GVHSSVALAPAD
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - റിപ്പോർട്ട് സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ് സ്കൂൾ വിപുലമായ ആഘോഷ പരിപാടികൾ നടത്തി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിളംബരം ചെയ്തു കൊണ്ട് ഹൈസ്കൂൾ, യു.പി വിഭാഗം കുട്ടികൾ വിളംബര ജാഥയും സൈക്കിൾ റാലിയും നടത്തി. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന "സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ് " എന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വെളുത്ത ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തി. വാർഡ് മെ...