മണിയൂർ യു പി എസ്‍/അക്ഷരവൃക്ഷം/വേർപാടിന്റെ വേദന
വേർപാടിന്റെ വേദന
രാവിലെയായി. കുട്ടികൾ പോകുന്ന കാര്യമോർത്ത് വിഷമിച്ചിരിക്കുകയാണ്. ആ മുത്തശ്ശി അവർ അച്ഛനും അമ്മയും മക്കളും അച്ഛന്റെ ജോലിയുടെ ഭാഗമായി ഒരു ടൂർ പോകാൻ ഒരുങ്ങുകയായിരുന്നു അങ്ങനെ നിൽക്കുമ്പോൾ വാർത്തയിൽ ഒരു വൈറസിനെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ആ വൈറസ് എവിടെ- യൊക്കെയോ വ്യാപിച്ചിരിക്കുന്നുവെന്നും വേഗത്തിൽ പടരുന്ന ഒരു വൈറസാണെന്നും വാർത്തയിൽ പറയുന്നത് അവർ കേട്ടിരുന്നു. അവർ അതത്ര കാര്യമാക്കാതെ ടൂറിന് പോകാൻ തയ്യാറായി. മുത്തശ്ശി കുറേ പറഞ്ഞു പോകണ്ടാ എന്ന്. കുട്ടികളെ പോകല്ലേ. ഏതോ ഒരു രോഗം ഉണ്ടെന്ന് പറയുന്നണ്ടല്ലോ. അത് നിങ്ങൾ കേട്ടില്ലേ... ഈ യാത്ര ഒന്ന് നിർത്തി വെച്ചുകൂടെ. പറ്റില്ല. ഞങ്ങൾക്ക് പോകണം. എന്ന് പറഞ്ഞ് അവർ എയർപോർ്ടിലേക്കു പോയി. അവർ പോയപ്പോൾ മുത്തശ്ശി വിഷമിച്ചിരുന്നു. കുട്ടികളുമായി ഇതുവരെ പിരിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ്. അവർക്കൊന്നും സംഭവിക്കരുതേ ദേവമേ. പിറ്റേ ദിവസം തന്നെ അവർ ടൂറുപോയ സ്ഥലമായ ഇറ്റളിയിലും കോറോണ എന്ന പേരിലുള്ള രോഗം എത്തി. അവർക്ക് തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയായി. ഈ സംഭവം നടക്കുമ്പോൾ ഇവരുടെ അമ്മ വീട്ടിൽ വിഷമിച്ചിരി- ക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം ആണ് ആ വാർത്ത വന്നത്. മലയാളികളായ 4 പേരാണ് കോറോണ എന്ന രോഗം വന്ന് മരിച്ചത്. ആ വാർത്ത കേട്ടപ്പോൾ ആ അമ്മ ഞെട്ടിത്തരിച്ചുപോയി. അവർ നെഞ്ച് പൊട്ടിക്കരഞ്ഞു. അങ്ങനെ ആ അമ്മ ആ വീട്ടിൽ തനിച്ചായി. ആ അമ്മ പറഞ്ഞ് വാക്ക് കേട്ടിരുന്നെങ്കിൽ ഈ അവസ്ഥ അവർക്കുണ്ടാകുമായിരുന്നില്ല. ഓരോരുത്തരും ചിന്തിക്കുകയും ഗവ- ൺമെന്‌റ് പറയുന്ന കാര്യൾ അനുസരിച്ചും നിന്നാൽ നമുക്ക് ഈ കേരളവും ഈ രാജ്യം മുഴുവനും കൊറോണ എന്ന മാരകമായ രോഗങ്ങളിൽനിന്നും പൂർണമായും രക്ഷപ്പെടാം.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ