ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖ

രാവിലെയായി എന്ന വിശ്വാസത്തിൽ ഞാൻ പതിയെ കണ്ണുകൾ തുറന്നു അന്ന് എനിക്കു ചുറ്റും പതിവില്ലാത്ത കാര്യങ്ങളായിരുന്നു കണ്ടത് . എന്നെ പോലെ പല പല കട്ടിലുകളിൽ കിടക്കുന്ന ആളുകളെയാണ് കണ്ടത് അവിടെ ഒരു നഴ്സ് നിൽപ്പുണ്ടായിരുന്നു. ഓരോരുത്തരെയും അവർ പരിശോധിക്കുന്നു ഒരു കാറ്റ് വീശുന്നതു പോലെ അവർ എന്റെ അടുത്ത് എത്തി. ഗ്ലവു സ് ഇട്ട ആ കൈകൾ കൊണ്ട് എന്റെ പഴ്സ് റേറ്റ് പരിശോധിച്ച് കൊണ്ട് അവർ ചോദിച്ചു. ഇപ്പോൾ എങ്ങനെയുണ്ട്?അപ്പോഴാണ് ഓർമ്മകളിലേക്ക് ഞാൻ വഴുതിവീണത്. കാത്തിരുന്ന് കാത്തിരുന്ന് ലീവ് കിട്ടി എന്റെ കല്യാണമുറപ്പിക്കാനായിരുന്നു ആ വര വ് എന്റെ അമ്മയെയും കൂടി കാണാൻ സന്മതിക്കാതെ എനിക്ക് കൊറോണ ആയതു കൊണ്ട് ചിലർ പിടിച്ച് കൊണ്ട് പോയിരുന്നു. ആ ഓർമ്മകളാണ് എന്നിൽ ഞാൻ ഇപ്പോൾ ഐ സിലേഷൻ വാർഡിൽ ആണെന്ന ബോധം ഉണർത്തിച്ചത്. വരണ്ടതൊണ്ടയിൽ ഞാൻ ആ നഴ്സിനോട് ചോദിച്ചു ഞാൻ മരിച്ചു പോകുമോ? സമാധാനത്തിന്റെ നിറവോടെ ആ മാലാഖ എന്നെ നോക്കി പുഞ്ചരിച്ചു. ആ ഗ്ലവു സ് ഇട്ട കൈകൾ കൊണ്ട് എന്റെ കൈയിൽ അവൾ ഇറുക്കി പിടിച്ചു എല്ലാം ശരിയാവും. എന്ന ആ വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു. അവൾ മുന്നോട്ട് നടന്നു കുറച്ച് കഴിഞ്ഞപ്പോൾ എവിടെ നിന്നോ ഒരു ചുമകേട്ടു എന്റെ അടുത്ത കട്ടിലിൽ കിടക്കുന്ന അപ്പൂപ്പനാണ്. ഞാൻ പതിയെ സാവധാനം അയാളോട് സംസാരിച്ചു. തന്റെ കൊച്ചുമകളുടെ പിറന്നാളിന് കൂടുവാൻ ഇറ്റലിയിൽ നിന്നും വന്നതാണദ്ദേഹം. ഞാൻ മരിക്കുമോ മോനേ! എന്റെ പേരക്കുട്ടിയെ എനിക്കൊന്ന് കാണാൻ പറ്റുമോ? എന്നിലെ ഭയം തന്നെയാണ് ആ മനുഷ്യനിലും കണ്ടത്. അതു കൊണ്ട് തന്നെ ആ മനുഷ്യനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ വീണ്ടും ഒന്ന് കണ്ണടച്ചു. മനുഷ്യൻ എന്നൊക്കെ പറഞ്ഞാൽ ഇക്കയെ ഉള്ളൂ അല്ലേ! എന്നാണ് ദൈവം തന്ന ദിവസം തീരുന്നത് അന്ന് പോകേണ്ടി വരും ഞാൻ എന്റെ മരണം ഉറപ്പിച്ചു കഴിഞ്ഞു. പിറ്റേ ദിവസം ആ മാലാഖ ഐ സിലേഷൻ വാർഡി.ൽ വന്നു. എന്റെ ആശങ്കാ പരമായ മുഖം കണ്ടിട്ടാവണം അ ന്ന് അവൾ എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു ഈ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്നും ഇതിനെ തുരത്താൻ മനുഷ്യൻ വിചാരിച്ചാൽ മാത്രമേ കഴിയൂ എന്നും അനാവശ്യ ചിന്തകൾ കളഞ്ഞിട്ട് ആത്മവിശ്വാസത്തോടെ ഇരിക്കുവാൻ പറഞ്ഞു. ഞങ്ങളുടെ അതേ വാർഡിൽ തന്നെ ഒരു വയസ്സോളം വരുന്ന ഒരു കുഞ്ഞും ഉണ്ടായിരുന്നു. ഈ രോഗം സ്പർശനത്തിലൂടെ പകരുമെന്നും ആ നഴ്സ് എന്നോട് പറഞ്ഞു കൊച്ചു കുഞ്ഞിന് എന്നറിയാം? ആ കുഞ്ഞ് ആരോരും ഇല്ലാതെ കിടന്ന് കരയുന്നത് കണ്ട് നിൽക്കാതെ ആ മാലാഖ ഓടി ചെന്ന് ആ വാവയെ എടുത്തു. ആ കുഞ്ഞ് അവരുടെ കൈകളിൽ സുഖമായി ഉറങ്ങുന്നു. തന്റെ കൈയിൽ ഇരിക്കുന്നത് ഒരു കൊ വിഡ് രോഗിയാണന്ന് അവർക്ക് അറിയാമെങ്കിലും അവരിലെ അമ്മയ്ക്ക് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നിൽക്കാൻ കഴിഞ്ഞില്ല. വീണ്ടും ഞാൻ പതിയെ കണ്ണടച്ചു'ദൈവത്തിന്റെ മാലാഖ എന്നു പറയുന്നത് ശരിയാ ഈ മഹാമാരിയെ തുരത്താൻ ഒത്തുരുമിച്ച് ഇവർ പരിശ്രമിക്കുന്നു 'അന്ന് ആ നഴ്സ് പറഞ്ഞ വാക്കുകൾ ദൈവത്തിന്റെ തായിരുന്നു.അത് എനിക്ക് നൽകിയ സമാധാനം ചെറുതായിരുന്നില്ല. മരണം കാത്ത് തർന്നു കിടന്ന എനിക്ക് പിന്നെ അങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നു ഒടുക്കം പൂർണ രോഗവിമുക്തനായി ഞാൻ ആശുപത്രി കിടക്കയിൽ നിന്നും ഉയർത്തെഴുനേറ്റു അന്ന് അവിടെ എന്നെ മാദ്യമങ്ങൾ സ്വീകരിച്ചു ഞാൻ വീട്ടിൽ എത്തി ഞാൻ വന്ന കാര്യം നടന്നില്ല പെണ്ണുകാണൽ ചടങ്ങ് മുടങ്ങി ചെറിയ വിഷമം തോന്നിയെങ്കിലും അമ്മ പറഞ്ഞ വാർത്ത കേട്ട് ഞാൻ കൂടുതൽ സന്തോഷിച്ചു എനിക്കായി അമ്മ കണ്ടു വെച്ചിരുന്ന പൈൺകുട്ടി ഒരു നേഴ്സ് ആയിരുന്നു .അന്ന് ആ മുറിയിൽ തകർന്നു കിടന്ന എന്റെ മനസ്സിൽ ആശ്വാസം പകരാൻ ഒരു മാലാഖയ്ക്കു കഴിഞ്ഞു അതുപോലെ ഒരു മാലാഖ തന്നെ ജീവിതത്തിൽ വന്നാൽ അവൾ എന്നും ദൈവത്തിന്റെ സ്‌നേഹവുമായി എന്നോടൊപ്പം തന്നെ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു അന്ന് നമുക്കു വേണ്ടി ആ വാർഡിൽ പകലന്തിയോളം ശുശ്രൂഷയോടും പ്രാർത്ഥനയുമായിരുന്ന ആ മാലാഖമാർ തന്നെയാണ് ദൈവം

ലക്ഷ്മി മോഹൻ.ബി
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ