Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"26076/മാസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,381 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= മാസ്ക് | color= 2 }} <p> പനിയും ചുമയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= മാസ്ക്
| color= 2
}} <p>
പനിയും ചുമയും കാര്യമാക്കാതെ കൊണ്ടു നടക്കുകയായിരുന്നു ദിവാകരൻ. വീട്ടുകാർ നിർബന്ധിച്ച്  ഹോസ്പിറ്റലിലെത്തിച്ചപ്പോഴേക്കും കാര്യം കൈവിട്ടു. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഡോക്ടർമാർക്ക് ഒന്നും ചെയ്യാനായില്ല.
അവസാന ശ്വാസമെത്തിയപ്പോൾ ഒരു രൂപം തന്റെ അരികിലിരിക്കുന്നതായി ദിവാകരന്  മനസ്സിലായി. മാസ്ക് ധരിച്ചിരുന്ന ആ രൂപത്തെ അയാൾക്ക് പെട്ടെന്ന്  മനസ്സിലായി. യമധർമ്മൻ. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മാസ്ക് ധരിച്ച പോത്തിനെയും  കണ്ടു.
ആത്മാവിനെ കയറിൽ കുരുക്കി കൊണ്ടുപോകാൻ നേരത്ത് കയ്യിലുണ്ടായിരുന്ന മാസ്ക് കൊടുത്തിട്ട് യമധർമൻ  പറഞ്ഞു:
''ഇത് ധരിച്ചോളൂ''
മാസ്കും ധരിച്ച് അവർ പുതിയൊരു ലോകത്തെത്തി.
''ഇതാണ് സ്വർഗം'' യമധർമൻ പറഞ്ഞുകൊടുത്തു.
ദിവാകരന്റെ ആത്മാവിന് സമാധാനമായി. നരകത്തിലേക്ക് കൊണ്ടു പോകുമോ എന്ന പേടി അങ്ങനെ മാറിക്കിട്ടി.
ആത്മാവിനെ അവിടെ നിറുത്തി
സിംഹാസനത്തിനടുത്തേക്ക് ചെന്നിട്ട് പറഞ്ഞു:
''ദിവാകരന്റെ ആത്മാവിനെ കൊണ്ടു വന്നിട്ടുണ്ട് തമ്പുരാനെ'
സിംഹാസനത്തിലിരുന്നിരുന്ന രൂപം  തിരിഞ്ഞു നോക്കി. അമ്പരപ്പോടെ ദിവാകരന്റെ ആത്മാവ്  ആ രൂപത്തെ നോക്കിനിന്നു. അന്നേരം യമധർമൻ സ്വകാര്യത്തിൽ പറഞ്ഞു:
'' ഇതാണ് ദൈവം''
ദൈവവും മാസ്ക് ധരിച്ചിരുന്നു!
<p>


{{BoxBottom1
| പേര്= മേരി ടെസ്‌ന
| ക്ലാസ്സ്= 8 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെയിന്റ്  ലൂയിസ്  ഹൈ സ്കൂൾ, മുണ്ടംവേലി
| സ്കൂൾ കോഡ്= 26076
| ഉപജില്ല= മട്ടാഞ്ചേരി
| ജില്ല= എറണാകുളം 
| തരം= കഥ 
| color= 2
}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/764233" എന്ന താളിൽനിന്ന് ശേഖരിച്ചത്