ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അത് മൂലം പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ  ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാറുന്നതിനനുസരിച്ച് അത് ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെയധികം വില്ലനായി മാറുന്നുണ്ട്. ചില രോഗങ്ങൾ ശരീരത്തിൽ എത്തിയാൽ അത് പലപ്പോഴും മാറുന്നതിനു സമയം എടുക്കുന്നു. രോഗപ്രതിരോധശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ  ആന്തരാവയവങ്ങൾക്ക്  വരെ പ്രശ്നമുണ്ടാക്കുന്നു. വ്യക്തിശുചിത്വവും പ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വില്ലനായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. പലപ്പോഴും വളരെ ഗുരുതരമായ രോഗങ്ങൾ നമ്മെ പിടികൂടാൻ കുറഞ്ഞ പ്രതിരോധശേഷി കാരണമാവുന്നുണ്ട്. ആയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാം നമ്മുടെ  ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം മാറ്റേണ്ടതുണ്ട്.....
ഷിഫാന നവാസ്
7F ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം