"ജി.എച്ച്.എസ്. കുറ്റ്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കുറ്റ്യേരി (മൂലരൂപം കാണുക)
15:24, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ല്‍ ആണ് കുറ്റ്യേരി സ്കൂള്‍ ആരംഭിക്കുന്നത്. കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. | |||
കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങള്‍ ആരംഭിച്ചത് | |||
കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചു | |||
കഴിഞ്ഞപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസം പര്യാപ്തമല്ല എന്ന തിരിച്ചറിവ് അവര്‍ക്ക് ഗുണകരമായ ഒരു വിദ്യാഭ്യാസ രീതി ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ അനുവദിച്ച ഗ്രാന്റ് എങ്ങനെ വിനിയോഗിക്കണമെന്നും ഏതു രീതിയില്‍ വിദ്യാഭ്യാസം നല്‍കണമെന്നും നിര്‍ദ്ദേശിക്കാന്‍ 1835ല്‍ മെക്കാളെ സായിപ്പിനെ ചുമതപ്പെടുത്തി.മെക്കാളെയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണമായാണ് ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസം രൂപപ്പെട്ടത്. | |||
ഇംഗ്ലീഷ് ഭാഷയിലൂടെ അധ്യായനം നടത്തി ജന്മം കൊണ്ട് ഇന്ത്യക്കാരും ,സംസ്ക്കാരത്തിലും അഭിരുചിയിലും ,സദാചാരബോധത്തിലുമെല്ലാം പാശ്ചാത്യരായും ഇംഗ്ലീഷുകാരുടെ കീഴില്‍ ചെറിയ ജോലി ചെയ്യാനും ,ഒരു യുവ തലമുറയെ ഉണ്ടാക്കുകയായിരുന്നു മെക്കാളയുടെ ലക്ഷ്യം .അതിന്റെ ഫലമായി നഗരങ്ങളില്‍ അത്തരം സ്കൂളുകള്‍ നിലവില്‍ വന്നു.തുടര്‍ന്ന് രൂപികരിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ | |||
കീഴിലാണ് എകാധ്യാപക വിദ്യലയമായി ധാരാളം വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് .അതിലൊന്നാണ് കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.ആദ്യം ഒരു പീടികയുടെ മുറിയിലും പിന്നീട് വിദ്യാഭ്യാസ തല്പരരായ ശ്രീ.പുഴക്കര കണ്ണന്‍നായര്‍,മായന്‍അബ്ദുളള എന്നീ മനഷ്യസ്നേഹികള്‍ നല്‍കിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. ഏകാധ്യായപക വിദ്യാലയം പരിണാമത്തിന്റെ വഴിയിലെന്നോ ബഹുഅധ്യാപകവിദ്യാലയമായി കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.അക്ഷത്തിന്റെ അഗ്നി തെളിയിച്ച് ഇരുട്ടിനെ അകറ്റി ഗ്രാമീണതനിമയെ ഹൃദയത്തിലേറ്റി അനേകം വര്‍ഷങ്ങള്‍. | |||
ഹരിതസമൃദ്ധിയില്‍ നെല്‍പ്പാടത്തില്‍ ഒരു ദ്വീപുപോലെ അല്പം ഔനിത്യത്തില്‍ നില്‍ക്കുന്ന ചെമ്മണ്‍കുന്നില്‍ നാട്ടുമാവുകളും കായാമ്പുവിരിയുന്ന കുറ്റിക്കാടുകളും വികസനത്തിന്റെ വഴിയിലെ ചെറു നഷ്ടം നോമ്പരപ്പെടുത്തുന്നുവോ. | |||
1990ല്‍ സ്കൂളുകള്‍ യു.പി സ്കൂളുകളായി ഉയര്‍ന്നു.ഒരു ജന വിഭാഗത്തിന്റെ തീവ്രഭിലാഷത്തിന്റെ സാക്ഷാത്കാരം അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവില്‍ 400ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ്,ഡിവിഷന്‍ ക്ലാസ്സുകള്‍ നടത്താന്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 1980 കളിലെ കുറ്റ്യേരി അറിയുന്നവര്‍ക്കി അത്ഭുതം തന്നെ. | |||
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റത്തില്‍ ,എല്ലാ നന്മയും ഉള്‍ക്കൊണ്ടുകൊണ്ട് കുറ്റ്യേരി സ്കൂളുകള്‍ വളര്‍ച്ചയുടെ മികവിന്റെ പാതയിലാണ്.ദേശചരിത്രത്തിനും രാജ്യചരിത്രത്തിനുമൊക്കെ നിമന്നോന്നതങ്ങളുടെ സ്ഥലികളുണ്ടാവാം.വിദ്യാലയചരിത്രത്തിലും 1980ല്‍ യു.പി സ്കൂളായി ഉയര്‍ത്തുമ്പോള്‍ പരിമിതികള്‍ ഏറെയായിരുന്നു.അക്കാദമിക്ക് കാര്യങ്ങളിലും ഒരു പരിധിവരെ അതു പ്രതിപലിച്ചു.തൊണ്ണൂറുകളില്‍ സ്കൂളുകള്‍ എല്ലാ രംഗത്തും അഭിലഷീണിയങ്ങളായ മാറ്റങ്ങള്‍ ഉണ്ടാക്കി.അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി ത്രിതലപഞ്ചായത്തുകള്‍ക്ക് ലഭിച്ച അധികാരവും ഫണ്ടും ,തുടര്‍ന്ന് എസ്.എസ്.എ യുടെ ഇടപെടലുകളും ഭൗതീക സാഹചര്യങ്ങളിലും അക്കാദമിക്ക് കാര്യങ്ങളിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടാക്കി.420 കുട്ടികള്‍ 20അദ്ധാപകര്‍. | |||
സ്ഥിതിവിവരണ കണക്ക് അവതരിപ്പിക്കുക ഈ കുറിപ്പിന്റെ ഉദ്ദേശമേ അല്ല.എങ്കിലും കഴിഞ്ഞ 15 വര്‍ഷമായി പഞ്ചായത്തുതലത്തില്‍ നടത്തുന്ന പൊതുപരിക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം എല്‍.എസ്.എസ്,യു.എസ്.എസ് പരീക്ഷാവിജയം ടാഗോര്‍ പ്രവേശനം പോലുളള പൊതുപരീക്ഷകളിലെ വിജയം ഇവയോക്കെ അക്കാദമിക്ക് നിലവാരം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷമായി ശാസ്ത്ര പ്രവര്‍ത്തിപരിയമേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി മൂന്നാംതവണ ഉപജില്ലാ ചാമ്പ്യന്‍ഷിപ്പ് കലാമേളകളിലെ മികച്ച പ്രകടനം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ വിജയമായി കാണാം.2008-09 വര്‍ഷത്തില്‍ സര്‍വ്വശിക്ഷാഅഭിയാന്‍ നടത്തിയ മികവ് പരിപാടിയില്‍ സംസ്ഥാനതലം വരെ.നാടകകൂട്ടം പരിപാടി,ഇംഗ്ലിഷ് ,മലയാളം ,ഹിന്ദി ഭാഷാപഠനത്തിലെ കുട്ടികളുടെ മികവിനുളള അംഗീകാരമായിരുന്നു.2009-10ല്‍ ജില്ലയില്‍ ലിറ്റില്‍ സയന്റിസ്റ്റ് പരീക്ഷണശാല മികച്ച അഞ്ച് വിദ്യാലയങ്ങളില്‍ ഒന്ന്. | |||
വായന ,ശുചിത്വം വിദ്യലയഹരിതവത്കരണം ,വിവിധ ക്ലബ്ബുപ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍ എന്നിവയും നല്ല നിലയില്‍ നടക്കുന്നു. പിടിഎ ഒരുക്കിയ യാത്രാസൗകര്യം ബസ്സ് -ഒരു ഗവ.സ്കൂള്‍ പി.ടിയെയുടെ പ്രവര്‍ത്തനമികവിന്റെ കൈയ്യൊപ്പ് തന്നെയാണ്. | |||
ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന സത്യം തിരിച്ചറിയുമ്പോള്‍ വിനയത്തോടെ ഒാര്‍ക്കുന്നു. ഒരുപാട് അധ്യാപകരുടെ രക്ഷിതാക്കളുടെ കുട്ടികളുടെയും ആത്മാര്‍ത്ഥതയുടെ വിരലടയാളങ്ങള്‍ ഈ നേട്ടങ്ങളില്‍ പതിച്ചിട്ടുണ്ട് .പക്ഷെ കൊച്ചു മികവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പൊതു സമൂഹം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ കഴിയുന്ന അധ്യാപക രക്ഷാകര്‍ത്തൃ സമൂഹം കൂടുതല്‍ കൂടുതല്‍ നേട്ടത്തിനുവേണ്ടി പരിശ്രമിക്കും .എല്ലാ വിദ്യാര്‍ത്ഥികളും സമ്പൂര്‍ണ്ണമനുഷ്യനാകുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |