ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ഒരു തിരിച്ചറിവ്
ഒരു തിരിച്ചറിവ്
കൂട്ടരേ നമ്മളിന്ന് ഒരു മഹാമാരിയുടെ പിടിയിൽ പെട്ട് പിടയുകയാണ്. എങ്ങനെയാണ് നമ്മൾ ഈ മഹാവിപത്തിനെ അതിജീവിക്കേണ്ടതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 'താൻ ഒഴിച്ച കുഴിയിൽ താൻ തന്നെ വീണു' എന്നതു പോലെയാണ് നമ്മുടെ അവസ്ഥ. നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങൾക്ക് പ്രകൃതി പകരം വീട്ടുകയാണോ എന്ന് തോന്നിപ്പോകും. ഒരു പക്ഷേ അതായിരിക്കും സത്യം. അല്ലായിരുന്നെങ്കിൽ നാം കൂട്ടിലിട്ടു വളർത്തിയ പക്ഷികൾക്കും വളർത്തു മൃഗങ്ങൾക്കും പകരം നാം ഇന്ന് വീടാകുന്ന കൂട്ടിൽ തന്നെ കിടക്കുമായിരുന്നില്ലല്ലോ? ഇന്ന് പക്ഷികളും മൃഗങ്ങളും മനുഷ്യ സ്പർശമേൽക്കാതെ സ്വതന്ത്രമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നദികളും പുഴകളും ശുദ്ധമായും ശാന്തമായും ഒഴുകിക്കൊണ്ടിരിക്കുന്നു. കമ്പിനികളിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റം തള്ളിവിടുന്ന മാലിന്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കുന്നതാണ് പുഴകൾ ശുദ്ധമായ് ഒഴുകുന്നതിന്റെ പ്രധാന കാരണം. ഇനി നമുക്കാണ് വൃത്തി വേണ്ടത്. വൃത്തി വേണ്ടത് ശരീരത്തിന് മാത്രമല്ല. നമ്മുടെ മനസ്സിനും നാം കഴിക്കുന്ന ആഹാരത്തിനും കൂടിയാണ്. ഇതിന് മുമ്പ് നമ്മൾ എന്തൊക്കെയാണ് വാരിവലിച്ച് കഴിച്ചു കൊണ്ടിരുന്നത്, ഫാസ്റ്റ് ഫുഡുകളും പലതും എണ്ണമയ വിഭവങ്ങളും. ഇതൊക്കെ കഴിച്ചാൽ പലതരം രോഗങ്ങൾക്ക് കാരണമാകും. എന്നാൽ ഈ വിഭവങ്ങളൊക്കെ ഇപ്പോൾ എവിടെ? ഇന്ന് മനുഷ്യൻ മണ്ണിലിറങ്ങി പണിയെടുക്കാൻ തുടങ്ങിയിരിക്കുന്നു. അതിന് കൊറോണ ഒരു നിമിത്തം മാത്രമാണ്. കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ പ്രതിരോധ ശേഷി അത്യാവശ്യമാണ് എന്നറിഞ്ഞ മനുഷ്യർ പച്ചകറികളുടെയും മറ്റ് പ്രതിരോധം വർധിപ്പിക്കുന്ന സാധനങ്ങളുടെയും പുറകെയാണ്. ഫാസ്റ്റ് ഫുഡ് പോലുള്ള എണ്ണമയ വിഭവങ്ങൾക്ക് അതിന് കഴിയില്ലെന്ന് നാം മനുഷ്യർ മനസ്സിലാക്കി കഴിഞ്ഞു. പ്രകൃതിയുടെ വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ നാം ഈ കൊറോണ കാലത്ത് പഠിച്ചു. മണ്ണിലിറങ്ങി പണിയെടുക്കുന്നതിന്റെ സുഖം നമ്മൾ പലരും അനുഭവിച്ചു തുടങ്ങി . പണത്തിനും ആഡംബരത്തിന്നും കൊറോണയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഇന്ന് പലർക്കും ബോധ്യപ്പെട്ടു കാണും. അതിന് വേണ്ടത് ഒത്തൊരുമയാണ് . നാം പ്രകൃതിയെ അറിഞ്ഞ് ജീവിക്കണം എന്ന അറിവ് എല്ലാവർക്കും ഉണ്ടാകണം . ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. നമ്മൾ ഒറ്റക്കെട്ടായ് നിന്ന് മഹാമാരിയെ നേരിടും എന്ന ശുഭാപ്പി വിശ്വാസത്തോടെ നമുക്ക് ജീവിക്കാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം