ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിയോട് വികൃതിയരുത്
പ്രകൃതിയോട് വികൃതിയരുത്
ഇന്ന് പ്രകൃതി മനുഷ്യന്റെ ചൂഷണത്തിനിരയാകുന്നു.ഇന്ന് പുഴയും,മാലയും,പൂക്കളും മാഞ്ഞുപോയിരിക്കുകയാണ്.ഇന്നത്തെ കുരുന്നുകളുടെ ലോകത്തിലെ പ്രകൃതി ഇന്റർലോക്കിട്ട പരിസരവും,അലങ്കാരമത്സ്യങ്ങൾ ശ്വാസംമുട്ടുന്ന ഫിഷ്‌ടാങ്കുകളും മാത്രം.തങ്ങളുടേതുകൂടിയായ പുഴയും,മലയും മറ്റും എവിടെയെന്ന പുതുതലമുറയുടെ ചോദ്യത്തിനുത്തരം നൽകാൻ നമുക്ക് കഴിയില്ല.പുഴകളുടെ മേലെ കോൺക്രീറ്റുപാടങ്ങളും പാകിമുളപ്പിച്ച് നാം മുന്നോട്ടുപോകുന്നു.മലകൾ എവിടെയാണെന്ന ചോദ്യത്തിനുത്തരം അവർ റോഡുപണിക്ക് പോകുന്നു എന്ന് പറയേണ്ടതായി വരുന്നു.പ്രകൃതിയെ നാം അമിതമായി ചൂഷണം ചെയ്യുന്നതിലാകാം അതിജീവിക്കാൻ പ്രയാസമേറിയ മഹാമാരികളെ നാം നേരിടേണ്ടി വരുന്നത്."പ്രകൃതിയോട് വികൃതിയരുത്".
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |