Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''അനഘയുടെ നന്മ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അനഘയുടെ നന്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരിടത്ത് ഒരു ഗ്രാമത്തിൽ നീലഗിരി യു.പി സ്കൂൾ എന്ന ഒരു വിദ്യാലയമുണ്ടായിരുന്നു.നിറയെ കുട്ടികളും,അധ്യാപകരും,പൂന്തോട്ടവും നിറഞ്ഞതായിരുന്നു ആ വിദ്യാലയം.വിദ്യാലയത്തിൻ്റെ അരികിൽ ഒരു പുഴയും ഉണ്ടായിരുന്നു.ആ പുഴയിൽ നിന്നുമായിരുന്നു പൂന്തോട്ടത്തിലേയ്ക്കും മറ്റ്‌ എല്ലാ ആവശ്യങ്ങൾക്കും വെള്ളം എടുത്തിരുന്നത്.വിശ്രമ സമയങ്ങളിൽ സ്കൂളിലെ കുസൃതിക്കുട്ടികൾ പുഴയിൽ ഇറങ്ങുകയും  അതിലെ വെള്ളത്തിൽ കളിക്കുകയും ചെയ്തിരുന്നു.അങ്ങനെയിരിക്കെ സ്കൂളിൻ്റെ അയല്പക്കത്തുള്ളവർ തങ്ങളുടെ  വീടുകളിലെ ചപ്പുചവറുകളും മറ്റും പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ് പുഴയെ മലിനമാക്കാൻ തുടങ്ങി.സ്കൂൾ അധികൃതർ പല പ്രാവശ്യം അപേക്ഷിച്ചിട്ടും അയൽവാസികൾ ചവറുകൾ പുഴയിൽത്തന്നെ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. സ്കൂളിലെ എല്ലാവർക്കും ഈ പ്രവർത്തി കണ്ട് സങ്കടം തോന്നി. അതോടെ പുഴയെ ശുദ്ധമാക്കാനുള്ള ചർച്ചകൾ സ്കൂളിൽ ആരംഭിച്ചു.നമുക്ക് പുഴയെ വറ്റിച്ചാലോ,നമുക്ക് പുഴയിൽ ഇറങ്ങാതിരുന്നാലോ, ഇങ്ങനെ പല അഭിപ്രായങ്ങളും ഉയർന്നു വന്നു.അപ്പോഴാണ് ഏഴാം ക്ലാസ്സിലെ അനഘ എന്ന കുട്ടി തൻ്റെ അഭിപ്രായം പറഞ്ഞത്'. ടീച്ചർ ...ടീച്ചർ പറഞ്ഞിട്ടില്ലേ,ഒരുമിച്ചു നിന്നാൽ എല്ലാത്തിനേയും കീഴടക്കാം എന്ന്?' അപ്പോൾ നമുക്ക് ഒരുമിച്ചു നിന്ന് പുഴയെ ശുചീകരിച്ചാലോ?' 'ശരിയാണ് മോളെ നീ പറഞ്ഞത്'. എല്ലാ അധ്യാപകരും അവളെ അഭിനന്ദിക്കാൻ തുടങ്ങി.അവർ പരിസ്ഥിതി വകുപ്പിനെ വിവരമറിയിച്ചു.അവരുടെ സഹായത്താൽ എല്ലാവരും ഒരുമിച്ചു നിന്ന് പുഴയെ വൃത്തിയാക്കി.പുഴയുടെ മുന്നിൽ 'ഇവിടെ ചപ്പുചവറുകൾ നിക്ഷേപിച്ചാൽ പിഴ ഈടാക്കും'എന്ന ഒരു ബോർഡും സ്ഥാപിച്ചു.അങ്ങനെ കുഞ്ഞു മനസ്സിലെ ബുദ്ധിയാൽ പഴയതു പോലെ ഒരു ശുചിത്വമുള്ള പുഴയെ വിദ്യാലയത്തിലെ കൂട്ടുകാർക്കു തിരിച്ചു ലഭിച്ചു.
1,253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/916389" എന്ന താളിൽനിന്ന് ശേഖരിച്ചത്