Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൻ വി എൽ പി എസ് തുമ്പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==


ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്‌ഷന്‌ സമീപം 1945 ൽ സ്ഥാപിതമായി.  
1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി.
ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി  478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും  എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിനെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു.
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ  അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക  ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ്  ഈ സ്കൂൾ സ്ഥാപിതമായത്. ഒരു  ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ  അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478445" എന്ന താളിൽനിന്ന് ശേഖരിച്ചത്