ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/നീ ശത്രുവോ അതോ...
നീ ശത്രുവോ അതോ...
നിറയെ ഫ്ലാറ്റുകൾ നിറഞ്ഞ നഗരമാണത്. ആ ഫ്ലാറ്റുകൾ നിറയെ കുടുംബങ്ങളും താമസിച്ചിരുന്നു. വളരെ തിരക്കുപിടിച്ച നഗരമായിരുന്നു അത്. ആ ഫ്ലാറ്റുകളിൽ ഒന്നിലാണ് ടീനയുടെ കുടുംബവും താമസിച്ചിരുന്നത്. അവൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൊബൈലും ടാബും ടിവിയുമായി തന്റെ ജീവിതം അവൾ കഴിച്ചുകൂട്ടി. എങ്കിലും അവൾ വളരെ ദുഖിതയായിരുന്നു. ഇടയ്ക്കിടെ അവൾ ഹൃദയം നൊന്ത് കരയുമായിരുന്നു. വെറുതെയിരിക്കുമ്പോൾ അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കും. ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ശബ്ദം അവളെ അസ്വസ്ഥയാക്കിയിരുന്നു.അവളുടെ പപ്പ ഒരു ബിസിനെസ്സ് മാൻ ആയിരുന്നു മമ്മിയോ ഒരു ഓഫീസിൽ മാനേജറും. വളരെ വൈകിയാണ് അവർ വീട്ടിൽ വരുന്നത്. ടീന ഉണരുമ്പോഴേക്കും അവർ പോകാൻ തയ്യാറായിട്ടുണ്ടാകും. ബൈ പറഞ്ഞു പോകുന്ന പപ്പയെയും മമ്മിയെയും മാത്രമേ അവൾ കണ്ടിട്ടുള്ളു. അങ്ങനെ അവളുടെ ജീവിതം മറ്റുപ്രതീക്ഷകളില്ലാതെ പൊയ്കൊണ്ടിരിക്കുമ്പോൾ, അപ്രതീക്ഷിതമായാണ് ചൈനയിൽ കൊറോണ എന്ന രോഗം സ്ഥിരീകരിച്ചത്. അതൊരു വൈറസ് വ്യാപനമായിരുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് അത് വ്യാപിക്കുന്നത്.ഇന്ത്യയിലേക്ക് അത് വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടീനയുടെ ജീവിതം പഴയ്ത്പോലെ തന്നെ പൊയ്ക്കൊണ്ടിരുന്നു. എന്നാൽ ഇവിടേയ്ക്കും രോഗം വന്നു. പെട്ടെന്നാണ് എല്ലാം മാറിയത്.രോഗം കൂടുതൽ പേർക്ക് പകരാൻ തുടങ്ങി. ഓഫീസുകളും സ്കൂളുകളും എല്ലാം അടച്ചു ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.പിന്നീട് വളരെ മാറ്റങ്ങൾ ഉണ്ടായി. അന്ന് രാവിലെ മമ്മിയാണ് അവളെ വിളിച്ചുണർത്തിയത്. അവൾ അതിശയിച്ചുപോയി.മമ്മി അരികിലിരുന്ന് ചേർത്ത് പിടിച്ചു അവളോട് കുറെ നേരം സംസാരിച്ചു. അത് അവൾക്കൊരു പുതിയ അനുഭവമായിരുന്നു. പപ്പാ വന്നു അവരെ ഭക്ഷണത്തിന് വിളിച്ചു.പാപ്പയാണ് അന്ന് ഭക്ഷണമെല്ലാം ഒരുക്കിയത്. അവർ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, കളിച്ചു. താൻ എന്നും നിൽക്കുന്ന ജനലഴികളിലൂടെ ടീന പുറത്തേക്ക് നോക്കി.എല്ലായിടവും വളരെ ശാന്തം,എത്ര സുന്ദരം! അപ്പോൾ അവൾ അറിയാതെ ചിന്തിച്ചു "കൊറോണയെ! നീ ശത്രുവോ അതോ മിത്രമോ" വളരെയധികം ജീവനും പലരുടെയും ജീവിതവും ഈ വൈറസ് നഷ്ടപ്പെടുത്തി.എങ്കിലും ചില തീരുമാനങ്ങൾ സ്വീകരിക്കാൻ ഇതിലൂടെ കഴിഞ്ഞു. അതിലൊന്നാണ്, ബിസിനസ്സും ഓഫീസുമല്ല നമ്മുടെ കുഞ്ഞും നമ്മുടെ കുടുംബവും മറ്റുള്ളവർക്ക് ചെയ്യാനാവുന്ന നന്മ പ്രവർത്തികളുമാണ് ജീവിതത്തിൽ പ്രധാനമെന്ന് ടീനയുടെ മമ്മിയും പപ്പയും എടുത്ത തീരുമാനം." ഇതുപോലെയുള്ള നല്ല തീരുമാനങ്ങളിലൂടെ ലോകം മുന്നോട്ട് പോകട്ടെ എന്ന് എന്ന പ്രാർത്ഥനകളോടെ ആശംസകളോടെ എന്റെ ഈ കൊച്ചു കഥ ഞാൻ അവസാനിപ്പിക്കുന്നു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ