകളും മെട്രോ യാത്രയും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. താഴ്ന്ന ക്ലാസ്സിലെ കുട്ടികളെ സംഘടിപ്പിച്ച് നടത്തിയ കേരള കലാമണ്ഡലം ,തുഞ്ചൻ പറമ്പ് യാത്രകൾ ആസ്വാദ്യകരമായിരുന്നു. പുസ്തക താളുകളിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷം കുട്ടികളിൽ വളരെ പ്രകടമായിരുന്നു.