Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 367: വരി 367:
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി  2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു.  അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി  2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു.  അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.
==പ്രവർത്തനങ്ങൾ(2019-20)==
==പ്രവർത്തനങ്ങൾ(2019-20)==
===പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019===
===മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്_01_07_2019===
===മികച്ച ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ് ഏറ്റുവാങ്ങി_05_07_2019===
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റായി ജില്ലാ തലത്തിൽ രണ്ടാമതായി തെരെഞ്ഞെടുക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിനു വേണ്ടി പി.ടി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം,സ്റ്റാഫ് സെക്രട്ടറി വി.വി. മുരളി,സുനിൽകുമാർ കോറോത്ത്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥി നിന്നും അവാർഡുതുകയായ 25000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്നു.
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ ലോഞ്ചിങ്ങ് ചെയ്തു.01_08_2019====
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ടെലഗ്രാം ചാനൽ പ്രവർത്തനമാരംഭിച്ചു."തച്ചങ്ങാട്ടെ മികവുകൾക്കൊരിടം" എന്നതാണ് ടെലഗ്രാം ചാനലിന്റെ സന്ദേശം.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളും പരിപാടികളും കുട്ടികളുടെ മികവുകളും പൊതുസമൂഹത്തിലേക്കെത്തിക്കുക എന്നതാണ് ഈ ടെലഗ്രാം ചാനൽകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റാറിൽ നിന്നും telegram എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആക്ടീവ് ആക്കിയതിനുശേഷം GHS THACHANGAD എന്ന് സേർച്ച് ചെയ്താൽ സ്കൂളിന്റെ ടെലഗ്രാം ചാനൽ ദൃശ്യമാകും. അതിൽ ജോയിൻ ചെയ്താൽ സ്കൂളിന്റെ മികവുകൾ ആർക്കും കാണാനാകും. സ്കൂളിന്റ ചാനൽ ആരംഭിച്ച കാലം മുതലുള്ള മുഴുവൻ വിവരങ്ങളും കാണാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. താഴെക്കൊടുത്ത ലിങ്കിലൂടെയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ടെലഗ്രാം ചാനലിലേക്കെത്തിച്ചേരാൻ എളുപ്പം സാധിക്കും.https://t.me/ghsthachangad. ടെലഗ്രാമിന്റെ ഔപചാരികമായ പ്രകാശനം പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാ‍ർ, ഡോ.സുനിൽ കുമാർ കോറോത്ത്, സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി, മനോജ് പിലിക്കോട്, പ്രണാബ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു ലോഞ്ചിങ്ങ് ചെയ്യുന്നു.
===ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളമത്സരം_31_08_2019===
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019===
[[പ്രമാണം:Lk-2019.jpg|ലഘുചിത്രം|മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു .]]
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്_02_10_2019===
[[പ്രമാണം:Little kites camp 2019 1.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ് പി.ടി.എ വൈസ് പ്രസിഡണ്ട്  വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് യൂണിറ്റ് ക്യാമ്പ് 2.10.19 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. PTA വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. അഭിലാഷ് രാമൻ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.വിജയകുമാർ , Dr. സുനിൽ കുമാർ കോറോത്ത് എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ച് സംസാരിച്ചു.KITE മാസ്റ്റർ ടെയിനർ ശ്രീ.ബാബു എൻ .കെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്ക്രാച്ച് , അനിമേഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലായിരുന്നു ക്ലാസ്സുകൾ  .സ്കൂളിലെ  മുപ്പതോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
===ഉപജില്ലാ ശാസ്ത്രമേള തച്ചങ്ങാട് സ്കൂളിന് മികച്ച നേട്ടം 20-10-2019===
===അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019===
[[പ്രമാണം:Amma it training 1.jpg|ലഘുചിത്രം|അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനത്തിൽ നിന്ന്
===കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019===
[[പ്രമാണം:Koha training 2.jpg|ലഘുചിത്രം| കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ റീഡിംഗ് അംബാസിഡർമാർക്കുള്ള ഡിജിറ്റൽ ലൈബ്രറി പ്രവർത്തനത്തിനുള്ള കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ്
===കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ===
===ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019===
[[പ്രമാണം:Little kites orientation class 23 12 19 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് ]]
ജി.എച്ച്.എസ്.തച്ചങ്ങാട് ഈ വർഷത്തെ എട്ടാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാംപ് 23.12.19 തിങ്കളാഴ്ച നടന്നു.  ക്യാംപിൽ 25 അംഗങ്ങൾ പങ്കെടുത്തു. Mobile app , Scratch എന്നീ മേഖലകളിലുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്  Kite മാസ്റ്റർ ട്രെയിനറായ ശ്രീ.ബാബു , GHS ബാരെ അദ്ധ്യാപകൻ ശ്രീ.രാജീവൻ എന്നിവരാണ്.
===കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)===
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, ര‍ഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:Korona class 2020 1.jpg
പ്രമാണം:Korona class 2020 2.jpg
പ്രമാണം:Korona class 2020 3.jpg
പ്രമാണം:Korona class 2020 4.jpg
</gallery>
===ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു(12-02-2020)===
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''പച്ചതൊട്ട്മഞ്ഞായവർ''' സംസ്ഥാന സ്കൂൾ കലോത്സവത്തിൾ കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ തച്ചങ്ങാട്ടെ കഥാകാരി പി.വർഷ നിർവ്വഹിച്ചു.
<gallery>
പ്രമാണം:Digi maga 2020 1.jpg
പ്രമാണം:Digi maga 2020 2.jpg
പ്രമാണം:Digi maga 2020 3.jpg
പ്രമാണം:Digi maga 2020 5.jpg
</gallery>
===അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം സംഘടിപ്പിച്ചു.(13-02-2020)===
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ കുട്ടി റേഡിയോയിലൂടെ അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ റേഡിയോ ശബ്ദത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ ആരംഭിച്ചത്.പ്രാർത്ഥന, പ്രതിജ്ഞ, ശുഭദിന ചിന്തകൾ, പ്രസംഗം, വാർത്താ വായന എന്നിവ പ്രഭാത പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തി.ഉച്ചയ്ക്ക് റേഡിയോ ക്വിസും സംഘടിപ്പിച്ചു.2018 ജനുവരിയിലാണ് തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിൽ 'കുട്ടി റേഡിയോ 'എന്ന പേരിൽ റേഡിയോ ആരംഭിച്ചത്.സ്റ്റാഫ് കൗൺസിലാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയത്.സർഗാത്മതയ്ക്ക് റേഡിയോ ആവിഷ്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം.അന്നത്തെ ജില്ലാ കലക്ടറും ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ. ജീവൻ ബാബുവാണ് റേഡിയോ പ്രക്ഷേപണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.എല്ലാ ദിവസവും വ്യത്യസ്ത ക്ലാസ്സിലെ കുട്ടികൾ ചേർന്നാണ് പരിപാടി ആസുത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. റേഡിയോ പ്രക്ഷേപണത്തിനു വേണ്ടി സാങ്കേതികമായ സഹായം ചെയ്യുന്നത് സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളാണ്.
===തച്ചങ്ങാടിന്റെ മികവിന് എസ്.സി.ഇ.ആർ.ടി യുടെ അംഗീകാരം05-03-2020===
[[പ്രമാണം:മാതൃഭൂമി ദിനപത്രം 15 03 2020q.jpg|ലഘുചിത്രം|'''മാതൃഭൂമി ദിനപത്രം 15 03 2020''']]       
കേരള എസ്.സി.ഇ.ആർ.ടി.യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അക്കാദമിക മികവുകൾക്ക്  നൽകിയ അംഗീകാരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ ശ്രദ്ധേയമായ പരാമർശം നേടി. വായനയേയും വായനയിലൂടെ ലഭിക്കുന്ന ജ്ഞാന നിർമിതിയും അവയുടെ പങ്കുവയ്ക്കലുമാണ് റീഡിങ്ങ് അംബാസഡറുടെ വേറിട്ട വഴി. പുസ്തക വായനയിലൂടെ ലഭിക്കുന്ന ആഴത്തിലും പരപ്പിലുമുള്ള അറിവുകളെ  സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥിസമൂഹത്തിനും പൊതുജനങ്ങൾക്കും വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. തിരുവനന്തപുരം എസ്.ആർ.ടി.യിൽ നടന്ന അക്കാദമിക മികവുകളുടെ പ്രദർശനത്തിനു ശേഷം ഡയരക്ടർ ഡോ. പ്രസാദ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മികവുകളിൽ ഒന്നാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ. സ്കൂളിൽ സജ്ജമായിട്ടുള്ള കോഹ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനത്തിലെ സാങ്കേതികവും അക്കാദമികവുമായ മികവുകൾ ഏറ്റെടുത്തു നടത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സജ്ജമാണെന്നുള്ള പ്രഖ്യാപനം  സംസ്ഥാന തല മികവു പ്രദർശനശില്പശാലയുടെ സവിശേഷപ്രശംസ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ അക്കാദമികവർഷത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിരവധി  മികവുകൾക്ക് അർഹമാക്കി. ഐ.ടി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമ ശബരീഷ് വിക്കി പുരസ്കാരം, ലിറ്റിൽ കൈറ്റ്സിന് ജില്ലാതല അവാർഡ്, പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്കുള്ള മികവെന്ന നിലയിൽ നാനൂറിലധികം കുട്ടികളുടെ വർദ്ധനവും എട്ട് പുതിയ അധ്യാപക തസ്തികകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട്. അടുത്ത അക്കാദമികവർഷം മുതൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന യൂണിറ്റും സ്കൂളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം മികവുകൾ കുട്ടികളുടെ അക്കാദമിക വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് പി.ടി.എ , എസ്.എം.സി,, മദർ പി ടി എ, അമ്മക്കൂട്ടം തുടങ്ങിയ വിദ്യാലയാനുബന്ധസമിതികൾ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള മികവുകൾ ഒന്നൊന്നായുള്ള പാതയിലാണ് ഈ ഗ്രാമീണ സർക്കാർ വിദ്യാലയം. മുഴുവൻ വിദ്യാർത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന തച്ചങ്ങാട് ഗവ.ഹൈസ്കളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ഫോട്ടോ അടിക്കുറിപ്പ്. മികച്ച അക്കാദമിക പ്രവർത്തനമായ റീഡിംഗ് അംബാസിഡറിനുള്ള പുരസ്കാരം എസ്.സി.ഇ.ആ‍ർ.ടി ‍ഡയരക്ടർ ഡോ.ജെ.പ്രസാദിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങുന്നു.
==="ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ്  കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ===
കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ്  കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ  മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക  ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന്  വിധേയമാകുന്നത് കുറക്കുന്നതിനും,  അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ്  പരിപാടി നടത്തപ്പെടുന്നത്.  ക്യാമ്പയനിന്റെ  ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699468" എന്ന താളിൽനിന്ന് ശേഖരിച്ചത്