"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് (മൂലരൂപം കാണുക)
13:16, 10 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2017→ഹൈടെക് സ്കൂള്‍
| വരി 49: | വരി 49: | ||
അപ്പര്‍ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുന്‍ട് . | അപ്പര്‍ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുന്‍ട് . | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂള്‍. | |||
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നല്‍കാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജന്‍സികളായ RMSA, SSA എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പ്രവാസിസംഘങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. | |||
2017 സെപ്റ്റംബര്‍ 1, നവംബര്‍ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതല്‍ +2 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈട്ടെക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, വട്ടേനാട് സ്കൂളില്‍ ഒന്നാംഘട്ടത്തില്‍ത്തന്നെ മുഴുവന്‍ ക്ലാസ്മുറികളും ഹൈട്ടെക്കാക്കുന്നു. ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി, വി. എച്ച്. എസ്. ഇ വിഭാഗങ്ങളിലായി 47 ക്ലാസ്മുറികളാണ് ഇതിനായി സജ്ജീകരിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂള്‍ മുഖേന നല്‍കുമ്പോള്‍ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 47 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈല്‍പാകി, ആകര്‍ഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ഷെല്‍ഫുകള്‍ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു. | |||
പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. ടി. കെ വിജയന്‍ ചെയര്‍മാനായും ഹെഡ്മാസ്റ്റര്‍ ശ്രീ. എം. വി. രാജന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന വിദ്യാലയ വികസന സമിതിയുടെ മുഖ്യ രക്ഷാധികാരികള്‍ ബഹുഃ പൊന്നാനി പാര്‍ലമെന്റംഗം ശ്രീ. ഇ. ടി. മുഹമ്മദ് ബഷീറും, ബഹുഃ തൃത്താല എം. എല്‍. എ. ശ്രീ. വി. ടി. ബല്‍റാമുമാണ്. രക്ഷാധികാരികളായി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഡിവിഷന്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പൂര്‍വ്വ അദ്ധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, എന്നിവരും, വൈസ് ചെയര്‍മാന്‍മാരായി പി. ടി. എ പ്രസിഡന്റ്, എസ്. എം. സി ചെയര്‍മാന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വായനശാല, സാമൂഹ്യ-സന്നദ്ധ-സേവന സംഘടന പ്രതിനിധികള്‍, ക്ലബ്ബുകള്‍, പ്രവാസി സംഘടനകള്‍, അഭ്യുദയകാംക്ഷികളുടെ പ്രതിനിധികള്‍, സ്റ്റാഫ് സെക്രട്ടറി, എസ്. ആര്‍. ജി കണ്‍വീനര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. | |||
ഹൈടെക് ക്ലാസ്മുറികള്‍ക്കുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നത് പൂര്‍ണ്ണമായും സമൂഹ പങ്കാളിത്തത്തോടെയാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പ്രവാസി സംഘങ്ങള്‍, ട്രേഡ് യൂണിയന്‍ സംഘടനകള്‍, തൊഴിലാളികള്‍, ക്ലബ്ബുകള്‍, അദ്ധ്യാപകര്‍ തുടങ്ങി എല്ലാവരുടെയും സേവനങ്ങളും സഹായ സഹകരണങ്ങളും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. | |||
വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും, സംഘങ്ങളും 60000 രൂപ വെച്ച് 28 ക്ലാസ്മുറികള്‍ ഇതോടകം സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. മറ്റു സംഭാവനകള്‍ വേറെ. രക്ഷിതാക്കള്‍ ധനമായും, സേവനമായും സഹകരണം തുടങ്ങിയ തൊഴിലാളികളെല്ലാം അവരുടെ ഒരു ദിവസത്തെ സേവനം ഇതിനായി നല്‍കിയിട്ടുണ്ട്. നാനാതുറയിലുമുള്ളവര്‍ ഒന്നിച്ചണിനിരന്ന് 2 അവധി ദിവസങ്ങളില്‍ ഉത്സവഛായയിലാണ് പെയിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ പൗതുവിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്നത് സമൂഹത്തിന്റെ കയ്യൊപ്പോടുകൂടിയാണ്................ | |||
നന്ദിയോടെ ഓര്‍ക്കുന്നു, ഓരോ പങ്കാളിത്തവും. | |||
നിലനിര്‍ത്തണം, കൂടുതല്‍ ശക്തമാക്കണം, നമുക്കീ കൂട്ടായ്മ. | |||
വ്യാപിക്കണം ഈ ആവേശം എല്ലായിടങ്ങളിലേക്കും. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||