ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വം, മാലിന്യസംസ്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം, മാലിന്യസംസ്കരണം


          പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വിക ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ യുളളവരായിരുന്നു. എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻെറ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരം ആണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു. നമ്മുടെ പൂർവ്വികർ ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യം ഉളളതാണ്. മാത്രമല്ല ആരോഗ്യവസ്ഥ ശുചിത്വവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു
         ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ യ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല.മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗരവ്യത്യാസം ഇല്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടം തിരിയുന്നു .മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്ന രീതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വ മില്ലാതെ നാം ജീവിക്കുന്നു.
        വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്ത മായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു.വ്യക്തിശുചിത്വം, ഗൃഹശുചിത്വം,പരിസരശുചിത്വം,സ്ഥാപനശുചിത്വം,പൊതുശുചിത്വം,സാമൂഹ്യ ശുചിത്വം, എന്നിങ്ങനെ എല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥ ത്തിൽ ഇവ എല്ലാം കൂടിച്ചേർന്ന ആകത്തുകയാണ് ശുചിത്വം.
        ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലിക അവകാശം ആണ്. ജീവിക്കാനുള്ള അവകാശം എന്നാൽ ശുചിത്വമുളള അന്തരീക്ഷത്തിലും ശുചിത്വമുളള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണ് അർത്ഥം. ശുചിത്വമുളള ചുറ്റുപാടിൽജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ,ജീവിതഗുണനിലവാരവും ഉയർത്തപ്പെടും.ശുചിത്വമില്ലായ്മ പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു.ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥ യെ തകർക്കുന്നു.തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു.
         ശുചിത്വമില്ലായ്മ വായു-ജല മലീനികരണത്തിന് ഇടയാകുന്നു.അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു.അതൊരു സാമൂഹിക പ്രശ്നമായി മാറുന്നു.
      *ശുചിത്വ മില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു.ജലത്തെ ഉപയോഗശൂന്യമാക്കുന്നു.തന്മൂലം കൃഷിയും സമ്പത്ത് വ്യവസ്ഥ യും തകരുന്നു.
      * രോഗങ്ങൾ വ്യാപകമാകുന്നു. രോഗികളുടെ സമൂഹം സാമൂഹ്യ ബാധ്യത യായി മാറുന്നു.
       * ജലജന്യരോഗങ്ങൾ ആവർത്തിക്കപ്പടുന്നു.
        *കൊതുക്, എലി,കീടങ്ങൾ എന്നിവ പെരുകും.അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു.
        *മലിനജലവും ,മലിനമായവായുവും ജീവിതം ദുസ്സഹമാക്കുന്നു.
     * വൈകല്യം ഉളള കുഞ്ഞുങ്ങൾ ജനിക്കുന്നു.
           ശുചിത്വമില്ലായ്മ യ്ക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലീനികരണം . ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞു കൂടലാണ് ലളിതമായി പറഞ്ഞാൽ മലീനികരണം. ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും മലീനികരിക്കപ്പെടുന്നു.ഈ മാലിന്യങ്ങൾ മണ്ണിനേയും വെളളത്തിനെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു.അതോടെ പരിസ്ഥിതിയും മലിനമാകുന്നു.ഏതുതരം മാലിന്യവും പാരിസ്ഥിതിക മലീനികരണത്തിന് കാരണമാകുന്നു.
       മാലിന്യങ്ങളെ തരംതിരിച്ച് ഓരോ ത്തരം മാലിന്യ ത്തെയും ഏറ്റവും അനുയോജ്യവുംഅപകടരഹിതവുമായരീതിയിൽ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യ പരിപാലനം. കുഴികമ്പോസ്ററിംഗ്, മോസ്പിറ്റ് കമ്പോസ്റ്റിംഗ്, മൺകലകമ്പോസ്റ്റിംഗ്,ജൈവസംസ്ക്കരണഭരണി,പൈപ്പ് കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്,മണ്ണിരകമ്പോസ്റ്റിംഗ്,പോർട്ടബിൽഗാർഹിക ബയോ ബിൻസ് കമ്പോസ്റ്റിംഗ്, മിനി ബയോപെഡസ്റ്റൽ കമ്പോസ്റ്റിംഗ്, ബക്കറ്റ് കമ്പോസ്റ്റിംഗ്, ഗാർഹിക ബയോഗ്യാസ് പ്ലാന്റ്, സോക്കേജ് പീർ
            ഇതിൽ പരാമർശിച്ച മാലിന്യ സംസ്കരണരീതിയിൽ എല്ലാം പ്രയോഗികമാണെങ്കിലും ഓരോന്നിനും അതിന്റെ തായ പരിമിതികളും പ്രാവർത്തികമാക്കുന്നതിനുളള ബുദ്ധിമുട്ടുണ്ട്. അതിനാൽ മാലിന്യത്തിൻെറ അളവ്,മാലിന്യത്തിൻെറ തരം,മണ്ണിന്റെ പ്രത്യേകത,ലഭ്യമാകുന്ന സ്ഥലം, ലഭ്യമാകുന്ന സമയം,സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചെലവ്, ആവർത്തനചെലവ് തുടങ്ങിയവ പരിഗണിച്ച് മാത്രമേ ഏത് വേണമെന്ന് നിശ്ചയിക്കാനാവൂ.
              നല്ലൊരു നാളേക്കായി പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത് .നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ,ഗ്രാമങ്ങൾ ശുചിത്വമുളളതാവണം.അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്.തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വസമൂഹമായി മാറാൻ നമുക്ക് കഴിയും.മലയാളിയുടെ സംസ്കാരത്തിൻെറ മുഖമുദ്ര യായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും


രെക്ഷിതാ രാജേഷ്
6 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം