മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം നമ്മുടെ വീടിൻറെ പരിസരത്ത് നടുന്ന വൃക്ഷങ്ങളാണ് ഭൂമിയുടെ ശക്തി. നാം വൃക്ഷം നടുന്ന ഒരു ദിവസമുണ്ട് അതാണ് പരിസ്ഥിതി ദിനം. ഈ ദിനം നാം ആഘോഷിക്കുന്നത് ജൂൺ അഞ്ചാം തിയ്യതിയാണ്. നമ്മൾക്ക് വൃക്ഷ തൈകൾ വേണമെങ്കിൽ അടുത്തുള്ള കൃഷിഭവനിൽ പോയാൽ മതി. ആ കിട്ടുന്ന തൈ കൊണ്ടുവന്ന് എല്ലായിടത്തും വച്ചുപിടിപ്പിക്കുക. അങ്ങനെയാണ് നാം ഭൂമിക്ക് ശക്തി പകേരണ്ടത്. വൃക്ഷങ്ങളില്ലെങ്കിൽ മണ്ണൊലിപ്പുണ്ടാവുകയും ഭൂമിനശിക്കുകയും ചെയ്യും. നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഭൂമിയെ സംരക്ഷിക്കുന്നതുപോലെയാണ്. നാം നമ്മുടെ ശരീരം ശുചിയാക്കുന്നതുപോലെതന്നെ നമ്മളെല്ലാവരും അവരവരുടെ വീടും പരിസരവും ശുചിയാക്കുക. അങ്ങനെ നമ്മളോരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുടെ കൊച്ചു കേരളത്തെ എന്നും പച്ചപ്പുള്ള കേരളമായി കാത്തുസൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം