"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


'''ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ'''
'''ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ'''
=== 2024-25 ലെ പ്രവർത്തനങ്ങൾ ===
==== പേവിഷബാധ പ്രതിരോധം ====
13/6/2025 വ്യാഴാഴ്ച വി പി എസ് മലങ്കര എച്ച് എസ് എസ് വെങ്ങാനൂരിൽ മെഡിക്കൽ ഓഫീസർ മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി. മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ബേബി നാരായണ നന്ദൻ ആയിരുന്നു മുഖ്യ അതിഥി. പ്രിൻസിപ്പൽ ജെയ്സൺ സാർ അദ്ദേഹത്തെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അസംബ്ളിയിൽ "പേവിഷബാധ പ്രതിരോധം " എന്ന വിഷയത്തെ ആസ്പദമാക്കി  ഡോക്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകുകയുണ്ടായി. ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് "പേവിഷബാധ " അഥവാ "റാബിസ്"  എന്നും, നായകളിൽ നിന്നോ, പേവിഷ ബാധ പടർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം എന്നും,കുട്ടികൾക്ക് നായകളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ എടുക്കേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ചും, പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചും, അതിലെന്തെങ്കിലും വീഴ്ച വരുത്തിയാൽ അത് മരണകാരണം ആകുമെന്നും ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. 10 ബിയിലെ മയൂഖ ഈ വിഷയത്തെ ആധാരമാക്കിയുള്ള ആരോഗ്യ വകുപ്പിന്റെ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദി ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ അസംബ്ളി അവസാനിച്ചു.
==== ലഹരിവസ്തുക്കൾക്കെതിരെ ====
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ജൂൺ 26 2024 ,ബുധനാഴ്ച മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരായ   സിസ്റ്റർ ലീന, സിസ്റ്റർ സൗമ്യ, അഡോളസന്റ് കൗൺസിലർ സിസ്റ്റർ ആതിര എന്നിവരുടെ നേതൃത്വത്തിൽ 8 മുതൽ 10 വരെയുള്ള കുട്ടികൾക്ക് " ലഹരി വസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും, ലഹരി വസ്തുക്കളിൽ നിന്നും വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും " ബോധവൽക്കരിക്കുന്നതിനായി ബോധവൽക്കരണക്ലാസ്സ്‌ നടത്തുകയുണ്ടായി. 1987 മുതൽ ആണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കുടിച്ചും, കുടിപ്പിച്ചും ചിലർ ജീവിതങ്ങളെ വെള്ളത്തിലാക്കുന്നു. വലിച്ചും, വലിപ്പിച്ചും ചിലർ ജീവിതം ഊതിക്കെടുത്തുന്നു. ഞരമ്പുകളിലൂടെ ചിലർ മരണത്തെ കുത്തിവയ്ക്കുന്നു. അതുപോലെ മനുഷ്യനെ മഥിപ്പിക്കുന്ന എന്തും ലഹരിയാണെന്നും, അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാനസികവും, ശാരീരികവും ആയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ലഹരിയാണെന്നും കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതുകൊണ്ട് ഇനിയെങ്കിലും "തിരിച്ചറിവുകളാകട്ടെ പുതുതലമുറയുടെ ലഹരി " - എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിക്കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.


=== 2023 - 24 ലെ പ്രവർത്തനങ്ങൾ ===
=== 2023 - 24 ലെ പ്രവർത്തനങ്ങൾ ===
6,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084051...2518085" എന്ന താളിൽനിന്ന് ശേഖരിച്ചത്