Jump to content
സഹായം

"സംവാദം:ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം പ്രതിരോധം | ശുചിത്വം പ്രതിരോധം]]
*[[{{PAGENAME}}/അതിജീവനത്തിൻറെ കൈകോർപ്പ് | അതിജീവനത്തിൻറെ കൈകോർപ്പ്]]
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]


*[[{{PAGENAME}}/ ഞാൻ അമ്മയാകുന്നു| ഞാൻ അമ്മയാകുന്നു]]
{{BoxTop1
| തലക്കെട്ട്= ഞാൻ അമ്മയാകുന്നു        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഞാൻ അമ്മയാകുന്നു
താലത്തിൽ പുടവയുമേന്തിയിട്ടിന്നു നീ,
നമ്ര ശിരസ്കയായ് കതിർ മണ്ഡപം പൂകെ,
തുടികൊടുമെൻ ഹൃദയതാളത്തിൽ വിരിയുന്നു
നിറമുള്ള മണമുള്ളോരോർമ്മ പുഷ്പം.
നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരികാണാതെ
നിൻ ചുണ്ടിലുണരുന്ന കളമൊഴികേൾക്കാതെ
താരിളം പാദത്തെ പിച്ചവെപ്പിക്കാതെ
കൊച്ചുനുണക്കുഴിക്കവിളിൽ മുത്തീടാതെ
അമ്മ മറഞ്ഞോരമാവാസിനാൾ മുതൽ
അച്ഛൻ പിരിഞ്ഞോരദിശപ്തനാൾ മുതൽ
അമ്മയായ് അച്ഛനായ് താങ്ങായി നിന്നതീ-
കുഞ്ഞേട്ടനല്ലേ കളികൂട്ടായിനിന്നതും.
ഇന്നുത്തമമാം ഒരു യൌവന ഹസ്തത്തിൽ
നിൻ പാണീയേൽപ്പിച്ച് ധന്യനാവുമ്പോഴും
ഓർത്തു പോകുന്നു ഞാനനുജത്തിനിന്നുടെ
നിർമ്മല സ്നേഹത്തിൻ നൂപുരധ്വനികളും
നിൻ കിളികൊഞ്ചലിൻ വളകിലുക്കങ്ങളും.
തുമ്പയും മുക്കുറ്റിയും  തോൾചേർന്നു നിൽക്കുന്ന
പാടവരമ്പത്ത് സാമോദമങ്ങനെ
മാനത്ത് കണ്ണിയെ നോക്കിയിരുന്നതും.
മാനമിരുണ്ടിടിവെട്ടിയ നേരത്ത്
കെട്ടിപ്പിടിച്ചു നീ പൊട്ടിക്കരഞ്ഞതും.
തുമ്പിയോടൊന്നിച്ച് പാറിനടന്നതും
അമ്പിളിമാമനെ കിട്ടാതെ കേണതും
അമ്പലക്കാളയെ കണ്ട് പേടിച്ചതും.
എൻ മനോ മുകുരത്തിൽ സൌവർണശോഭയിൽ
തെളിയുന്നു കുഞ്ഞേ നിൻ ബാല്യ കേളികൾ.
പുസ്തക സഞ്ചിയും മാറോട് ചേർത്ത് നീ
പള്ളിക്കൂടത്തിൽ പോയ് വന്നിടുന്നതും
ചാറൽ മഴയത്തങ്ങോടിനടന്നതും
ശീലക്കേടോടെ കിടന്ന് കരഞ്ഞതും
ഇന്നത്തെയെന്നപോലോർത്തെടുക്കുന്നു ഞാൻ
ഇക്കതിർ മണ്ഡപചാരെ നിന്നീടുമ്പോൾ.
ഉണ്ണിവായിൽ ഉരുളച്ചോറ്  തീറ്റിയും
രാരീരം താരാട്ട് പാടിയുറക്കിയും
ശീലക്കേടാറ്റാൻ ഞാൻ കോപിഷ്ടനായതും
പിൻപറ്റി വന്നെൻറെ കൺകളടച്ചതും
നറുചുംബനം കൊണ്ട് കുളിരണിയിച്ചതും
മായാതെ മറയാതെ തെളിയുന്നിതോമനെ
എൻ ഹൃദയത്തിൻറെ ഭിത്തിയിലിങ്ങനെ....
എങ്ങനെ പിരിയേണ്ടു നിന്നെ ഞാനോമനെ
എങ്ങനെ അകലേണ്ടു നിന്നെ ഞാനോമനെ
നിൻമൃദുകരമൊരു യൌവന ഹസ്തത്തിൽ
ഏൽപ്പിക്കയാണു ഞാനച്ഛനായ് ഓമനേ...
അദൃശ്യമായൊരുപൊക്കിൾക്കൊടിയിന്ന്
മുറിയുന്ന വേദനയേൽക്കയാണമ്മയായ്.
നിന്നുടെ കുഞ്ഞേട്ടൻ, നീ കാണാത്ത നിന്നച്ഛൻ,
നിന്നുടെ കണ്ണിന്ന് പൊൻകണിയായിടും
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു-
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു.
</poem></center>
{{BoxBottom1
| പേര്= ശ്രീനന്ദന.ഒ.സി
| ക്ലാസ്സ്=9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13012
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855692" എന്ന താളിൽനിന്ന് ശേഖരിച്ചത്