പ്രമാണം:സ്കൂൾ പ്രവേശനോത്സവം JUNE 1 2026.jpeg
പൂർണ്ണ വലിപ്പം (1,224 × 1,224 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 163 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
GHSS ഏലൂരിൽ പ്രവേശനോത്സവം വർണാഭമായി. ഏലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു. “പാഠം 1പുതുയുഗ വിദ്യാലയം” എന്ന ആശയവുമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ഷീന കെ. വി സ്വാഗതമാശംസിച്ചു. വിദ്യാർത്ഥിനികൾ ചടുലമായി Welcome dance ചെയ്തു. ഏലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ലൈജി സജീവൻ അധ്യക്ഷത നിർവഹിച്ചു.ബഹു. ഫിഷറീസ് , സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷൈജ ബെന്നി പ്രവേശനോത്സവ സന്ദേശം നൽകി. മുഖ്യാതിഥിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കൂടിയായ ശ്രീ. യുസഫ് ഇബ്രാഹിം പങ്കെടുത്തു. ശ്രീമതി. ലീല ബാബു (മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ)1 ശ്രീ ജോസഫ് ഷെറി ( വാർഡ് കൗൺസിലർ ), ശ്രീമതി ദേവി വി എ (പിറ്റി എ പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. NMMS സ്ക്കോളർഷിപ്പ് നേടിയ ഗീതാഞ്ജലി, fencing ജേതാവ് പുനീത് എന്നിവരേയും ആദരിച്ചു.മുൻസിപ്പാലിറ്റി മധുര പലഹാരം വിതരണം ചെയ്തു. ഏലൂർ മുൻസിപ്പൽ സെക്രട്ടറി,
ബി.ആർ.സി പ്രതിനിധികൾ, നഗരസഭ പ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ, എസ്.എം.സി പ്രസിഡന്റ് ശ്രീ ജബ്ബാർ വി.എ അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 16:57, 4 ജൂൺ 2026 | 1,224 × 1,224 (163 കെ.ബി.) | Ghseloor (സംവാദം | സംഭാവനകൾ) | GHSS ഏലൂരിൽ പ്രവേശനോത്സവം വർണാഭമായി. ഏലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു. “പാഠം 1പുതുയുഗ വിദ്യാലയം” എന്ന ആശയവുമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ഷീന കെ. വി സ്വാഗതമാശംസിച്ചു. വിദ്യാർത്ഥിനികൾ ചടുലമായി Welcome dance ചെയ്തു. ഏലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ലൈജി സജീവൻ അധ്യക്ഷത നിർവഹിച്ചു.ബഹു. ഫിഷറീസ് , സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീ അഡ്വ. വി ഇ അബ്ദുൾ ഗഫൂ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.