Jump to content
സഹായം

"എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
(++)
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
ചിറക്കടവിന്റെ സ്വപ്നസാക്ഷാത്കാരമായി 1957-ൽ തെക്കെത്തുകവലക്കു സമീപമാണ് ശ്രീരാമവിലാസം എൻ,എസ്.എസ്. ഹൈസ്കൂൾ സ്ഥാപിതമായത്.
'നായർ ഭ്രുത്യജനസംഘം' എന്ന പേരിൽ തുടങ്ങിയ സാമുദായിക സംഘടന മന്നത്തു  പത്ഭനാഭന്റെ നേത്രുത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റിയെന്ന മഹാപ്രസ്ഥാനമായി പടർന്നു പന്തലിച്ച കാലത്ത് , ചിറക്കടവിൽ നായർ സമുദായാംഗങ്ങൾ 'ഒന്നാന്ത്യക്കുട്ടം' ( എല്ലാ മാസവും ഒന്നാം തീയതിയുള്ള സംഘം ചേരൽ ) രൂപീകരിക്കുകയും പിന്നീടത് എൻ.എസ്.എസ്. കരയോഗമായി രജിസ്റ്റർ ചെയ്യപ്പെടുകയുമാണുണ്ടായതെന്ന് ആദ്യകാല കരയോഗാംഗങ്ങളിൽ ഏറ്റവും പ്രായമേറിയ അയ്യപ്പച്ചേടത്ത് പരമേശ്വരൻ നായർ സ്മരിക്കുന്നു. പിന്നീട് ശ്രീരാമ വിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിൽ  ഒരു സ്കൂൾ എന്ന ആശയം നാമ്പിട്ടു. ഇ.എം .എസ്സിന്റെ നേത്രുത്വത്തിലുള്ള ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് എസ്.ആർ.വി.എൻ.എസ്.എസ്. ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.
1957 ജൂൺ 20-നാണ് സ്കൂൾ തുടങ്ങിയതെന്ന് സ്കൂളിലെ ആദ്യകാല ഹിന്ദി അദ്ധ്യാപകൻ കുറിയണ്ണൂർകരോട്ട് ക്രുഷ്ണൻനായരുടെ ഓർമ്മയിലുണ്ട്. വണ്ടങ്കൽ കേശവൻ നായരായിരുന്നു ശിലാസ്ഥാപനം നിർവ്വഹിച്ചത്. സ്കൂൾ നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന നൽകിയത് വെട്ടിക്കാട്ടിൽ വി.ജെ. ആന്റണിയാണെന്നത് ഈ സ്കൂൾ സമുദായ ഭേദമന്യേ ചിറക്കടവ് നിവാസികളുടെ അക്ഷരസായൂജ്യമായിരുന്നു എന്നതിനു തെളിവാണ്. ഓലമേഞ്ഞ ചെറിയ ഷെഡിൽ പ്രവർത്തനമാരംഭിക്കുമ്പോൾ സമുദായാംഗങ്ങളുടെ ആത്മധൈര്യവും ശുഭാപ്തിവിശ്വാസവും മാത്രമായിരുന്നു മുടക്കുമുതൽ. ചാണകം മെഴുകിയ തറയിലുരുന്ന് അറിവു നുകർന്ന അന്നത്തെ തലമുറക്ക് ബഞ്ചും ഡസ്കും  ബ്ലാക്ക് ബോർഡുമൊക്കെ അന്യമായിരുന്നു. അക്ഷരസ്നേഹികളായ നാട്ടുകാരുടെയും സമുദായംഗങ്ങളുടെയും വിയർപ്പും നാണയത്തുട്ടുകളും ഒത്തുചേർന്നപ്പോൾ ഓലമേഞ്ഞ ഷെഡ് ഓടിട്ട നീളൻ കെട്ടിടമായി.
വി.ജെ. ഭാസ്കരൻ നായർ ( 1972 -ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ആദ്യ മാനേജർ താന്നുവേലിൽ രാഘവൻ പിള്ള. 714 നമ്പർ എസ്.ആർ.വി.എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിലാണിപ്പോൾ സ്കൂൾ.
വൊക്കേഷണൽ ഹയർസെക്കൻഡറിയായി ഉയർന്ന സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ബിന്ദു വി നായരാണ്.


[[ചിത്രം:Emblemsrv.jpg|thumb|200px|center|''Emblem'']]
[[ചിത്രം:Emblemsrv.jpg|thumb|200px|center|''Emblem'']]
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/52172" എന്ന താളിൽനിന്ന് ശേഖരിച്ചത്