Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
==='''പാടവരമ്പിൽ നിന്ന് പാഠത്തിലേയ്ക്ക് - ജില്ലാതലസ്കൂൾ പ്രവേശനോത്സവം2023'''===
ആലപ്പുഴ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഈ വർഷം ചാരമംഗലം ഗവൺമെൻറ് ഡി . വി .ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 2023 ജൂൺ മാസം ഒന്നാം തീയതി രാവിലെ 10 മണിക്ക് നടന്നു. ഈ വർഷം ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ഒരുക്കിയിരിക്കുന്ന നെൽപ്പാടത്ത് വിത്ത് വിതച്ചുകൊണ്ട് സ്കൂളിലേക്ക് പ്രവേശനം നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഒന്നാം ക്ലാസിലെ കുട്ടികളെയും വിശിഷ്ട അതിഥികളെയും പാടശേഖരത്തേക്ക് ആനയിക്കുകയും കുട്ടികളും വിശിഷ്ട അതിഥികളും ചേർന്ന് പാടത്ത് നെൽവിത്ത് വിതയ്ക്കുകയും ചെയ്തു. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമാണ് സ്കൂൾ നടപ്പിലാക്കി വരുന്നത്. കൃഷി വകുപ്പ് മന്ത്രി ശ്രീ P. പ്രസാദ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ജി .രാജേശ്വരി ,അഡ്വക്കേറ്റ് എ. എം. ആരിഫ് എം.പി, ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രിയ ടീച്ചർ ജില്ലാ കളക്ടർ ശ്രീമതി ഹരിത വി .കുമാർ ഐ.എ.എസ് ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി .ജി .മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം.പി .പ്രിയ ടീച്ചർ ,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി. ഉത്തമൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ആലപ്പുഴ ഇൻ ചാർജ് ശ്രീമതി  സന്ധ്യ റാണി, ആർ .ഡി. ഡി ശ്രീ വി. കെ .അശോക് കുമാർ, വി.എച്ച്.എസ്.ഇ .എ .ഡി .ശ്രീ .ഷാജു തോമസ്, ഡയറ്റ് പ്രിൻസിപ്പാൾ_ ആലപ്പുഴ  ഡോക്ടർ  കെ. ജെ. ബിന്ദു , എസ്  എസ്. കെ .ജില്ലാ കോഡിനേറ്റർ ശ്രീ. രജനീഷ് .ഡി എം., കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ .സുനിൽകുമാർ, ചേർത്തല ഡി.ഇ.ഒ, ചേർത്തല എഇഒ, ചേർത്തല ബിആർസി കോഓർഡിനേറ്റർ ശ്രീ. സൽ മോൻ ടി. ഓ., പ്രിൻസിപ്പാൾ ശ്രീമതി. രശ്മി കെ, പി .ടി.എ പ്രസിഡൻറ് പി. അക്ബർ എന്നിവർ ആശംസകൾ അർപ്പിച്ചു. കളക്ടർ ശ്രീമതി ഹരിതാ വി കുമാർ പഠനോപകരണ വിതരണവും അനുമോദനവും നടത്തി. മിമിക്രി ആർട്ടിസ്റ്റ്  ശ്രീ മുഹമ്മ പ്രസാദ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്കൂൾ പിടിഎ കമ്മിറ്റി അംഗവും ജൈവ കർഷകനും ആയിട്ടുള്ള ശ്രീ ശുഭകേശനെ ചടങ്ങിൽ വച്ച് ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ആനന്ദൻ. പി .നന്ദി പറഞ്ഞു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഉച്ചഭക്ഷണവും നൽകി.
<gallery mode="packed-hover">
പ്രമാണം:3401323jun2.jpg
പ്രമാണം:3401323june1.jpg
പ്രമാണം:3401323jun3.jpg
പ്രമാണം:3401323jun4.jpg
പ്രമാണം:3401323jun5.jpg
പ്രമാണം:3401323jun6.jpg
പ്രമാണം:3401323jun7.jpg
പ്രമാണം:3401323jun8.jpg
</gallery>
==='''പരിസ്ഥിതി ദിനാചരണം'''===
[[പ്രമാണം:34013tree1.jpg|ലഘുചിത്രം]]
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ  അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി  ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ  ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് സ്കൂൾ പരിസരത്തുള്ള സസ്യങ്ങളെയും ജീവജാലങ്ങളെയും നിരീക്ഷിക്കുന്നതിനായി പ്രകൃതി നടത്തം എന്ന പ്രവർത്തനം നടത്തുകയുണ്ടായി. അതിനുശേഷം ക്ലാസിൽ വന്ന്   അവർ കണ്ട സസ്യങ്ങളെ കുറിച്ചും ചെറിയ  ജീവികളെക്കുറിച്ചും ചർച്ച നടത്തി.  കുട്ടികളോട് അവിടെ കണ്ട ഏതെങ്കിലും ഇഷ്ടമുള്ള 5 ഇലകളുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം മൂന്ന് എ ക്ലാസ്സിലെ അവനീ കൃഷ്ണയും രണ്ടാം സ്ഥാനം മൂന്ന് ബി ക്ലാസിലെ നിഷാൽ കൃഷ്ണയും കരസ്ഥമാക്കി .
ജൂൺ - 5പരിസ്ഥിതി ദിനത്തിൽ സഹപാഠിയ്ക്കൊരു ഫലവൃക്ഷത്തെ എന്ന പദ്ധതിയുടെ ഭാഗമായി സീഡ് ക്ലബ്ബിലെ അംഗങ്ങൾ തങ്ങൾ കൊണ്ടു വന്ന ഫലവൃക്ഷത്തൈ പരസ്പരം കൈമാറ്റം ചെയ്യുകയുണ്ടായി.
==='''ബാലവേല വിരുദ്ധ ദിനം'''===
ജൂൺ - 12 ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും പ്ലക്കാർഡ് നിർമ്മാണവും നടത്തുകയുണ്ടായി.ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം സീഡ് ക്ലബ്ബിലെ പെൺകുട്ടികളുടെ ലീഡറായ നിരഞ്ജന കൃഷ്ണ .യു തയ്യാറാക്കി സ്ക്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
==='''വായനാ ദിനാചരണം,വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും '''===
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് പ്രശസ്ത തുള്ളൽ കലാകാരൻ ശ്രീ മരുത്തോർവട്ടം കണ്ണൻ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM in charge ശ്രീ മതി നിഷ ടീച്ചർ സ്വാഗതം ആശംസിച്ചു. പി റ്റി എ പ്രസി : ശ്രീ അക്ബർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ ആശംസ പ്രസംഗം നടത്തി. കുമാരി നി രഞ്ജന കൃതജ്ഞത രേഖപ്പെടുത്തി.
വായനാ വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ് . വായന മത്സരം. ആസ്വാദന കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു.ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി പുസ്തക പ്രദർശനം  വായനാമത്സരം  വായനാദിന ക്വിസ് മത്സരം മത്സരം എന്നിവ നടത്തുകയുണ്ടായി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി. 3A ക്ലാസിലെ അവനീ കൃഷ്ണ ഒന്നാം സ്ഥാനവും 3B ക്ലാസിലെ അലോക് ശ്യാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായനാവാരത്തിന്റെ സമാപനദിവസം വാക്കുമരം പൂക്കുമ്പോൾ എന്ന പ്രവർത്തനവും സംഘടിപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:34013rd1.jpg
പ്രമാണം:34013rd2.jpg
പ്രമാണം:34013rd3.jpg
പ്രമാണം:34013rd4.jpg
</gallery>
=='''വർണ്ണ കൂടാരം'''==
സ്റ്റാർസ് പദ്ധതി  പ്രകാരം എസ് എസ് കെ ആലപ്പുഴGovt DVHSS  ചാരമംഗലത്ത് അനുവദിച്ച പത്തുലക്ഷം രൂപയുടെ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി  A M ആരിഫ് നിർവഹിച്ചു.യോഗത്തിൽ സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ R നാസർ അവറുകൾ അധ്യക്ഷനായി.പ്രിൻസിപ്പൽ K രശ്മി സ്വാഗതം  ആശംസിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി മുഖ്യാതിഥിയായി .ശ്രീ  രജനീഷ് D M(DPC SSK) പദ്ധതി  വിശദീകരിച്ചു. ശ്രീ VGമോഹനൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ) ശ്രീമതി ഗീതാ  കാർത്തികേയൻ( കഞ്ഞിക്കുഴി  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) ശ്രീ Vഉത്തമൻ( ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ) പുഷ്പവല്ലി( വാർഡ് മെമ്പർ) ഇമ്മാനുവൽ ടി ആൻറണി(DPO SSK) ശ്രീമതി സിന്ധു പി എ (DPO SSK) ശ്രീ സൽമോൻ TO(BPC BRC ചേർത്തല ) ശ്രീ P അക്ബർ പ്രസിഡൻറ് ) എന്നിവർ ആശംസകൾ  അർപ്പിച്ചു.എച്ച് എം ഇൻചാർജ്  ശ്രീമതി നിഷ നന്ദി പറഞ്ഞു. ഈ പദ്ധതി പ്രകാരം പ്രീ പ്രൈമറി കുട്ടികളുടെ സർവ്വതോൽമുഖമായ വികാസങ്ങൾക്ക് അനുയോജ്യമായ ഇടങ്ങൾ സജ്ജീകരിക്കുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:34013vk1.jpg
പ്രമാണം:34013vk2.jpg
പ്രമാണം:34013vk3.jpg
പ്രമാണം:34013vk4.jpg
പ്രമാണം:34013vk5.jpg
പ്രമാണം:34013vk8.jpg
</gallery>
=='''യോഗാ ഡേ'''==
ICDS കഞ്ഞിക്കുഴി, ഗ്രാമപഞ്ചായത്ത് , ഡി വി എച്ച് എസ് എസ് ചാരമംഗലം സ്ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 21/06/2023 യോഗാദിനത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി. രശ്മി സ്വാഗതം ആശംസിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ജ്യോതി മോൾ, വാർഡ് മെമ്പർ പുഷ്പവല്ലി എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ.ഷാജി പി ജെ നന്ദി പറഞ്ഞു. ഇന്റർനാഷണൽ യോഗ ട്രയിനർ ശ്രീ. അരുൺ എ.ജി ക്ലാസ് നയിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്
'''സീഡ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ  (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ  കഴിഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013yd1.jpg
പ്രമാണം:34013yd2.jpg
പ്രമാണം:34013yd3.jpg
പ്രമാണം:34013yd4.jpg
</gallery>
=='''ഒളിമ്പ്യനെ ആദരിച്ച് സീഡ് ക്ലബ്ബംഗങ്ങൾ'''==
[[പ്രമാണം:34013seedadharave23b.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013seed adharave23a.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് June-23 ഒളിമ്പ്യനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. മനോജ് ലാലിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സീഡ് ക്ലബ്ബംഗങ്ങൾ ആദരിച്ചു. HM In charge ആയ ശ്രീമതി.നിഷയാണ് മനോജ്‌ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. അധ്യാപകനായശ്രീ. ബ്രിജിത്ത് ആശംസകൾ അറിയിക്കുകയും സീഡ് കൺവീനർ ശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി.ഒളിമ്പ്യൻ മനോജ് ലാൽ തന്റെ ഒളിമ്പിക്സ് അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കു വെക്കുകയുണ്ടായി. ഒളിമ്പിക് പ്രസ്ഥാനത്തേക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കുന്നതിനും പ്രോത്സാഹിപ്പിയ്ക്കുന്നതിനും ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനുമാണ് ഈ ദിനം ആഘോഷിയ്ക്കുന്നത് എന്ന് തിരിച്ചറിയാൻ ഈ പരിപാടിയിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.
=='''ഓണക്കാല സമ്മിശ്ര കൃഷി'''==
[[പ്രമാണം:34013sd 1.jpg|ലഘുചിത്രം]]
ഓണക്കാല സമ്മിശ്ര കൃഷിയുടെ ഭാഗമായിസീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽപച്ചക്കറി കൃഷിയും പൂകൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P അക്ബർ സ്വാഗതം ആശംസിക്കുകയും കാർഷിക അവാർഡ് ജേതാവായ ശ്രീ.ശുഭകേശൻ പ്രിൻസിപ്പാൾ  ശ്രീമതി രശ്മി എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി, ജയലാൽ, രമാദേവി, സ്മിത, സരിത തുടങ്ങിയ അധ്യാപകർ ചടങ്ങിന് നേതൃത്വം നൽകുകയും സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ്  ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, തക്കാളി തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു.
=='''ലോക ലഹരി വിരുദ്ധ ദിനം-ബോധവൽക്കരണ പരിപാടികൾ- ജൂൺ 26'''==
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു . സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്സിന്റെ ആഭിമുഖ്യത്തിൽ മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സഹായത്തോടുകൂടി പുത്തനങ്ങാടിവരെ സൈക്കിൾ റാലി  സംഘടിപ്പിച്ചു .തുടർന്ന് ജംഗ്ഷനുകൾ തോറും ഉള്ള കടകളിൽ കയറി പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന് അവ കുട്ടികൾക്ക് കൊടുക്കാൻ പാടില്ല എന്നുള്ള സന്ദേശം വിദ്യാർഥികൾ തന്നെ നൽകുകയുണ്ടായി. അതിനുശേഷം ഓട്ടോറിക്ഷ തൊഴിലാളികളെ മദ്യത്തിനും മയക്കുമരുന്ന് എതിരെ  ബോധവൽക്കരണം നടത്തി.ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഹൈസ്കൂളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവ് നാടകം സംഘടിപ്പിയ്ക്കുകയും പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി.
<gallery mode="packed-hover">
പ്രമാണം:34013add1.jpg
പ്രമാണം:34013add2.jpg
പ്രമാണം:34013add3.jpg
പ്രമാണം:34013add4.jpg
</gallery>
=='''സ്വയരക്ഷ പരിശീലന പരിപാടി'''==
ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ പെൺകുട്ടികൾക്കായി 26/06/23 ൽ സ്വയരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. നിഷ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ. അക്ബർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.വി. ഉത്തമൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി ആശംസ പ്രസംഗം നടത്തി. തുടർന്ന് ശ്രീമതി.സുരേഖ പ്രസാദ് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, വുമൺ സെൽ ) ക്ലാസ് നയിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി. പ്രസീത നന്ദി പറഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013selfdefence2.jpg
പ്രമാണം:34013selfdefence4.jpg
പ്രമാണം:34013selfedefence3.jpg
</gallery>
=='''തൊഴിൽ നിപുണന ത്രീ ദിനക്യാമ്പ് '''==
പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേർന്ന് ചേർത്തല ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ നിപുണന ത്രീ ദിനക്യാമ്പ് ജൂലായ് 5,7,10 തീയതികളിലായി  ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ നടന്നു.പഠന പ്രവർത്തനങ്ങളൊടൊപ്പം തന്നെ തൊഴിൽ ,കൃഷി ,ജീവിത നൈപുണികൾ മായം ചേരാത്ത ഭക്ഷണ ശീലങ്ങൾതുടങ്ങി വിവിധ മേഖലക. ളിലായി നടത്തിയ ക്യാമ്പിൽ എട്ടാം ക്ലാസ്സിലെ 30 കുട്ടികൾ പങ്കെടുത്തു.ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം ,ഗണിതം എന്നി വിഷയങ്ങളിലെ അറിവുകൾ പ്രവർത്തി പഠനവുമായി [ craft ] ബന്ധപ്പെടുത്തി നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തു ക എന്ന ലക്ഷ്യത്തിനായി നടത്തിയ ക്യാമ്പിൽ കെമിസ്ട്രി ലെ വിവിധ തരം ലോഹങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മെറ്റൽ എൻഗ്രവിങ്ങ് . കൃഷിയുടെ വിവിധ സാധ്യതകൾ ഗ്രോ ബാഗ് ന്റെ സാധ്യതകൾ, ബക്കറ്റ് കമ്പോസ്റ്റ് നിർമ്മാണം മായം ചേരാത്ത പാനീയങ്ങൾ തുടങ്ങിവിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി
സമാപന  സമ്മേളനത്തിൽ കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും തയ്യാറാക്കിയ പാനീയ വിതരണവും നടത്തി. PTA പ്രസിഡന്റ് പി അക്ബറുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ഉദ്ഘാടനകർമ്മം നിർവഹിച്ചു. BRC പ്രതിനിധികളായി ട്രെയിനർമാരായമനു, ജിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രാഫ്റ്റ് മേഖലയിൽ പ്രാവിണ്യം നേടിയ പ്രാദേശിക വിദഗ്ധ  ശ്രീമതി സൗമ്യ ഹരിഹരനെ യോഗത്തിൽ BPC ശ്രീസൽ മോൻ സാർ പൊന്നാട അണിയിച്ച് ആദരിച്ചു.വന്ദന എസ്സ് [Std 8 ] ക്ലാസ്സ് അനുഭവം പങ്കുവച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി ശാരിക കൃതജ്ഞതയും രേഖപ്പെടുത്തി.
<gallery mode="packed-hover">
പ്രമാണം:34013craft1.jpg
പ്രമാണം:34013craft2.jpg
പ്രമാണം:34013craft3.jpg
പ്രമാണം:34013craft4.jpg
</gallery>
=='''2023 - 26 ബാച്ച് പ്രിലിമിനറി ക്യാമ്പ്'''==
2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 20 / 7/ 23 വ്യാഴായ്ച നടന്നു. 40 കുട്ടികളും പങ്കെടുത്ത ക്ലാസിൽ ശ്രീ. ബിനോയ് സി ജോസഫ്  സാർ  ക്ലാസ് നയിച്ചു. കൈറ്റ്സ്  മാസ്റ്റർ ശ്രീ ഷാജി പി.ജെ, കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ്  എന്നിവർ സാറിനെ സഹായിച്ചു. രാവിലെ 9.45 ന് ആരംഭിച്ച ക്ലാസിൽ 8 സെക്ഷനായി ലിറ്റിൽ കൈറ്റ്സിനെ നന്നായി മനസ്സിലാക്കുവാനും പ്രവർത്തന പരിപാടിക്കും ഉദ്യേശ ലക്ഷ്യങ്ങളും മനസ്സിലാക്കുവാനും കഴിഞ്ഞു. കൂടാതെ scratch, mobile app, animation,robotics, എന്നിവയെ സംബന്ധിച്ച് പ്രാഥമിക പാഠങ്ങൾ പരിശീലിക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു. വൈകിട്ട് 4 ന് നടന്ന അനുമോദന സമ്മേളനം പി.റ്റി . എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത സമ്മളനത്തിൽ  പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ ഡോമിനിക്ക് സാർ അശംസകളർപ്പിച്ചു.  ഏറ്റവും കൂടുതൽ സ്കോർ നേടിയ എ ഐ ഗ്രൂപ്പ് ലീഡർ സമ്മാനം ഏറ്റ് വാങ്ങിയ ചടങ്ങ് സ്വാഗതം ചെയ്തത് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാറും,നന്ദിയും പറഞ്ഞത് ലിറ്റിൽ കൈറ്റ്സ് അംഗം അദ്വൈത് എസ് ദിവാകറുമാണ്. അനുമോദന സമ്മേളനം കൃത്യം 4.15 ന് അവസാനിച്ചു.
<gallery mode="packed-hover">
പ്രമാണം:34013lk23b.jpg
പ്രമാണം:34013lk23d.jpg
പ്രമാണം:34013lk23a.jpg
പ്രമാണം:34013lk23e.jpg
</gallery>
=='''ചാന്ദ്രദിനാചരണം'''==
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Up, HS വിഭാഗത്തിനായി കമ്പ്യൂട്ടർ ലാബിൽ വെച്ച്  വീഡിയോ പ്രദർശനവും , മൾട്ടിമീഡിയ പ്രസന്റേഷൻ സഹായത്തോടെ ക്ലാസും സംഘടിപ്പിച്ചു. 9Bയിലെ നിരജ്ഞന കൃഷ്ണ യു , ശ്രീ ദുർഗ്ഗ പി പ്രഭു എന്നിവരായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്യത്‍ത് . ചന്ദ്രനെ ക്കുറിച്ചും , ഇതുവരെ നടന്ന ചാന്ദ്രദൗത്യങ്ങളെ സംബന്ധിച്ചും ഉൾപ്പെടുത്തിയുള്ള ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരിന്നു. പിന്നീട് ഇന്ത്യ നടത്തിയ ചാന്ദ്രദൗത്യങ്ങളെ ക്കുറിച്ചുള്ള വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Up, HS വിഭാഗത്തിനായി കമ്പ്യൂട്ടർ ലാബിൽ വെച്ച്  വീഡിയോ പ്രദർശനവും , മൾട്ടിമീഡിയ പ്രസന്റേഷൻ സഹായത്തോടെ ക്ലാസും സംഘടിപ്പിച്ചു. 9Bയിലെ നിരജ്ഞന കൃഷ്ണ യു , ശ്രീ ദുർഗ്ഗ പി പ്രഭു എന്നിവരായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്യത് ത്. ചന്ദ്രനെ ക്കുറിച്ചും , ഇതുവരെ നടന്ന ചാന്ദ്രദൗത്യങ്ങളെ സംബന്ധിച്ചും ഉൾപ്പെടുത്തിയുള്ള ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരിന്നു. പിന്നീട് ഇന്ത്യ നടത്തിയ ചാന്ദ്രദൗത്യങ്ങളെ ക്കുറിച്ചുള്ള വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:34013moon23a.jpg
പ്രമാണം:34013moon23b.jpg
പ്രമാണം:34013moon23c.jpg
പ്രമാണം:34013moon23d.jpg
</gallery>
[[പ്രമാണം:34013moonlp23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013moonlp23b.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂലൈ 21 ന് രാവിലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ എൽ പി വിഭാഗത്തിലും അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മുഖംമൂടികൾ അണിഞ്ഞാണ് അസംബ്ലിയിൽ പങ്കെടുത്തത്.  ഒരു ചുമർ പത്രം തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ഈ വർഷം ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിനും  പ്രത്യേകമായാണ് മത്സരം സംഘടിപ്പിച്ചത്.  2,3, 4 ക്ലാസുകളിലെ കുട്ടികൾക്ക് ക്വിസ് മത്സരവും ഒന്നാം  ക്ലാസുകാർക്ക് ചിത്രരചന ,ക്വിസ് എന്നീ  മത്സരങ്ങളുമാണ് നടത്തിയത്.ക്വിസ്  മത്സരത്തിൽ1Bയിലെ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും 1Aയിലെ വൈഷ്ണവജിത്ത് രണ്ടാം സ്ഥാനവും 1Aയിലെ അദിതി അനൂപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിത്രരചന മത്സരത്തിൽ 1Aയിലെ ദർശൻ ഒന്നാം സ്ഥാനവും 1Aയിലെ അലീന ഡൊമിനിക് രണ്ടാം സ്ഥാനവും 1Aയിലെ ദക്ഷിത്ദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.രണ്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ 2Aയിലെ  കാശിനാഥൻ ഒന്നാം സ്ഥാനവും 2Aയിലെ  വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും 2Aയിലെ  ശിവപ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന്  ക്ലാസിലെ കുട്ടികൾക്കായി  നടത്തിയ  ക്വിസ്    മത്സരത്തിൽ 3Aയിലെ  അവനീകൃഷ്ണ  ഒന്നാം  സ്ഥാനവും  3Aയിലെ  ശബരീഷ്കൃഷ്ണ രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.നാലാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ 4B യിലെ  മിയ പ്രതീഷ് ഒന്നാം സ്ഥാനവും 4A ഋതു കെ പ്രവീൺ രണ്ടാം സ്ഥാനവും 4B യിലെ  വിശാല വിനോദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആദ്യ  ചാന്ദ്രദൗത്യത്തെ കുറിച്ചുള്ള  വീഡിയോ  എല്ലാ  കുട്ടികൾക്കും  കാണാൻ  അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി  ഇറങ്ങിയവരേയും  ചന്ദ്രോപരിതലവും അവർ പോയ വാഹനവും  വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട്  മനസിലാക്കി.
=='''അക്ഷരതെളിമ'''==
[[പ്രമാണം:34013nssaksharathelima23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013nssaksharathelima23b.jpg|ഇടത്ത്‌|ലഘുചിത്രം]]
അക്ഷരതെളിമ എന്ന പദ്ധതിയുടെ ഭാഗമായി ചേർത്തല ചാരമംഗലം ഗവ.ഡി.വി. എച്ച് എസ്. എസ്. എൻ.എസ്.എസ് യൂണിറ്റ് Up വിഭാഗത്തിലെ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കൾക്ക് ആ മേഖലയിൽ പരിശീലനം ആരംഭിച്ചു. ആദ്യ ക്ലാസ്സ്    22/7/ 23 രാവിലെ 10 ന് സ്ക്കൂൾ PTA പ്രസിഡന്റ് p. അക്ബർ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നു. ശനിയാഴ്ചകളിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.
=='''നോളിജ് ഹണ്ടർ'''==
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്. കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂൺ മാസത്തിൽ എല്ലാ ചൊവാഴ്ചയും നടക്കുന്ന  യോഗ്യതാ റൗണ്ട് മത്സരത്തിൽ നിന്ന് യു പി,എച്ച് എസിൽ നിന്ന് ഫസ്റ്റ് ലഭിക്കുന്ന 50 പേരെ തിരഞ്ഞെടുക്കുന്നു.നോളിജ് ഹണ്ടർ വാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. യു പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 150 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ  കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ക്വിസാണിത് . തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2024 ൽ  ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ്  .
=='''കണ്ടൽ ദിനം July 26'''==
[[പ്രമാണം:34013kandal1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:34013kandal2.jpg|ലഘുചിത്രം]]
ഗവൺ മെന്റെDVHSS ൽ നല്ലപാഠം ക്ലബിന്റെ കണ്ടൽ നഴ്സറിയിൽ വച്ചു പിടിപ്പിച്ച കണ്ടൽ ചെടികൾ അർത്തുങ്കൽ ബീച്ചിൽ നട്ടു. ചേർത്തല തെക്ക് പഞ്ചായത്തു പ്രസിഡന്റ് സിനിമോൾ സാംസൺ ഉദ്ഘാടനം  ചെയ്തു. Ward മെംമ്പർ  Marygrace  PTA പ്രസിഡന്റ് അക്ബർ Hm  incharge  നിഷ ടീച്ചർ കോഡിനേറ്റർ ഷീല ടീച്ചർ ബി സന്ധ്യ എന്നിവർ പങ്കെടുത്തു
=='''കലാം അനുസ്മരണ ജൂലൈ 27'''==
സോഷ്യൽ സയൻസിൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കലാം അനുസ്മരണത്തോടനുബന്ധിച്ച് സെമിനാർ, ക്വിസ്, കലാ മഹത്വചനങ്ങൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യയെ പ്രചോദിപ്പിച്ച കലാം എന്ന വിഷയത്തിലെ സെമിനാർ അവതരിപ്പിച്ചത് ഹരികീർത്തന എസ് നിരജ്ഞനകൃഷ്ണ യു എന്നിവർ ആയിരുന്നു.  കലാമിന്റെ ജനനം മുതൽ മരണം വരെ യുള്ള  ജീവിതത്തെ അടുത്തറിയുവാൻ കുട്ടികൾക്ക് കഴിഞ്ഞു. UP, HS ലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ എല്ലാവരം പങ്കെടുത്ത ചടങ്ങിൽ അവസാനം സോഷ്യൻ സയൻസ് കൺവീനർ ശ്രീ ഷാജി പി.ജെ  കലാംമിന്റെ ജീവിതത്തിലെ പ്രധാന സംഭവ-വികാസങ്ങളെ ആസ്പദമാക്കി ക്വിസ് നടത്തുകയുണ്ടായി. വിജയികളായി മാധവ് സുജിത്ത്, ആര്യനന്ദ് ബിജു, നീരജ് കൃഷ്ണ എന്നിവർ തെരഞ്ഞെടുക്കപെട്ടു. മഹത്വചനങ്ങൾ അവതരിപ്പിച്ചത്  ലക്ഷ്മി ലൈജു വായിരുന്നു. ടീച്ചേഴ്സായ ദിവ്യ ജോൺ , വിജു പ്രീയ , ജ്യോതിലക്ഷ്മി എന്നിവർ പങ്കെടുത്തു.
<gallery mode="packed-hover">
പ്രമാണം:34013kalam1a.jpg
പ്രമാണം:34013kalam3a.jpg
പ്രമാണം:34013klam2a.jpeg.jpg
</gallery>
=='''Blooming Buds'''==
The inaguration of the English club was held on 30th june 2023.
Divyalal Teacher compere the whole event. The welcome
speech was by Gowri Akbar of XB. Presidential Address was
delivered by Preethy Ummachan Teacher . The function was
inaugurated by our beloved Principal Reshmi Teacher. The
inauguration was done by lighting the candle and the
brightness of the lighted candle was spread to each members
of the club by lighting the candle that they held.The felicitation
speech was given by Nisha Teacher, Jayalal Sir and Deepa
Teacher respectively.Logo was presented and prepared by
Kalidas from X B. Amrutha from 9 B Entertained us with an
awesome English song. The function winded up by the vote of
thanks by Sreekkutty Teacher.
Around Eighty members are there in the club. Our aim and
intention is to evolve a student who mastered all the skills of
English. We are planning various competitions like Essay
writing, Short story writing, poem writing, speech, spelling bee
etc.
=='''എസ് പി  സി ദിനാചരണം'''==
എസ് പി സി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 ന് 9 മണിക്ക്  എച്ച് എം ഇൻ ചാർജ്ജ് നിഷ ടീച്ചർ പതാക ഉയർത്തി. എസ് പി സി ദിനാചരണത്തിന് ബഹു. പ്രിൻസിപ്പാൾ  സ്ക്കൂൾ വളപ്പിൽ വ്യക്ഷതൈ നട്ടു.  എസ്. എച്ച് ഒ മാരാരിക്കുളം പോലിസ് സ്റ്റേഷൻ  ശ്രീ എ വി ബിജു ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ശ്രീ ഷാജി പി.ജെ, എച്ച് എസ് റ്റി സോഷ്യൽ സയൻസ്  എസ് പി സി ദിന സന്ദേശം കേഡറ്റുകൾക്ക്  കൈമാറി. മ്യഗ സ്നേഹിയും എസ് പി സി കേഡറ്റുമായ മാസ്റ്റർ അതുൽ കൃഷ്ണയെ ശ്രീ. എ. വി ബിജു നിർവഹിച്ചു. ശ്രീ ജയ്ലാൽ സാർ  സ്വാഗതവും ശ്രീമതി രമ ടീച്ചർ നന്ദിയും പറഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013spc23a.jpg
പ്രമാണം:34013spc23b.jpg
പ്രമാണം:34013spc23c.jpg
പ്രമാണം:34013spc23d.jpg
പ്രമാണം:34013spc23e.jpg
പ്രമാണം:34013spc23f.jpg
</gallery>
=='''ശുചിത്വ ക്ലബ്ബ്'''==
സ്കൂൾ തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി 7/8/2023 തിങ്കളാഴ്ച അസംബ്ലി സംഘടിപ്പിച്ചു. ജില്ലയെ സമ്പൂർണ്ണമാലിന്യമുക്തമാക്കുക എന്ന ഉദ്ദേശവും അതിനുവേണ്ടി സ്കൂൾ ശുചിത്വ പ്രവർത്തനത്തിന് വേണ്ടി ശുചിത്വക്ലബ്ബിന്റെ ആവശ്യവും കുട്ടികളെ ബോധ്യപ്പെടുത്തി.എല്ലാ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ വീതം പങ്കാളികളാക്കി ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ക്ലാസുകളും വൃത്തിയായി സൂക്ഷിക്കുന്നതിനായി ക്ലാസ് തലത്തിൽ ഏറ്റവും വൃത്തിയായ ക്ലാസിന് എല്ലാ മാസവും സമ്മാനം നൽകാൻ തീരുമാനിച്ചു.11/08/2023 വെള്ളിയാഴ്ച ക്ലബ്ബിന്റെ ഒരു മീറ്റിങ് നടന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനാൽ സ്കൂൾ ഗ്രൗണ്ടും പരിസരവും 14-ാം തീയതി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു. 14-ാം തീയതി ഉച്ചയ്ക്ക് ശേഷം എല്ലാം അംഗങ്ങളും ചേർന്ന് സ്ക്കൂൾ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കി.
=='''ഫ്രീഡം ഫെസ്റ്റ്  പ്രവർത്തനങ്ങൾ 2023'''==
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച്‌ നിരവധി പരിപാടികൾ 7/8/ 23 മുതൽ 11/8/ 23 വരെ  സംഘടിപ്പിച്ചു.
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
[[പ്രമാണം:34013ffpd1.jpg|ലഘുചിത്രം]]
[[പ്രമാണം:34013ffpd2.jpg|ഇടത്ത്‌|ലഘുചിത്രം]]
2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് 7/8/ 23 ന് രണ്ട് സെഷനായി  30 ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. മികച്ച അഞ്ച് പേരുടെ സൃഷ്ടികൾ സ്ക്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്പെഷ്യൽ അസംബ്ലി
[[പ്രമാണം:34013ffspl1.jpg|ലഘുചിത്രം]]
ആഗസ്റ്റ് 9ന് കെ.ജി സെഷൻ മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി,ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ   സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.  എച്ച് എം ഇൻ ചാർജ്ജ്‌ ശ്രീമതി നിഷ, പി.ടി.എ പ്രസിഡന്റ് ശ്രീ അക്ബർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ , മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്ത അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗം  ശ്രീപ്രിയ  ഫ്രീഡം ഫെസ്റ്റ് -23 ന്റെ ഉദ്ദേശ്യ - ലക്ഷ്യങ്ങൾ അവതരിപ്പിച്ചു കൊണ്ട് സന്ദേശം വായിച്ചു.
ഐ റ്റി കോർണർ - ഡിസ്പ്ലേ
[[പ്രമാണം:34013ff23b.jpg|ലഘുചിത്രം]]
[[പ്രമാണം:34013ff23a.jpg|ഇടത്ത്‌|ലഘുചിത്രം]]
ആഗസ്റ്റ് - 10 ന് നടന്ന ഐ ടി  കോർണർ ഡിസ്പ്ലേയിൽ ഫിസിക്സ് പഠനം രസകരമാക്കുന്നതിനും കണ്ടു പഠിക്കുന്നതിനും ഉള്ള  ExpEYE കണ്ടമംഗലം സ്ക്കൂളിലെ ഹയർ സെക്കണ്ടറി ടീച്ചറായ ശ്രീ.നിവൈൽ ജോണും , ചാരമംഗലം ഡി വി എച്ച് എസ് എസിലെ പ്രിൻസിപ്പാൾ രശ്മി ടീച്ചറും LK അംഗങ്ങൾക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. തുടർന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ IT കോർണറിൽ സജ്ജീകരിച്ച Robo hen, traffic light, Electronic dice,ExpEYE എന്നിവയുടെ പ്രവർത്തനം ഡിസ്പ്ലേ കാണാനെത്തിയ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.
ഇൻസ്റ്റലേഷൻ ഫെസ്റ്റ്.
ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യാത്ത പ്രൈമറി ക്ലാസുകളിലും കമ്പ്യൂട്ടറിലും, രണ്ട് വിദ്യാർഥികളുടെ ലാപ്പിലും,ലാബിൽ ബിരിയാണി ചലഞ്ചിൽ വാങ്ങിയ 10 ലാപ്പ് ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്തു
'''സ്വാതന്ത്ര്യ ദിനാചരണം'''
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി  സ്കൂളിൽ വിവിധ പരിപാടികളോടെ പ്രൗഢ ഗംഭീരമായ പ നടന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ കൃത്യം 8.45 ന് ആരംഭിച്ച് സ്കൂൾ ഓഫിസിൽ നിന്ന്  സ്റ്റാഫ് സെക്രട്ടറി പതാക  സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സിന്റെ പ്രതിനിധികൾ അടങ്ങിയ സംഘം  ഏറ്റുവാങ്ങി സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കുകയും ശ്രീമതി നിഷ ടീച്ചർ, എച്ച് എം ഇൻ ചാർജ്ജ്  പതാക ഉയർത്തി,  സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സുകളായ എൻ സി സി, എസ് പി. സി, ജെ ആർ സി , കസ്റ്റംസ്  കോർ , സ്കൗട്ട് ആൻഡ് ഗൈഡ്, ബുൾ ബുൾ എന്നി അംഗങ്ങളെ  ഇൻസ്പെഷൻ നടത്തി.350 പേർ അണിനിരന്ന പ്രൗഢ ഗംഭീരമായ മാർച്ച് പാസ്റ്റിലും പരേഡിലും ശ്രീമതി നിഷ ടീച്ചർ വിവിധ പ്ലറ്റൂണിന്റെ സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന സ്വാതത്ര്യ ദിന പരിപാടികൾ ഷിജി എ.ജി , പി.ടി എ അംഗം അദ്ധ്യക്ഷ പദവി അലങ്കരിച്ചു. ശ്രീമതി നിഷ ടീച്ചർ, ഷെയ്ഖ് മുഹമ്മദ് , എച്ച് എസ്  എസ് റ്റി , സ്കൂൾ ചെയർ പേഴ്സൺ കുമാരി അമ്യത സുനിൽ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അർപ്പിച്ച ചടങ്ങിന് കൺവീനർ ഷാജി പി ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു കെ. ജി വിഭാഗം മുതൽ പ്ലസ് ടൂ വരെയുള്ള  വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി വിളിച്ചോതുന്ന അനവധി  പരിപാടികൾക്ക് വേദി സാക്ഷിയായി , വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച  ദിനാചരണങ്ങളുടെ സമ്മാന ജേതാക്കളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ലഡു വിതരണത്തോടെ ചടങ്ങുകൾ 12 മണിക്കവസാനിച്ചു.
<gallery mode="packed-hover">
പ്രമാണം:34013id23a1.jpg
പ്രമാണം:34013id23ac.jpg
പ്രമാണം:34013id23b.jpg
പ്രമാണം:34013id23a.jpg
</gallery>
=='''ചന്ദ്രയാൻ-3'''==
ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് വീക്ഷിക്കുന്നതിനായി ബുധനാഴ്ച(23/08/23 ) വൈകുന്നേരം 5.15 മുതൽ 6.30 വരെ ലൈവ് സ്ട്രീം  ലിറ്റിൽ കൈറ്റ്സ്-സയൻസ്  ക്ലബ്ബ് സംയുക്തമായി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. 5.20 ന് ആരംഭിച്ച സ്പെഷ്യൽ  അസംബ്ലിയിൽ ശ്രീമതി നിഷ ടീച്ചർ ( HM in charge), സയൻസ് കൺവീനർ ശ്രീ സന്തോഷ് സാർ ,കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാർ ചാന്ദ്രായാൻ 3 ന്റെ ഉദ്യേശ ലക്ഷ്യങ്ങളെ സംബന്ധിച്ചും ബഹിരാകാശ ദൗത്യങ്ങളിൽ ഐ എസ് ആറോയുടെ പങ്കിനെ പ്രകീർത്തിച്ചും സംസാരിച്ചു .തുടർന്ന് ഐ എസ് ആർ ഒ യുടെ ഒഫിഷ്യൽ സൈറ്റിൽ നിന്ന് ചാന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാന്റിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്പ്യൂട്ടർ ലാബിൽ പ്രത്യേകം തയ്യാറാക്കിയ പ്രൊജക്ടിൽ കാണിച്ചു - എഴുപതോളോം ഹൈസ്ക്കൂൾ - യുപി വിദ്യാർഥികളും  - ടീച്ചേഴ്സും ഇതിൽ പങ്കെടുത്തു.
<gallery mode="packed-hover">
പ്രമാണം:34013chandrayaan3-1.jpg
പ്രമാണം:34013-chandrayaan3-7.jpg
പ്രമാണം:34013-chandrayaan3-2.jpg
പ്രമാണം:34013-chandrayaan3-4.jpg
പ്രമാണം:34013-chandrayaan3-6.jpg
പ്രമാണം:34013-chandrayaan3-3.jpg
</gallery>
=='''ഡിജിറ്റൽ പൂക്കളമത്സരം'''==
ഗവൺമെൻറ് ഡി വി എച്ച് എസ്സ് സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിലെ  വിദ്യാർത്ഥികൾക്ക് 25/08/23 ന് സ്ക്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഇങ്ക്സ്കേപ് , ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് മനോഹരമായ പൂക്കുളം വിദ്യാർത്ഥികൾ തയ്യാറാക്കിയത്. പന്ത്രണ്ടോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലെ ഏറ്റവും മികച്ച അഞ്ച് പൂക്കളം തിരഞ്ഞെടുത്തു വിദ്യാർഥികളെ ആദരിച്ചു
<gallery mode="packed-hover">
പ്രമാണം:34013dp23a.jpg
പ്രമാണം:34013dpAMAL.S.KUMAR.png
പ്രമാണം:34013dpAMAL ONAM.png
പ്രമാണം:34013dpPRANJITH A ONAM.png
</gallery>
=='''ഓണാഘോഷം 2023'''==
[[പ്രമാണം:34013onam23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013onam23b.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013onam23c.jpg|ഇടത്ത്‌|ലഘുചിത്രം]]
ഡി വി എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 25/8/23 വെള്ളിയായ്ച രാവിലെ 9 30 ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ,പൂക്കളത്തിൽ പൂക്കൾ ഇട്ട് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിക്കുറിച്ചു. തുടർന്ന് കലാപരിപാടികൾ സ്റ്റേജിലും മറ്റ് കളികൾ - സുന്ദരിക്ക് പൊട്ടുതൊടൽ ...ലെമൺ & സ്പൂൺ..കസേരകളി .കുപ്പിയിൽ വെള്ളം നിറയ്ക്കൽ .അപ്പം കടി. വിവിധ സ്ഥലങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായിനടന്നു.തുടർന്ന് വിഭവ സമ്യദ്ധമായ സദ്യ കഴിച്ച് എല്ലാവരും മടങ്ങി
=='''ലിറ്റിൽ കൈറ്റ്സ്  ക്യാമ്പോണം-23'''==
ഗവ.ഡി വി എച്ച് എസ്സ്, ചാരമംഗലംസ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ ജോസ് നേതൃത്വം നല്കി.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ്  ക്യാമ്പിൽ  കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവംമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിന്നത്.ക്യാമ്പിൽ  കുട്ടികൾക്ക് റിഫ്രഷ്‍‍‍മെന്റ്,ല‍ഞ്ച് എന്നിവ നൽകുന്നതിന് സ്കൂളിലെ മറ്റ് ടീച്ചേഴ്സിന്റെ സഹകരണമുണ്ടായിരുന്നൂ.ഏകദിന ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ്  സ്വാഗതവും ഡെപ്യൂട്ടി ലീഡർ നന്ദിയും പറ‍‍ഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013camponam23a.jpg
പ്രമാണം:34013camponam23d.jpg
പ്രമാണം:34013camponam23c.jpg
പ്രമാണം:34013caponam23b.jpg
</gallery>
=='''ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'''==
[[പ്രമാണം:34013motivaion23a.jpg|ലഘുചിത്രം]]
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പ്രോഗ്രാമിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എച്ച്.എം ഇൻ ചാർജ് ശ്രീമതി. നിഷ ക്ലാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിദ്യ ക്ലാസ് നയിച്ചു. പഠന പ്രവർത്തനങ്ങിൽ കുട്ടികൾക്ക് സഹാകമാകുന്ന രീതിയിലുള്ള മോട്ടിവേഷൻ, കുട്ടികളിലെ ശാരീരിക മാനസിക വളർച്ച എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി. ദിവ്യ ജോൺ നന്ദി പറഞ്ഞു.
=='''ഗുരുവന്ദനം '''==
[[പ്രമാണം:34013teachersday23a.jpg|ലഘുചിത്രം]]
സ്കൂളിൽ അധ്യാപക ദിന ആഘോഷം ഗുരുവന്ദനം പരിപാടി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ഉദ്ഘാടനം  നിർവഹിച്ചു. അദ്ധ്യപക ദിനത്തിന്റെ പ്രാധാന്യം പത്ത് ബിയിലെ കുമാരി ബ്രിന്ദ്ര എസ് , ഒൻപത് ബി ഡിവിഷനിലെ കുമാരി കൃഷ്ണജ കെ യു എന്നിവർ പങ്കു വെച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ ടീച്ചേഴ്സിനേയും കുട്ടികൾ സ്റ്റേജിലേക്കാനയച്ച് ആദരിച്ചു.കുട്ടികളും ശ്രീ എസ് രാധാകൃഷ്ണന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. എൽ പി വിഭാഗം മുതൽ ഹൈ സ്കൂൾ വരെ ഓരോ ക്ലാസിലും കുട്ടികൾക്കവർക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ക്ലാസെടുത്തു.
<gallery mode="packed-hover">
പ്രമാണം:34013td23a.jpg
പ്രമാണം:34013td23c.jpg
പ്രമാണം:34013td23d.jpg
</gallery>
=='''വ്യക്തിശുചിത്വ ക്ലാസ്'''==
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്കായി ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോബി ക്ലാസ് നയിച്ചു.  കുട്ടികളിലെ വ്യക്തിശുചിത്വത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട പോഷകാഹാരങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. ഐ സി ഡി എസ് സൂപ്പർവൈസർ അനില ശശിധരൻ, പഞ്ചായത്ത് കൗൺസിലർ ശ്രീലക്ഷമി എന്നിവർ പങ്കെടുത്തു.
=='''സ്കൂൾ ശാസ്ത്രോത്‌സവം-2023'''==
15-09-23 ന് ഗവൺമെന്റ് ഡി.വി.എച്ച് എസ് എസ്  ലെ ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേളയോടനുബന്ധിച്ച് എൽ പി , യു പി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി നൂറോളം  വിദ്യാർഥികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ, വർക്കിംങ് മോഡൽ, വിവിധ ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവ രാവിലെ 9 മണി മുതൽ 2 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം പ്രിൻസിപ്പാൾ ശ്രീമതി രശ്മി എസ് ഉദ്ഘാടനം ചെയ്തു. ശ്രീമതി. നിഷ (എച്ച് എം ഇൻ ചാർജ്ജ് ) , മേളയുടെ  കൺവിനർ ശ്രീ.പി.ജെ സന്തോഷ്  എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള വിവിധയിനങ്ങൾ  തെരഞ്ഞെടുക്കുകയുണ്ടായി.
<gallery mode="packed-hover">
പ്രമാണം:34013sasthramela23f.jpg
പ്രമാണം:34013sasthramela2.jpg
പ്രമാണം:34013 sasthramela23c.jpg
പ്രമാണം:34013sasathramela23e.jpg
</gallery>
=='''ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം'''==
ഗവ. ഡി.വി.എച്ച്.എസ് ചാരമംഗലം സ്കൂളിൽ രണ്ടാഴ്ച കൂടുമ്പോൾ ഉച്ചക്ക് 1.15 PM മുതൽ 2 pm വരെ  ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലന ക്ലാസ് എടുത്തു വരുന്നു . യു പി മുതൽ എച്ച്.എസ് വരെയുള്ള 13 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ അൽഫിയ അൻസിൽ, ശ്രീലക്ഷ്മി എസ് , അഭിനവ് കെ.എം, സൂര്യനാരായണൻ ജി, നിഖിൽ കൃഷ്ണ, അദ്വൈത് എസ് ദിവാകർ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു. കൂടാതെ ലിറ്റിൽകൈറ്റ്സിലെ മറ്റ് അംഗങ്ങളും ഇവരെ സഹായിക്കുന്നു. സ്വന്തം പേര്  ,അഡ്രസ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക ലിബിറെ ഓഫിസ് റൈറ്റർ ,game, Paint ,gimp എന്നിവ എടുത്തു. കമ്പ്യൂട്ടർ പരിശീലന ക്ലാസ് കുട്ടികൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്തുവരുന്നൂ.
<gallery mode="packed-hover">
പ്രമാണം:34013lkcomputer tg2.png
പ്രമാണം:34013lkcomputer tg1.png
പ്രമാണം:34013lkcomputer tg3.png
പ്രമാണം:34013lkcomputer tg4.jpg
പ്രമാണം:34013ied comp1.jpg
</gallery>
=='''വഴിയോര പോസ്റ്റർ രചന മത്സരം'''==
[[പ്രമാണം:34013poster anti d1.jpg|ലഘുചിത്രം]]
[[പ്രമാണം:34013poster anti d2.jpg|ഇടത്ത്‌|ലഘുചിത്രം]]
9.10.2023 തിങ്കളാഴ്ച വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേർത്തല എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ വഴിയോര പോസ്റ്റർ രചന മത്സരം ഗവൺമെൻറ്. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിലെ വിദ്യാർത്ഥികൾ വരയ്ക്കുന്നു.ചേർത്തല വിദ്യാഭ്യാസ ജില്ലാ തല മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.
=='''സ്കൂൾ ഫിലിം ഫെസ്റ്റിവൽ'''==
[[പ്രമാണം:34013flim fest1.jpg|ലഘുചിത്രം]]
[[പ്രമാണം:34013flim fest2.jpg|ഇടത്ത്‌|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. 9/10/23 ഉച്ചക്ക് 1.30 ന് ആദ്യ പ്രദർശനം നടന്നു. '"ചിൽഡ്രൻസ് ഇൻ ഹെവൻ"'എന്ന ഇറാനിയൻ ചിത്രമായിരുന്നു പ്രദർശിപ്പിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. തുടർന്ന് അടുത്ത ദിവസം റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയവരിൽ നിന്ന് നിരജ്ഞന കൃഷ്ണ യു സ്കൂൾ തല വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
=='''സ്ക്കൂൾ കായികോത്സം23'''==
ഗവ. ഡി വി എസ്‌ എസ് ചാരമംഗലം സ്ക്കൂളിന്റെ കായികോത്സം സെപ്തംബർ 20, 21 തീയതികളിലായി നടന്നു. നാല് ഹൗസായി തിരിച്ചാണ് കായികോത്സവം നടത്തിയത്. LP, UP, HS, HSS വിഭാഗങ്ങളെ ഹൗസ് തിരിച്ച്, ഓരോ വിഭാഗത്തിലേയും ഹൗസിന്റെ ചാർജ് ആ വിഭാഗത്തിലെ അദ്ധ്യാപകർക്ക് നൽകി. കൂടാതെ ഹൗസ് ലീഡേഴ്സായി കുട്ടികളേയും തെരഞ് ടുത്തു. ഓരോ ഹൗസ്കൾ തമ്മിൽ നല്ല ശക്തമായ മത്സരം ആണ് നടന്നത്. പരാതികളും യഥാസമയം എഴുതി തരുന്നതിൽ യാതൊരു അമാന്തവും കൂട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആൺ പെൺ കുട്ടികൾക്കായി വടം വലി മൽസരവും നടത്തി. ടീച്ചേഴ്സ് സ്പോർട്ട് സും  നടത്തി.
<gallery mode="packed-hover">
പ്രമാണം:34013sports23a.jpg
പ്രമാണം:34013sports23b.jpg
പ്രമാണം:34013sports23c.jpg
പ്രമാണം:34013sports23d.jpg
</gallery>
=='''സ്കൂളിനെ അറിയാം'''==
ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികൾ സ്കൂളിനെ അറിയാം എന്ന പരിപാടിയിൽ 01/10/23 ൽ അമ്മമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി ഗവ. ഡി വി എസ്‌ എസ് ചാരമംഗലം സ്ക്കൂളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.00 മണി വരെ എട്ട് ക്ലാസ് മുറികളിലയി നടക്കുന്നണ്ടായി.ഏകദേശം 250തോളം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികൾ എല്ലാ ക്ലാസുകളിലും സ്ക്കൂളിന്റെ സ്കൂൾ വിക്കി പേജ്, സ്കൂൾ പ്രവർത്തനങ്ങൾ,  വിവിധ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ മൾട്ടമീ‍ഡിയാ പ്രെസന്റേഷനിലൂടെ വിശദീകരിച്ചു.
<gallery mode="packed-hover">
പ്രമാണം:34013lkammayarian.jpg
പ്രമാണം:34013lkammayarian23a.jpg
പ്രമാണം:34013lkammayarian23c.jpg
പ്രമാണം:34013lkammayariand.jpg
</gallery>
=='''സ്വച്ച്താ ഹി സേവ'''==
സ്വച്ച്താ ഹി സേവ  പദ്ധതി യുടെ ഭാഗമായി ഗവ. ഡി വി എസ്‌ എസ് ചാരമംഗലം സ്ക്കൂളിലെ NSS യൂണിറ്റ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ദത്ത് ഗ്രാമമായ 7-ാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പാങ്കാളികളായി.സ്വച്ച്താ ഹി സേവ പ്രോജക്ടിന്റെ ഭാഗമായി 1/10/23 ന്  രാജ്യവ്യാപകമായി നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിഴ റെയിൽവേ സ്റ്റേഷൻ പരിസരം ശുചിയാക്കി.
<gallery mode="packed-hover">
പ്രമാണം:34013nsswachatha1.jpg
പ്രമാണം:34013nsswachatha2.jpg
പ്രമാണം:34013nsswachatha3.jpg
പ്രമാണം:34013nsswachatha4.jpg
</gallery>
=='''സ്കൂൾ കലോത്സവം'''==
ചാരമംഗലം ഗവ: ഡി വി എച്ച് എസ് എസ് ലെ2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 2023 ഒക്ടോബർ 18 ,19 തീയതികളിൽ നടന്നു. ആദ്യ ദിനമായ ഒക്ടോബർ പതിനെട്ടാം തീയതി രാവിലെ 10 മണിക്ക് പ്രമുഖ മിമിക്രി കലാകാരൻ ശ്രീ പുന്നപ്ര മധു കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി രശ്മി ആർ സ്വാഗതം ആശംസിച്ചു.  ഹെഡ്മിസ്ട്രസ് ശ്രീമതി നിഖില ശശി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി നിഷ നന്ദി പറഞ്ഞു.ആദ്യ ദിവസം പ്രധാന  സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടന്നത്.ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, സംഘനൃത്തം , തിരുവാതിര എന്നിവയാണ് അന്നേ ദിവസം നടന്നത് .രണ്ടാം ദിനമായ ഒക്ടോബർ 19ന് മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , ചെണ്ടമേളം എന്നിവയായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഇനങ്ങൾ . കുട്ടികളെ റെഡ് ബ്ലൂ ഗ്രീൻ യെല്ലോ എന്നിങ്ങനെ നാല് ഹൗസുകളായി തിരിച്ചായിരുന്നു ഇത്തവണ കലോത്സവം സംഘടിപ്പിച്ചിരുന്നത്. ഓരോ ഹൗസിനും ഓരോ വിഭാഗത്തിൽ നിന്നും ചാർജ്ജുള്ള അധ്യാപകരും ഉണ്ടായിരുന്നു.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ എസ്പിസി , എൻ സി സി , ജെ ആർ സി  ,കുട്ടി കസ്റ്റംസ് , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹൗസുകളുടെ പോയിൻറ് നില തത്സമയ പ്രദർശനം ഏറെ ശ്രദ്ധ നേടി.രണ്ടാം ദിവസം മത്സരം അവസാനിച്ചപ്പോൾ റെഡ് ഹൗസ് ഒന്നാംസ്ഥാനവും ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും നേടി.,ഗ്രീൻ യെല്ലോ എന്നീ ഹൗസുകൾ  3 ,4 സ്ഥാനങ്ങൾ കരസ്ഥമാക്കി . ഒന്നാം സ്ഥാനം നേടിയ റെഡ് ഹൗസിന് പ്രിൻസിപ്പൽ, എച്ച് എം എന്നിവർ ചേർന്ന് എവറോളിംഗ് ട്രോഫി സമ്മാനിച്ചു.
=='''ശുചിത്വോത്സവം '''==
കഞ്ഞിക്കുഴി മാപ്പിളകുളം  അംഗൻവാടി - ശുചിത്വോത്സവം പദ്ധതിയിൽ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റ് പങ്കാളിയായി.8.11.2023ന് വൃത്തിഹീനമായി കിടന്നിരുന്ന അംഗനവാടി സമീപപ്രദേശങ്ങൾ വോളന്റിയർ മാർ ശുചീകരിച്ച് പൂന്തോട്ടവും ഇരിപ്പിടങ്ങളും തയ്യാറാക്കി ഒരു തണലിടം തയ്യാറാക്കി.ഈ പ്രോജക്ടിന് വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. അംഗനവാടി ടീച്ചർ ശ്രീമതി. സീതാദേവി ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ. രതീഷ്, വോളന്റീർ ലീഡർ ആയ ജോഷ്വ സിന്ധു ബാബുഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
=='''ലഹരിവിരുദ്ധ സവാദം'''==
25/10/2023 spc, ncc, jrc, little kites. നല്ല പാടം. സീഡ് എന്നീ ക്ലബ്ബ് കളിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലേരുടെ നേതൃത്വത്തിൽ തുരുത്തിപ്പള്ളി അംഗൻവാടിയിൽ വെച്ച് ലഹരിവിരുദ്ധ സവാദം നടത്തുകയുണ്ടായി.ചുറ്റുപാടുമുള്ള ജനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംവാദത്തി ൽ ലഹരികെതീരെ കുട്ടികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നിരവതി ആശയങ്ങളും തീരുമാനങ്ങളും ഉണ്ടായി. വാർഡ് മെമ്പർ. എൿസൈസ് ഓഫീസർ ആശാവർക്കർ എന്നിവർ പങ്കെടുത്തു
<gallery mode="packed-hover">
പ്രമാണം:34013open debate1.png
പ്രമാണം:34013open debate2.png
പ്രമാണം:34013open debate3.png
പ്രമാണം:34013open debate4.png
</gallery>
=='''മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും'''==
ഗവ. ഡി.വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എട്ട്, ഒൻപത് ക്ലാസുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്തി 28/10/23 ന് മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി. ആർത്തവ ശുചിത്വം, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗവും ഗുണങ്ങളും എന്നിവയെപ്പറ്റി വിശദമായി ക്ലാസെടുത്തു. പഞ്ചായത്ത് WCF (Women Community facilitator) ശ്രീലക്ഷമിയാണ് ക്ലാസെടുത്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി. നിഖില, ICDS സൂപ്പർവൈസർ ശ്രീമതി. അനില, സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത എന്നിവർ ക്ലാസിൽ പങ്കെടുത്തു.
=='''നേത്രപരിശോധന ക്യാംപ്'''==
[[പ്രമാണം:34013nsseye2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013nsseye1.jpg|ലഘുചിത്രം]]
ചേർത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും േചർ ത്തല ഫോക്കസ് കണ്ണാശുപത്രിയും സംയുക്തമായി04/11/23 സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ജി.മോഹനൻ ക്യാപ് ഉദ്ഘാടനം ചെയ്തു. PTA. പ്രസിഡന്റ് p. അക്ബർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ. സ്വാഗതം ആശംസിച്ചു. വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി, വോളന്റീർ ലീഡർമാരായ അമൃത സുനിൽ,അനുശ്രീ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.വി.രതീഷ് നന്ദി പറഞ്ഞു.
=='''എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്'''==
അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഡി.വി.എച്ച്.എസ്.എസ്  ചാരമംഗലം സ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ '  കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 2023 നവംബർ 23ബുധനാഴ്ച രാവിലെ 10 മണിക്ക് ഡി വി എച്ച്.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രശസ്ത പ്രഭാഷകനായശ്രീ. വി കെ സുരേഷ് ബാബു ആയിരുന്നു പ്രഭാഷണത്തിന് നേതൃത്വം നൽകിയത്.അമ്മ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഅമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്രീ. ഷാജി കെ അധ്യക്ഷൻ ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി നിഖില ശശി ക്ലാസ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ 193 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു.ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു. അമ്മ ചാരിറ്റബിൾ സൊസൈറ്റി ഖജാൻജി ശ്രീ.. അർജുനൻ കൃതജ്ഞത പറഞ്ഞു.
=='''രക്ത ദാന ക്യാംപ് '''==
ചേർത്തല ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് രക്തബാങ്ക് വിഭാഗവും സംയുക്തമായി ആണ് ക്യാംപ് സംഘടിപ്പിച്ചത്.കഞ്ഞിക്കുഴി PP സ്വാതന്ത്ര്യo സ്മാരക കമ്യൂണിറ്റി ഹാളിൽ വെച്ച്  01/12/23 ന് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് P. അക്ബർ അധ്യക്ഷതവഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.കെ.രശ്മി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് M. സന്തോഷ് കുമാർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി. ഉത്തമൻ, വികസന സ്റ്റാന്റിംഗ് കമ്മററി ചെയർമാൻ കെ. കമലമ്മ, പഞ്ചായത്തംഗങ്ങളായ ഫെയ്സി.വി. ഏറനാട്, ദീപുമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ വി.രതീഷ് നന്ദി അറിയിച്ചു.രക്ഷിതാക്കൾ,നാട്ടൂകാർ,സ്റ്റാഫ് ,കോളേജ് വിദ്യാർത്ഥികൾ എന്നിവർ രക്തം ദാനം ചെയ്യുന്നതിനായി എത്തിചേർന്നിരിന്നു.
<gallery mode="packed-hover">
പ്രമാണം:34013nssblooddon1.jpg
പ്രമാണം:34013nssblooddon2.jpg
പ്രമാണം:34013nssblooddon3.jpg
പ്രമാണം:34013nssblooddon4.jpg
</gallery>
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ2023-24'''==
[[പ്രമാണം:34013elect23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23b.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23c.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23d.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23e.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23f.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23g.jpg|ലഘുചിത്രം]]
ഇന്ത്യൻ  ജനാധിപത്യ വ്യവസ്ഥയിലെ ഭാഗമായ തെരഞ്ഞെ ടുപ്പ്  പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും, പങ്കെടുക്കുന്നതിനുമു ള്ള പ്രാഥമികപ്രവർത്തനം കൂടിയായിരുന്നു ഗവ..ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്ക്കൂളിൽ നടന്ന ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് .നവംബർ മാസം 27-ാം തീയതി കൂടിയ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായ ഹൈസ്ക്കൂളിലെ ശ്രീ ഷാജി സാറിനെ നിയോഗിക്കുകയും തുടർന്ന് ... എച്ച് എസ് എസ് വിഭാഗത്തിൽ ശ്രീ രതീഷ് സാറിനേയും,എച്ച് എസ് വിഭാഗത്തിൽ ശ്രീമതി ദിവ്യജോൺ ടീച്ചറിനേയും,യു പി  വിഭാഗത്തിൽ ശ്രീമതി സിനി ടീച്ചറിനേയും സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  മോനിട്ടർ ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. ഓരോ ക്ലാസിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. നാമനിർദ്ദേശപത്രികൾ ക്ലാസ് അധ്യാപകർ പരിശോധിക്കുകയും. ചീഫ് ഇലക്ടറിൽ ഓഫീസറെ ഏൽപ്പിക്കുകയും ചെയ്തു. നാമനിർദ്ദേശപത്രികൾ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് 29/11/23 വൈകിട്ട് 3.30 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ  ( ലാപ് ടോപ് )സജ്ജമാക്കുകയും ഒരോ ക്ലാസ്സ് /ഡിവിഷൻ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അപ്‌ലോഡ് ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കി. വോട്ട് ചെയ്തത് രേഖപ്പെടുത്താനുള്ള നോമിനൽ റോളുകൾ, വിരലിൽ പുരട്ടാനുള്ള മഷി എന്നിവ  സജ്ജമാക്കി. എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പിൽ മോക്ക് പോൾ പരിശീലനം ഇലക്ട്രൽ ഓഫീസർ നൽകി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് ഡിസംബർ 4-ാം തിയതിയായിരുന്നു.കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് അദ്ധ്യാപകർ മോക്ക് പോൾ നടത്തി വോട്ടിംഗ് പ്രവർത്തനം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒരോ ക്ലാസ്സ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ്സ് അദ്ധ്യാപകരെയും,  3 കുട്ടികളെ പോളിംഗ് ഓഫീസർ1, പോളിംഗ് ഓഫീസർ 2, പോളിംഗ് ഓഫീസർ 3 എന്നിവരായി തെരഞ്ഞെടുത്തു.. കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികൾ എത്തി തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി  പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു. ഫലപ്രഖ്യാപനം ഓരോ ക്ലാസിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അന്നേദിവസം തന്നെ സ്ഥാനാർത്ഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അതാത് ക്ലാസുകളിൽ അധ്യാപകർ ഫലപ്രഖ്യാപനം നടത്തി.മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ പേര് വിവരങ്ങൾ ലഭിച്ച വോട്ട് എന്നിവ എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വിജയികളുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, അന്നേ ദിവസം (ഡിസംബർ മാസം നാലാം തീയതി ) ഉച്ചയ്ക്ക് 1 30 ന് ശേഷം നടത്തി. യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 34 കുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. HMശ്രീമതി നിഖില ടീച്ചർ പ്രിൻസിപ്പൽ ലക്ഷ്മി ടീച്ചർ യുപി വിഭാഗത്തിലെ സിനി ടീച്ചർ ഹയർ സെക്കൻഡറി വിഭാഗത്തിൽ രതീഷ് സർ ഹൈസ്കൂൾ വിഭാഗത്തിലെ ദിവ്യ ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആളുകൾ ഓരോരുത്തരായി വന്ന് സ്വയം പരിചയപ്പെടുത്തുകയും സ്കൂളിനെ കുറിച്ചും ക്ലാസിനെ കുറിച്ചും സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.ചെയർ പേഴ്സൺ  / ചെയർമാൻ സ്ഥാനത്തേക്ക് ഹയർസെക്കൻഡറി പ്ലസ് വൺ വിഭാഗത്തിൽ നിന്ന്  2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും (രഹസ്യബാലറ്റ് സംവിധാനം വഴി ) അഭിജിത്ത് അമ്പാടി  ചെയർമാൻ സ്ഥാനത്തിന് അർഹനാകുകയും ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂ വിഭാഗത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ മത്സരിക്കുകയും ആഷ്ന ഷൈജു സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് നിയ ജെമിനി തെരഞ്ഞെടുക്കപ്പെട്ടു.  HSS വിഭാഗത്തിൽനിന്ന് ജോയിൻ സെക്രട്ടറിയായി ഏകപക്ഷീയമായി  അതുൽ ജീവൻ എസ് തെരഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി HS വിഭാഗത്തിൽനിന്ന് അനന്തകൃഷ്ണൻ പി ബി യും. കലാവേദി ജോയിൻ സെക്രട്ടറിയായി HSS വിഭാഗത്തിൽനിന്ന് ആർദ്ര കമല സാബു ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടുകയും ,  സാഹിത്യ വേദി സെക്രട്ടറിയായി HS വിഭാഗത്തിൽ നിന്ന് സോനു പ്രസാദ്,സാഹിത്യ വേദി ജോയിൻ സെക്രട്ടറിയായി HSS വിഭാഗത്തിൽ നിന്ന് ആരതി കെ ആർ, കായികവേദി സെക്രട്ടറിയായി ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ശിവ മാധവ് ജി,കായികവേദി ജോയിൻ സെക്രട്ടറിയായിHSS വിഭാഗത്തിൽനിന്ന് അക്ഷര അജിത്ത്  എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം, HM പ്രിൻസിപ്പൽ മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദിക്കുകയും,  തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർമങ്ങൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ അന്തസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും പങ്കാളികളാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
=='''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023'''==
2023 24 അക്കാദമിക വർഷത്തിലെ എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023 ഒക്ടോബർ ആദ്യവാരം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തും അക്കാദമിക മികവ് പുലർത്തുന്ന കുട്ടികൾക്കും വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 43 കുട്ടികളാണ് ഈ വർഷം സ്കോളർഷിപ്പ്  പരീക്ഷ എഴുതുന്നത്. സ്കൂളിലെ എൽ പി ,യു പി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിശീലനതിന് സഹകരിക്കുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ റിസോഴ്സ് അധ്യാപകർ ഈ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെയും സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെ പ്രിൻറ് ചെയ്ത ചോദ്യപേപ്പറുകൾ നൽകിയാണ് ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾ പരീക്ഷ എഴുതുന്നതിനു മുമ്പ് തന്നെ സ്കൂളിൽ വച്ച് മൂന്ന് മോഡൽ പരീക്ഷ എഴുതി അതിൻറെ വിലയിരുത്തൽ നടത്തി ആണ് പ്രധാനപ്പെട്ട പരീക്ഷയെ അഭിമുഖീകരിക്കുന്നത്. സ്കൂളിലെ എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ശ്രീ റെനീഷ് എം എസ് ശ്രീമതി ജ്യോതിലക്ഷ്മി വി എന്നിവർ ആണ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി വി പ്രഥമധ്യാപിക ശ്രീമതി നിഖില ശശി എന്നിവർ കുട്ടികൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകി.
<gallery mode="packed-hover">
പ്രമാണം:34013nmms23a.jpg
പ്രമാണം:34013nmms23b.jpg
പ്രമാണം:34013nmms23d.jpg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103385" എന്ന താളിൽനിന്ന് ശേഖരിച്ചത്