"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
22:03, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്. | 2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്. | ||
= 2024-25 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ = | |||
== ലഹരി വിരുദ്ധ ദിനാചരണം== | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ്.പി.സി. നടത്തിയ വിവിധ പരിപാടികൾ | |||
===ലഹരി വിരുദ്ധ കയ്യൊപ്പ് ശേഖരണം=== | |||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/06/2024 ബുധൻ രാവിലെ 10 മണിക്ക് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ കയ്യൊപ്പ് ശേഖരണം നടത്തി. ഒപ്പ് ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ പിഡി മാത്യുവിന്റെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ആമിന ബീഗം ഉദ്ഘാടനം ചെയ്തു. എസ് പി സിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലിം കെ പി സ്നേഹലത പി എന്നിവർ സന്നിഹിതരായിരുന്നു. ഇരുമ്പുഴി ഗവൺമെന്റ് ഹൈസ്കൂൾ സ്റ്റുഡൻസ് കൗൺസിലർ സൗദാബി, സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യോദ്ധാവ് എ സി ഹംസ സ്റ്റുഡന്റ് പോലീസ് ഇൻഫോം, സീനിയർ കേഡറ്റുകൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | |||
=== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്=== | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/06/2024 ബുധനാഴ്ച ഉച്ചക്ക് ശേഷം 2.30ന് ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾ സീനിയർ അധ്യാപകൻ പി ഡി മാത്യു മാഷിൻറെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആമിന ബീഗം ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചാർജ് വഹിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ പി മുഹമ്മദ് സാലിം സ്നേഹലത പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കോഡിനേറ്റർമാരായ നിഷ കെ പി, സി എം ഷബ്‌ന എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനിൽ കുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ലഹരി എന്ന സാമൂഹ്യ തിന്മക്കെതിരെ സ്കൂളിലെ സന്നദ്ധ സേവകരായ എസ് പി സി, ജെ ആർ സി കുട്ടികൾ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നാല് മണിക്ക് ക്ലാസ് അവസാനിച്ചു. ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പോസ്റ്റർ വിതരണം ചെയ്യുകയുണ്ടായി. | |||
== പാസിംഗ് ഔട്ട് പരേഡ് == | |||
മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിന്റെ സല്യൂട്ട് ജില്ലാ പോലീസ് മേധാവി ശ്രീ എസ് ശശിധരൻ ഐ.പി.എസ്. സ്വീകരിച്ചു. ഹയർസെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കളത്തൂർ ,എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് മഞ്ചേരി ഗവ:ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ 8.00 മണിക്ക് നടന്നത്. | |||
എസ് പി സി മലപ്പുറം ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. | |||
മഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനീഷ് കെ എം അധ്യക്ഷത വഹിച്ചു. | |||
മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഡ്വ:ഷീബ ജോസ്, ഹെഡ്മാസ്റ്റർ ടി കെ ജോഷി, മുൻസിപ്പൽ കൗൺസിലർ അഡ്വ: പ്രേമ രാജീവ്, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ ശശികുമാർ, പിടിഎ പ്രസിഡണ്ട് കെ.എം ബഷീർ, പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് സുനിത പൂക്കളത്തൂർ സി എച്ച് എം എച്ച് എസ് എസ് ഹെഡ് മാസ്റ്റർ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ധീരജ് പി എസ് പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അനാമിക ടി എന്നിവർ പരേഡിന് നേതൃത്വം നൽകി. നാല് സ്ക്കൂളുകളിലെ 8 പ്ലറ്റ്യൂണുകളാണ് പാസിംഗ് ഔട്ട്പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. | |||
= 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ = | = 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ = |