Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:

ഫാത്തിമ ശബ്ര 10 എ
ഫാത്തിമ ശബ്ര 10 എ
'''താഴ്വരയിലെ പൂക്കൾ'''

താഴ്വരയിലാകെ പൂക്കളായിരുന്നു!'''
ഇളംവെയിലിൽ മ‍ഞ്ഞിൽ പുതഞ്ഞ് പതുക്കെ ഇതൾ വിരിയുന്ന മഞ്ഞയും ചെമപ്പും പൂക്കൾ!!'''
മൂകമായ അന്തരീക്ഷത്തിൽ ഇളംകാറ്റിന്റെ മർമ്മരം മാത്രമുണ്ടായിരുന്നു.'''
പതിയെ പതഞ്ഞൊഴുകുന്ന ആ കുഞ്ഞരുവിക്കു സമീപമായിരുന്നു അവളുടെ കൊച്ചു കുടിൽ.സലീമ,പൂക്കളെപ്പോലെ അവളും ചെമന്നിരുന്നു.കുഞ്ഞുടുപ്പിട്ട് തത്തിക്കളിച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങി.... '''

അവൾക്കവിടം ഒരുപാടിഷ്ടമാണ്.സലീമയും ഉമ്മയും ഉപ്പയും ഇവിടെ വന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂ.എല്ലായിടവും ചുറ്റിക്കാണാൻ അവർക്ക്  നല്ല ആഗ്രഹമുണ്ട്.എന്നാൽ വിരളമായേ അവർ പുറത്തേക്കു് പോകാറുള്ളൂ.'''

അവൾക്ക് കൊടുക്കാനുള്ള ഭക്ഷണവുമായി ഉമ്മപുറത്തേക്കു വന്നു.മൺപാതയിലൂടെ കുട്ടകളിൽ ആപ്പിളുമായി മുഖം തട്ടത്തുമ്പു കൊണ്ട് മറച്ചു പിടിച്ച് കാശ്മീരിപ്പെണ്ണുങ്ങൾ പൊയ്ക്കൊണ്ടിരുന്നു.ഇതിവിടുത്തെ തനതു കാഴചയാണ്.'''

ഇവിടെയെല്ലാംസുന്ദരമാണ്.മഞ്ഞു മൂടിയ അന്തരീക്ഷവും ഇളങ്കാറ്റും പതഞ്ഞൊഴുകുന്ന കുളിരരുവിയും പച്ചപുതച്ച മലനിരകളും നിറയെ ആപ്പിളുകളം സുന്ദരികളായ പെൺകൊടികളും .ഇങ്ങോട്ടു വരുന്നതിനു മുമ്പ് സലീമയോട് ഉമ്മ പറഞ്ഞിരുന്നു "മോളേ നമ്മൾ ഭൂമിയിലെ സ്വർഗ്ഗത്തിലേക്കാണ് പോകുന്നത് എന്ന്”.'''

അരുവിയിൽ കുറച്ച് ബോട്ടുകളുണ്ടായിരുന്നു!!.എവിടെ നിന്നൊക്കെയോ ഇവിടെ കാണാൻ വന്ന ടൂറിസ്റ്റുകൾ..സുഖസുന്ദരമായ അന്തരീക്ഷം ആസ്വദിക്കുകയാണെങ്കിലും ഇവരുടെ വാക്കുകളിൽ ആശങ്കയുണ്ടാകാറുണ്ട്.'''

ഈയിടെയായി ഉമ്മായ്ക്ക് വന്ന പോലത്ര സന്തോഷമില്ല.ആകുലചിന്തകളുമായി ഉമ്മ വേവലാതിപ്പെടുന്നത് അവർ കാണാറുണ്ട്.ഇടയ്ക്കിടെ നിരീക്ഷണത്തിനായി വരുന്ന പോലീസുകാരുടെ കാഴ്ച ഉമ്മയെ അലോസരപ്പെടുത്താറുണ്ട്.'''

രണ്ടാഴ്ച മുമ്പ് ഇവിടെ നിന്നും രണ്ട് കി.മി.അകലെ നിന്നും ഒരു വെടി ശബ്ദം കേട്ടിരുന്നു.ഉറങ്ങുകയായിരുന്ന സലീമ ഞെട്ടിയുണർന്ന് ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു'''
.അതിൽപ്പിന്നെ ഇടയയ്ക്കിടെ ഇവിടം അശാന്തമാകാറുണ്ട്.അവൾ ഏറ്റവുംവെറുക്കുന്ന ഇത്തരം ശബ്ദങ്ങൾ അവരെ പുറത്തിറങ്ങാൻ അനുവദിക്കാറില്ല.എന്നാൽ ഇപ്പോൾ കുറച്ചു ദിവസമായി വലിയ കുഴപ്പമൊന്നുമില്ല.അവൾ അവിടെ പൂത്തുനിന്നിരുന്ന  ഒരു പൂ പറിച്ചെടുത്തു.'''

അന്ന് വൈകുന്നേരം അവൾ വീട്ടിനുള്ളിൽ ഉമ്മയോടൊപ്പം കളിക്കുകയായിരുന്നു.അവളുടെ പൊട്ടിച്ചിരികൾക്കിടയിൽ പെട്ടന്നൊരു ശബ്ദം കേട്ടു!!ഉമ്മ ചെവി പൊത്തി കണ്ണുമടച്ചിരിക്കുകയാണ്.'''
അവൾഉമ്മയുടെ മടിയിലേക്കു വീണിരുന്നു.ഭയങ്കരമായ ശൂന്യത.'''
അവൾ പതുക്കെ ജനലിനടുത്തെത്തി.കൊളുത്ത് തുറന്ന് കുഞ്ഞു തലപതുക്കെ പുറത്തേക്കിട്ടു.ആ ശബ്ദം ഒരിക്കൽകൂടി ആവർത്തിച്ചു...അവളുടെ നെറ്റിയിലൂടെ ഒരുവെടിയുണ്ട പാഞ്ഞുപോയി.ഉമ്മ അടുത്തെത്തിയപ്പോഴേക്കും അവൾ നിലത്തു വീണിരുന്നു.......'''

പോവുകയാണ് ഈ സ്വർഗ്ഗം ഇനി ഞങ്ങൾക്കു വേണ്ട...ഇത് ഞങ്ങൾക്ക സ്വർഗ്ഗവുമല്ല...കടിച്ചുപിടിച്ച  വാക്കുകൾ കൊണ്ട് ഉമ്മ പറഞ്ഞു..മിഴിനീരൊപ്പിക്കൊണ്ട് അവർ എണീറ്റു.പത്രക്കാർ വേറൊന്നും ചോദിച്ചില്ല...'''

സലീമ ഇവിടം വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നില്ല.അവൾ തനിക്കേറെ ഇഷ്ടപ്പെട്ട താഴ്വരയിൽ നിന്നും തിരിച്ചു പോയതുമില്ല.അവൾ ആ താഴ്വരയിൽ ഒരു കുഞ്ഞുപൂവായി അവശേഷിച്ചു...'''

ഹാഷിമിയ്യ . വി

10 A

== ലേഖനങ്ങൾ ==
== ലേഖനങ്ങൾ ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704025" എന്ന താളിൽനിന്ന് ശേഖരിച്ചത്