LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

യൂണിറ്റ് അംഗങ്ങൾ

ക്രമനമ്പ‌ർ അഡ്മിഷൻ നമ്പർ പേര് ക്ളാസ്
1 21303 ആരോമൽ എ ആർ 8 C
2 21220 അഭിൻ കെ ആർ 8 D
3 21209 അഖിൽദേവ് എം ആ‌ർ 8 C
4 21241 അക്ഷയ പ്രദീപ് 8 C
5 21337 അക്ഷയ സുഭാഷ് 8 A
6 21207 അക്ഷയ വരുൺ 8 A
7 21437 അനഘ ബി എ 8 D
8 21390 അനന്തു കൃഷ്ണൻ എ 8 D
9 21270 അനന്യ വി ആർ 8 D
10 21282 അനശ്വര എസ് എസ് 8 C
11 21217 അപൂർവ ജ്യോതി 8 C
12 21216 അസിൻ കൃഷ്ണ വി എസ് 8 C
13 20897 അശ്വിൻ ബി 8 C
14 21287 ദിൽജിത്ത് വി 8 C
15 21274 ഗോപിക ബി എസ് 8 C
16 21275 ഹിമശ്രീ എസ് 8 A
17 21201 ഹിരൺ ബിജു 8 C
18 20901 ജീനു ബി 8 C
19 21291 കാളിദാസ് എസ് എ 8 C
20 21273 മിധുൻ എം എസ് 8 D
21 21662 മുഹമ്മദ് അമൽ എസ് എസ് 8 D
22 20774 മുഹമ്മദ് യാസർ എം 8 C
23 21234 നകുൽ ആർ ജിത്ത് 8 D
24 21256 നേത്ര എൻ എസ് 8 D
25 21292 നിരഞ്ജന ഷാജി 8 D
26 21221 നിരഞ്ജന എസ് എസ് 8 C
27 21655 രേഷ്മ എസ് 8 D
28 21435 സച്ചു എസ് 8 C
29 20631 സഞ്ജയ് എസ് എസ് 8 C
30 21300 ഷിഭാന എസ് 8 D
31 21205 ശിവസൂര്യ എസ് എ 8 C
32 21219 വൈഗ എസ് 8 C
33 21246 വിദ്യാലക്ഷ്മി 8 A
34 21255 വിസ്മയ എൻ ആർ 8 A
42015-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്42015
യൂണിറ്റ് നമ്പർLK 42018/2018
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅക്ഷയ പ്രദീപ്
ഡെപ്യൂട്ടി ലീഡർമിധുൻ എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു വി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രമ്യ ബി
അവസാനം തിരുത്തിയത്
04-04-2026Sitcpnmghss


ഏകദിന അവധിക്കാല ക്യാമ്പ്

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 30 കുട്ടികൾ പങ്കെടുത്തു.

കവലയൂർ ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.പ്രീത എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,പ്രമോ വീഡിയോകൾ എന്നിവ നിർമിച്ചു. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.

ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റലേഷൻ

 

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകരോടൊപ്പം പുരവൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ 22.04 പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.നാല് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ അഞ്ച് ലാപ്ടോപ്പുകൾ എന്നിവ ഇൻസ്റ്റാൾ ചെയ്തു.കുട്ടികൾക്ക് ഇൻസ്റ്റലേഷന്റെ വിവിധ ഘട്ടങ്ങൾ വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു.

ഭിന്ന ശേഷി കുട്ടികൾക്കുള്ള പരിശീലനം

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് കംപ്യൂട്ടറിനെ കുറിച്ചുള്ള

അടിസ്ഥാന വിവരങ്ങളെ കുറിച്ച് പരിശീലനം നൽകി.കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ,ഉപയോഗം

 

എന്നിവ വിശദമായി പറഞ്ഞു കൊടുത്തു.കംപ്യൂട്ടർ ഓൺ ,ഓഫ് എന്നിവ എങ്ങനെയെന്നും വിശദീകരിച്ചു.കുട്ടികൾ വളരെ ഉൽസാഹത്തോടു കൂടി ക്ലാസിൽ പങ്കെടുത്തു.

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ളാസ്

സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ Gcompris,TuxPaint,TuxMath,Thalam എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളായ നിറം കൊടുക്കാം,ആൽബം തയ്യാറാക്കാം,കംപ്യൂട്ടറിൽ എഴുതാം,ക്ലിക്ക് ചെയ്ത് വരയ്ക്കാം,ഗ്രാഫിന് നിറം കൊടുക്കാം,വഴി കണ്ടെത്തൽ,വെളിച്ചം കെടുത്താം,വിട്ടു പോയ അക്ഷരങ്ങൾ,നിറങ്ങൾ ,തരം തിരിക്കാം,എണ്ണാം നിറം കൊടുക്കാം,ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിവിധ സംഗീത ഉപകരമങ്ങൾ ഉപയോഗിച്ചുള്ള താള നിർമ്മാണം എന്നിവ നൽകി.

 

കുട്ടികൾ വളരെ താൽപര്യത്തോടു കൂടി എല്ലാ പ്രവർത്തനങ്ങളും ചെയ്തു.

ഏകദിന ക്യാമ്പ് രണ്ടാംഘട്ടം

 

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാംഘട്ടം ഒക്ടോബർ 25 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 32 കുട്ടികൾ പങ്കെടുത്തു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. അഴൂർ ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.പ്രവീണ എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.രാവിലെ സ്ക്രാച്ച് സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാൻ പഠിപ്പിച്ചു. BOX 2D PHYSICS എന്ന PHYSICS ENGINE LIBRARY പരിചയപ്പെടുത്തി. ഉച്ചക്ക് ശേഷം Open Toonz,Tupi Tube എന്നീ സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്‌തു.ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.

സബ്‌ജില്ലാ ക്യാമ്പ്

 



ക്യാമ്പിനെ തുടർന്ന് നൽകിയ അസൈൻമെന്റ്  സബ്മിറ്റ് ചെയ്തവരിൽ നിന്നും അനിമേഷനും പ്രോഗ്രാമിനും മികച്ച നാല് കുട്ടികളെനാല് കുട്ടികളെ വീതം സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.അനിമേഷന് അശ്വിൻ ബി,ജീനു ബി,അഭിൻ കെ ആർ,അക്ഷയ പ്രദീപ് എന്നിവരെയും പ്രോഗ്രാമിംഗ് ന് ഹിരൺ ബിജു,രേഷ്മ എസ്,മുഹമ്മദ് യാസീൻ,ആരോമൽ എ ആ‌‌ർ എന്നിവരെയും തെരഞ്ഞെടുത്തു.

രക്ഷിതാക്കൾക്കുള്ള AI പരിശീലന ക്ളാസ്സ്

ലിറ്റിൽ കൈറ്റ്സ് 2024-27,2025-28 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് സ്കൂൾ ലാബിൽ വച്ച് AI പരിശീലനം നൽകി.AI യുടെ പ്രാധാന്യം ,വിവിധ AI ടൂളുകൾ Chat Gtp,Gemini,Canva,Suno AI തുടങ്ങിയവ രക്ഷിതാക്കളെ പരിചയപ്പെടുത്തി.Meta AI യുടെ പ്രാധാന്യവും നിത്യ ജീവിതത്തിൽ Meta AI എങ്ങനെ പ്രയോജനകരമാണ് എന്ന് വിശദീകരിച്ചു.

Google Lens നെകുറിച്ചും വളരെ വിശദമായി പറഞ്ഞുകൊടുത്തു.യാഥാർത്ഥ്യവും മിഥ്യയും വേർതിരിച്ചറിയാനുള്ള കഴിവ്  നമുക്കുണ്ടാവണം എന്നും എന്തും വിശ്വസിക്കുന്നതിന് മുൻപ് അത് പരിശോധിക്കാൻ തയ്യാറാകണം എന്നും വിശദീകരിച്ചു.

ഇനി മുതൽ വാട്സാപ്പിലും മറ്റും വരുന്ന വാർത്തകളും ഫോട്ടോകളും കാണുമ്പോൾ ഇത് സത്യമാണോ എന്ന് സ്വയം ചോദിച്ച് തിരിച്ചറിയണം എന്ന് വിശദമാക്കി . AI ഉപയോഗിക്കാതിരിക്കുകയല്ല പകരം കരുതലോടെ ഉപയോഗിച്ച് ആവശ്യങ്ങൾ നിരവേറ്റുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു.

 

AI പരിശീലന ക്ളാസ്സ് രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് എഐ ബോധവൽക്കരണ ക്ലാസ് ആയ " സർവ്വം AI മയം " പരിശീലനം നൽകി. രണ്ടാംഘട്ടത്തിൽ മുപ്പതോളം അധ്യാപകർ പങ്കെടുത്തു. എന്താണ് ആർട്ടിഫിഷ്യൽ എന്റലിജൻസ് എന്നും, അവയുടെ ഉപയോഗത്തെക്കുറിച്ചും  ദുരുപയോഗത്തെ കുറിച്ചും ചർച്ച ചെയ്തു. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ, പഴയ ഫോട്ടോകൾ പുതിയതാക്കാൻ, പഴയ ഫോട്ടോകൾ കളർഫുൾ ആക്കാൻ, യാത്ര പ്ലാൻ ചെയ്യാൻ,Google Lens,വിവിധ AI ടൂളുകൾ Chat Gtp,Gemini,Canva,Suno AI തുടങ്ങിയ വിവിധ മേഖലകൾ ലിറ്റിൽ കൈറ്റ്സ്  RP മാരായ കുട്ടികൾ അവതരിപ്പിച്ചു.