ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ ശുചിത്വപാലനം
ശുചിത്വപാലനം
വീടുകളിൽ വളർത്തുന്ന പൂച്ചക്കുഞ്ഞുങ്ങളെ നാം ശ്രദ്ധിക്കാറില്ലേ? ദിവസത്തിൽ പല തവണ തന്റെ ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുന്ന പൂച്ച സാധാരണ വൃത്തിഹീനമായ സ്‌ഥലങ്ങളിൽ കിടക്കുകയോ അതുവഴി നടക്കുകയോ ചെയ്യാറില്ല. കാക്ക, പ്രാവ് തുടങ്ങിയ പക്ഷികൾ തങ്ങളുടെ ചിറകുകളിലെ തൂവലുകൾ അവയുടെ ചുണ്ടുകൊണ്ട് കൊത്തി ഭംഗിയാക്കുന്നതു കണ്ടിട്ടില്ലേ? വൃത്തിഹീനമായി കിടക്കുന്ന വീടുകളിലേക്കു കയറിച്ചെല്ലാനും അത്തരം ആളുകളോട് ഇടപെടാനും നാം മടിക്കാറില്ലേ? നാം മറ്റുള്ളവരിൽനിന്ന് ആഗ്രഹിക്കുന്നതു അവർ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു അറിയുക. അതുകൊണ്ട് ഓരോ വ്യക്തിയും തന്റെ ജീവിതത്തിൽ വൃത്തിയും വെടിപ്പും പാലിക്കേണ്ടതാണ്. ഒരുവന്റെ ശാരീരിക ആരോഗ്യം അവന്റെ ശുചിത്വബോധത്തെകൂടി ആശ്രയിച്ചിരിക്കുന്നു. ഇത് വളർന്നു കഴിയുമ്പോൾ നേടിയെടുക്കേണ്ടതല്ല. കുട്ടിക്കാലത്ത് തന്നെ സ്വായത്തമാക്കേണ്ടതാണ്. കോവിഡ് 19 പോലുള്ള മഹാമാരി പടരുന്ന സാഹചര്യത്തിൽ നമ്മൾ വീട്ടിൽ മാത്രമല്ല പുറത്തും അവബോധത്തോടു കൂടിയെ പെരുമാറാൻ പാടുള്ളൂ. പൊതുവിടങ്ങളിൽ ഇടംവലം നോക്കാതെ തുപ്പുകയും ചപ്പുചവറുകൾ വലിച്ചെറിയുകയും അരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. ആഹാരം വായിലിട്ടുകൊണ്ട് സംസാരിക്കരുത്. അങ്ങനെ ചെയ്താൽ ഒപ്പം ഇരിക്കുന്നവരിലേക്ക് തെറിക്കും. നാം ധരിക്കുന്ന വസ്ത്രം വെടിപ്പുള്ളതാകണം. ശരീരം ശുചിയായി സൂക്ഷിക്കണം. ശാരീരിക ശുചിത്വത്തിൽ എന്നപോലെ മാനസിക ശുചിത്വത്തിലും നമ്മൾ ശ്രദ്ധിക്കണം. ഒരു രോഗത്തെയും ഭയക്കരുത്. കോവിഡ് 19 എന്ന രോഗം വരുമെന്ന് പേടിക്കരുത്. അത് നമ്മെ മാനസികമായി തളർത്തും. നമുക്ക് ശുചിത്വംകൊണ്ട് ഒരുമിച്ചു മറികടക്കാം ഈ പ്രതിസന്ധിയെ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം