ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ ഇക്കു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഇക്കു പഠിച്ച പാഠം

അക്കുവും ഇക്കുവും കൂട്ടുകാരായിരുന്നു. അക്കു വളരെ നല്ല കുട്ടിയും വൃത്തിയുള്ളവനുമായിരുന്നു. എന്നാൽ ഇക്കുവോ മഹാവികൃതിയും ഒരു ശുചിത്വവും പാലിയ്ക്കാത്തവനുമായിരുന്നു. അങ്ങനെ ഇരിക്കെ പെട്ടൊന്ന് ഒരു ദിവസം ഇക്കു സ്കൂളിൽ വരാതായി. ഒരുപാട് നാൾ കഴിഞ്ഞിട്ടും ഇക്കുവിനെ കാണാതായപ്പോൾ അക്കു ഇക്കുവിനെ അന്വേഷിച്ചു ഇക്കുവിന്റെ വീട്ടിലെത്തി. ആകെ പനിച്ചു മേലാകെ മുറിവുമായി കിടക്കുന്ന ഇക്കുവിനെ ആണ് കണ്ടത്. അപ്പോഴാണ് അക്കു ഓർത്തത് ഇക്കു ഭക്ഷണത്തിനു മുൻപോ ബാത്‌റൂമിൽ പോയ ശേഷമോ കൈകാലുകൾ കഴുകാറില്ല. നഖങ്ങൾ മുറിക്കാറില്ല. അവയിലെപ്പോഴും ചെളി നിറഞ്ഞിരിക്കും. ദിവസവും കുളിക്കാർ പോലുമില്ല. ഇത്തരം ശുചിയില്ല്ലാത്ത പ്രവർത്തികൾ ആണ് ഈ ഒരു അവസ്ഥയിലേക്ക് ഇക്കുവിനെ എത്തിച്ചതെന്ന് അക്കു ഇക്കുവിനെ ബോധ്യപ്പെടുത്തി കൊടുത്തു. വ്യക്‌തിശുചിത്വവും പരിസരശുചിത്വവും പാലിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ ഇക്കു വൃത്തിയുടെ പാഠങ്ങൾ ഓരോന്നായി പഠിച്ചു. അവ പാലിക്കുകയും ചെയ്തു. അങ്ങനെ പതിയെ ഇക്കുവിന്റെ രോഗം ഭേദമായി. അവൻ സന്തോഷത്തോടെ സ്കൂളിൽ പോകുവാൻ ആരംഭിച്ചു.

മുഹമ്മദ് ഹംദാൻ എൻ കെ
5 എച്ച് ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ