Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 267: വരി 267:
പന്നിപ്പാറ: പ്രകൃതിയോട് ഇണങ്ങി, മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യാൻ പഠിച്ച് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷി വിളവെടുപ്പ് കുട്ടികൾ ഉത്സവമാക്കി മാറ്റി. പൂർണ്ണമായും ജൈവവളം ഉപയോഗിച്ച് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത വഴുതന, ചേമ്പ്, വെണ്ട തുടങ്ങിയ പച്ചക്കറികളിൽ, വഴുതനയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു.

വിദ്യാർത്ഥികളെ ജൈവകൃഷി രീതി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത സേന ക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് ഉത്സവത്തിൽ പ്രധാന അധ്യാപകൻ എം.എസ്. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹരിത സേന കോർഡിനേറ്റർ നിസാം, അധ്യാപകരായ ഫർസാന, നുസ്രത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അജ്ലാൽ, ഫെല്ല നിസ്റിൻ, ഹംന, മുഹമ്മദ് ശാദുലി എന്നിവർ പങ്കെടുത്തു.

=='''സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ'''==
പന്നിപ്പാറ: നാടിൻ്റെ അഭിമാനമായ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശസ്നേഹത്തിൻ്റെയും പുതുതലമുറയുടെ ആവേശത്തിൻ്റെയും നേർക്കാഴ്ചയായി മാറിയ ചടങ്ങുകൾക്ക് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചു.
പ്രധാനാധ്യാപകൻ എം.എസ്. ഹരി പ്രസാദ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹം നൽകിയ സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികളിൽ ദേശസ്നേഹത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. നമ്മുടെ പൂർവ്വികർ അനുഭവിച്ച ത്യാഗങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും, അത് കാത്തുസൂക്ഷിക്കാൻ ഓരോ വിദ്യാർത്ഥിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പി.ടി.എ. പ്രസിഡൻ്റ് . മൻസൂർ ചോലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ അൻവർ ആലങ്ങാടൻ, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ സുരേഷ് ബാബു, പി. മുഹമ്മദ്, ഹബീബ് റഹ്മാൻ, നിസാം എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ നിയാസ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ,  എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മകൾ പുതുക്കിയും, രാജ്യത്തിൻ്റെ ശോഭനമായ ഭാവിക്കായി സ്വയം സമർപ്പിച്ചും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ചടങ്ങുകളുടെ ഭാഗമായി മധുരവിതരണവും നടന്നു.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2807146" എന്ന താളിൽനിന്ന് ശേഖരിച്ചത്