Jump to content
സഹായം

"C.K.M.M.A.L.P.S. Panakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള  ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികള്‍ ( പ്രീ പ്രൈമറി ഉള്‍പെടെ ) ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്പരരായ രക്ഷിതാക്കളും അര്‍പണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികള്‍ക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .
പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള  ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികള്‍ ( പ്രീ പ്രൈമറി ഉള്‍പെടെ ) ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്പരരായ രക്ഷിതാക്കളും അര്‍പണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികള്‍ക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .
== ചരിത്രം ==
1923 ല്‍ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1929 ല്‍ പൊതു വിദ്യാലയമായി    പ്രവര്‍ത്തനമാരംഭിച്ചു .
1926 ല്‍ ഒന്ന് , രണ്ട്  ക്ലാസുകള്‍ക്കും 1928 ല്‍ മൂന്ന് , നാല് , അഞ്ച് ക്ലാസുകള്‍ക്കും
അംഗീകാരം ലഭിച്ചു .
സ്കൂളിന്റെ ആദ്യ മാനേജര്‍ സി. കുഞ്ഞഹമ്മദ് മാസ്ററര്‍ താമസിച്ചിരുന്ന മുണ്ടക്കല്‍
പറമ്പിന്റെ മൂലയിലായിരുന്നു എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത് .
9 വര്‍ഷം സ്കൂള്‍ നടത്തി സാമ്പത്തിക പ്രയാസം കാരണം 1935 ല്‍ സ്കൂള്‍ " ദേവധാര്‍ മലബാര്‍
റി കണ്‍സ്ട്രക്ഷന്‍ ട്രസ്ററിന് ( DMRT ) “ കൈമാറി . 
1944 ല്‍ സി. കു‍‍ഞ്ഞഹമ്മദ് മാസ്ററര്‍ തന്റെ പുരയിടം വിററപ്പോള്‍ സ്കൂള്‍ മാറേറണ്ടി വന്നു .
പനങ്ങാട്  ചേക്കു ഹാജി പ്രതിഫലം വാങ്ങാതെ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍
വിട്ടു കൊടുത്ത കഷ്ടിച്ച് 7 സെന്റ് വരുന്ന ആക്കപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ മാററി സ്ഥാപിച്ചത് .
സ്കൂള്‍ നാട്ടില്‍ വേണ്ടെന്ന് വെയ്ക്കുമ്പോള്‍ കെട്ടിടം പൊളിച്ചു മാററരുത് എന്നായിരുന്നു
കരാര്‍ വ്യവസ്ഥ .
കുരുണിയന്‍ പാത്തുമ്മക്കുട്ടിയുടേയും ചേക്കു ഹാജിയുടേയും ഉടമസ്ഥതയിലുള്ള ആക്കപ്പറമ്പ്
ഭാഗിച്ചപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന ഭാഗം പാത്തുമ്മക്കുട്ടിയുടെ ഓഹരിയില്‍ ഉള്‍പെടുത്തി .
മാത്രമല്ല സ്കള്‍ പുര മുതലായ കുഴിക്കൂര്‍ ചമയങ്ങളടക്കം എന്ന് ആധാരത്തില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു . .
1957 ജനുവരിയില്‍ ആദ്യമായി വാര്‍ഷികം കൊണ്ടാടിയപ്പോള്‍ ആഘോഷങ്ങള്‍ക്കിടയില്‍
പാടിയ പാട്ടിന്റെ പേരില്‍ പാണക്കാട്ടെ പ്രമാണിമാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍
ബഹിഷ്കരിച്ചു . രാഷ്ട്രീയവും മതവും ഉപയോഗിച്ച് നടത്തിയ കുപ്രചരണവും ബഹിഷ്കരണവും
1957 മാര്‍ച്  27 വരെ തുടര്‍ന്നു .
ബഹിഷ്കരണം കഴിഞ്ഞ് അധിക നാള്‍ കഴിയുന്നതിനു മുമ്പ് കുരുണിയന്‍ പാത്തുമ്മക്കുട്ടിക്ക്
സ്കൂളിന്റെ കിഴക്കു ഭാഗത്തെ സ്ഥലം വില്പന നടത്തേണ്ടി വന്നു . ഈ സ്ഥലം പാണക്കാട് PMSA പൂക്കോയ തങ്ങള്‍ വാങ്ങി . ആധാരത്തില്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലവും സ്കൂള്‍ എടുപ്പും
കൂടി ഉള്‍പെടുത്തി . ആധാര പ്രകാരം സ്കൂള്‍ സ്ഥലവും എടുപ്പും പൂക്കോയ തങ്ങളുടേതായി .
അതിനിടയില്‍ DMRT പിരിച്ചു വിട്ടപ്പോള്‍ അതിന്റെ സ്വത്തുക്കള്‍ സര്‍വന്റ്സ് ഓഫ് ഇന്ത്യ
സൊസൈററി ഏറെറടുത്തു . സ്കൂളിന്റെ പ്രവര്‍ത്തനം മോശമായതിനാല്‍ 1962 ല്‍ ആവശ്യപ്പെ
ട്ടതനുസരിച്ച് മുന്‍ മാനേജര്‍ സി. കുഞ്ഞഹമ്മദ് മാസ്ററര്‍ക്ക് മടക്കി കൊടുക്കാന്‍ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈററി തീരുമാനിച്ചു .
മാനേജ്മെന്റ് ട്രാന്‍സ്ഫറിന്റെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത്  1968 ല്‍ ഔപചാരികമായി
അംഗീകരിക്കാന്‍ കോഴിക്കോട് Regional Deputy Director അയച്ചപ്പോള്‍ എതിര്‍ കക്ഷികള്‍
സ്വത്തിന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നതുകൊണ്ട്  കോടതിയില്‍ തീരുമാനിക്കണമെന്ന ഉത്തരവോടെ മടക്കി . അതിനെതിരെ ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി .
ഫലമുണ്ടായില്ല . ബഹു : ഹൈക്കോടതി ആദ്യം താല്‍കാലിക മാനേജരായി അംഗീകരിക്കുകയും അവസാന വിധിയില്‍ മാനേജരായി അംഗീകരിക്കാന്‍ ഗവണ്‍മെന്റിന്
നിര്‍ദ്ദേശം നല്‍കുകയും ചെയ്തു .
ഹൈക്കോടതിയില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കെ 1970  ഒക്ടോബര്‍ 14 ന് വിദ്യാഭ്യാസ
വകുപ്പ് പാണക്കാട്ട് ഒരു ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ തുറന്നു . പാണക്കാട് സ്കൂളിലെ മുഴുവന്‍
കുട്ടികള്‍ക്കും ഗവണ്‍മെന്റ് സ്കൂളിലേക്ക്  ടി സി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി .
അങ്ങനെ 1973 മെയ് 14 വരെ പാണക്കാട്  ALP സ്കൂള്‍ ഗവണ്‍മെന്റ് സ്കൂളായും പ്രവര്‍ത്തിച്ചു .
ഹൈക്കോടതിയില്‍ നില നിന്ന കേസ്  പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോള്‍
എതിര്‍ കക്ഷികള്‍ മധ്യസ്ഥതക്ക് മുന്‍ കൈയെടുത്തു . അതിന്റെ അടിസ്ഥാനത്തില്‍ 1973
മെയ് 15 ന് ഇന്നത്തെ സ്കൂള്‍ സി . കുഞ്ഞഹമ്മദ് മാസ്ററര്‍ മാനേജറായി നിലവില്‍ വന്നു .
മധ്യസ്ഥ തീരുമാനമനുസരിച്ച് സ്കൂള്‍ സ്ഥലം മാററി ഇന്ന് പ്രവര്‍ത്തിക്കുന്ന പറമ്പില്‍ 1973 മെയ് 15 മുതല്‍ പ്രവര്‍ത്തനം തുടങ്ങി .
1974 ഏപ്രില്‍ 29 ന്  സി. കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തെ തു‍ടര്‍ന്ന്
ഭാര്യ പി . ഖദീജയായിരുന്നു മാനേജര്‍ . 1989 ല്‍ സി . കുഞ്ഞഹമ്മദ് മാസ്റററുടെ
മകനും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ . സി. അബ്ദുള്ള വിരമിച്ചപ്പോള്‍ താല്‍കാലിക
മാനേജര്‍മാരായി ചുമതലയേററു . 1990 ല്‍ സ്വത്തു ഭാഗത്തില്‍ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരില്‍ വന്നപ്പോള്‍ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി
ഡിപ്പാര്‍ട്മെന്റ് അംഗീകരിച്ചു .
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/203785" എന്ന താളിൽനിന്ന് ശേഖരിച്ചത്