(പലർക്കും ഇത് ഇ- അവധിക്കാലമാണെങ്കിലും ....)
പരസ്പരം പാറിനടക്കേണ്ട നമ്മൾ,
കുഞ്ഞിക്കഥകളും കളികളും നടത്തേണ്ട നമ്മൾ,
ലോകനന്മയ്ക്കായ് കൂട്ടിലടക്കപ്പെടുമ്പോൾ,
അതാണ് സ്വർഗം, ഇതിലും സന്തോഷം
ഉള്ളിലെ ഭയം മറന്നു കർഷകരായി,
അണ്ണാറക്കണ്ണനെയും കരിയിലക്കിളിയെയും
നോക്കി - നോക്കി നിന്ന് നമുക്കാർത്തുല്ലസിക്കാം.
അപ്പോഴും ഒന്നോർക്കണം നാം
ശുചിത്വത്തിൻ മഹത്വം.