ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
ജനജീവിതം താറുമാറാക്കുന്ന പുത്തൻ പരിഷ്കാരങ്ങളുടെ കടന്നുകയറ്റം പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയായി തീർന്നു. മനുഷ്യൻ കൂടുതൽ വിജ്ഞാനി ആകുന്നതോടെ പ്രകൃതിയുടെ കാര്യത്തിൽ കൂടുതൽ അജ്ഞാനി ആയി തീർന്നു കൊണ്ടിരിക്കുന്നു. പ്രാചീന കാലഘട്ടങ്ങളിൽ മനുഷ്യൻ നാടൻ വിഭവങ്ങളുടെ ഉപയോഗത്തിൽ ജീവിതം കഴിച്ചു കൂട്ടിയപ്പോൾ അവന് കാര്യമായ രോഗങ്ങൾ ഇല്ല, മറ്റു ബുദ്ധിമുട്ടുകൾ ഇല്ല, ശാസ്ത്രം പുരോഗമിച്ചതോടെ മനുഷ്യന്റെ വളർച്ച ഒരു പടികൂടി മുന്നിൽ ആയെങ്കിൽ അതുപോലെ ദോഷകരമായ പല കാര്യങ്ങളും വന്നു വച്ചിട്ടുണ്ട്. എന്നകാര്യം ഖേദകരമാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശുദ്ധവായു ശ്വസിക്കാൻ പര്യാപ്തമായ സസ്യലതാദികൾ അടങ്ങിയ മനുഷ്യന്റെ രക്ഷാകവചം ആണ് ഓർമ്മ വരുന്നത്. നാം ജീവിക്കുന്ന ലോകത്ത് മനുഷ്യൻ എന്നതിലുപരി ജീവപ്രപഞ്ചത്തിൻ റെ നിലനിൽപ്പുതന്നെ ഓരോന്നോരോന്നായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയിൽ വനഭൂമി, ശുദ്ധവായു, ശുദ്ധജലം എന്ന് വേണ്ട മനുഷ്യ ഹീനം എന്നും ഉപയോഗശൂന്യം എന്നും കരുതി കൊന്നു കൂട്ടുന്ന ജന്തുജാലങ്ങൾ വരെ നിലനിൽപ്പിന് അനിവാര്യമാണ്. ജന്തുജാലങ്ങളുടെയും മനുഷ്യരുടെയും നിലനിൽപ്പിന് ആവശ്യമായ അന്തരീക്ഷാവരണമാണ് ഓസോൺ പാളികൾ .മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ ഇടപെടലുകൾ ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്നു .അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് പതിക്കുന്നത് നമുക്ക് ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ സമ്മാനിക്കുന്നു. മനുഷ്യൻ മറ്റ് ജീവജാലങ്ങൾ പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ മറ്റ് വസ്തുക്കൾ ഇവയുടെ സംരക്ഷണത്തിലാണ് പരിസ്ഥിതി നിലനിൽക്കുന്നത്. പുരാതന മനുഷ്യൻ കാട്ടു തേനും കാട്ടു കിഴങ്ങുകളും ഭക്ഷിച്ച് മരങ്ങളുടെ ചുവട്ടിൽ കഴിഞ്ഞുകൂടിയിരുന്നപ്പോൾ അവനെ ആക്രമിച്ചില്ല. നമ്മുടെ പരിസര പ്രദേശങ്ങളിലെ മാലിന്യം കത്തിക്കുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി കത്തി നശിക്കുന്നു. തൽഫലമായി കാർബൺ മോണോക് സൈഡ് പോലുള്ള മാരക വിഷവാതകങ്ങൾ ശ്വസിക്കുന്നതുമൂലം മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യൻ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന മാരകരോഗങ്ങളെയും പകർച്ചവ്യാധികളെയും നമുക്ക് തുരത്താൻ കഴിയൂ. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം