ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാല അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാല അനുഭവം

പത്രത്തിലും വാർത്തകളിലും കണ്ടിരുന്ന കൊറോണ വൈറസ് എന്റെ ജീവിതത്തിൽ ഇത്രത്തോളം മാറ്റം വരുത്തുമെന്ന് ഞാൻ പ്രതിക്ഷിച്ചിരുന്നില്ല. ഒരു വ‍ർഷത്തോളം നടത്തിയ തയാറെടുപ്പുകൾ തെറ്റിച്ച് കൊണ്ട് പെട്ടെന്ന് എന്റെ പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷ കഴിഞ്ഞാൽ എന്തൊക്കെ പ്ലാൻ ആയിരുന്നു. അതൊക്കെ വെറുതെയായി. അപ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്.

ലോക്ഡൗൺ ത‍ുടങ്ങിയപ്പോൾ മുതൽ അച്ഛനും ജോലിക്ക് പോകാൻ പറ്റാതെയായി. ആർക്കും പുറത്തേക്ക് പോലും പോകാൻ പറ്റാതെയായി. എൻെ്റ ശീലങ്ങളൊക്കെ മാറ്റം വന്നു. ഞാൻ രാവിലെ വൈകി എഴുന്നേൽക്കാൻ ത‍ുടങ്ങി. എന്നിട്ടും സമയം പോവാത്ത പോലെ തോന്നി. ക‍ുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് കൊറോണയുടെ ഗൗരവം മനസ്സിലായത് . ഞങ്ങൾ ഒരോരുത്തരും പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നാൽ മാത്രമേ ഈ കൊറോണ എന്ന മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ സാധിക്ക‍ൂളള‍ൂ.

ഞാൻ പിന്നെ പഠനത്തിരക്കിൽ മാറ്റിവച്ച കീബോർഡ് പൊടിത്തട്ടി വായിക്കാൻ ത‍ുടങ്ങി.അങ്ങനെയൊക്കെ ഞാൻ എൻെ്റ സമയം നീക്കി. അപ്പോഴാണ‍് ഞാൻ എൻെ്റ അമ്മയെ പറ്റി ആലോചിച്ചത്.ഞാനും അച്ഛനും പുറത്ത‍ുപോയാൽ അമ്മ എപ്പോഴും തനിച്ച് വീട്ടിൽ ഇരിക്കുകയാണ‍് ചെയ്യാറ്. എന്നിട്ടും ഒരു പരിഭവം ‍ പോലും പറയാറില്ല. ഈ ലോക്ഡൗൺ കാലത്ത് ഞാനും അച്ഛനും അമ്മയെ അടുക്കളയിൽ സഹായിക്കാൻ തുടങ്ങി അത‍ു ഞങ്ങളുടെ ബോറടിയും മാറ്റി . അമ്മയ്ക്ക് സന്തോഷം കൊടുക്കാൻ കഴിഞ്ഞു. ലോകത്ത‍ുളള കൊറോണ ബാധിതരായ എല്ലാവരുടെയും അസുഖം മാറാന‍ും ഇനിയാർക്കും വരാതിരിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് വിശ്വാസം ഉണ്ട് പ്രളയവും നിപ്പയും നാം അതിജീവിച്ച പോലെ കൊറോണ എന്ന മഹാമാരിയും നാം അതിജീവിക്കും

സൻഷിത്ത്.എം.കെ
10 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം