Jump to content
സഹായം

"ഒറ്റത്തൈ ജി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ആലക്കോട് പഞ്ചായത്തിലാണ് ഒറ്റത്തൈ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് . മേഖലയുടെ പേരും പെരുമയും ലോകത്തിനു മുൻപിൽ എഴുതിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ആലക്കോട് പഞ്ചായത്തിലാണ് ഒറ്റത്തൈ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .  മേഖലയുടെ പേരും പെരുമയും ലോകത്തിനു മുൻപിൽ എഴുതിച്ചേർത്ത വശ്യ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പൈതൽ മലയുടെ താഴ്വാരത്ത്‌ , തെങ്ങിൻ തോപ്പുകളുടെയും റബ്ബർ മരങ്ങളുടെയും ഇടയിൽ ഒരു കൊച്ചു ഗ്രാമം. മണ്ണിനോട് മല്ലടിക്കുന്ന കർഷകരുടെ കഥ പറയുന്ന നാട്. ഒറ്റത്തൈ. പേര് പോലെ ഒറ്റ തൈ മാത്രമല്ല ഇവിടെ . അനേകം തൈകളും വൃക്ഷങ്ങളും തലയുയർത്തി നിൽക്കുന്ന മലനിരകളും ചെറുവെള്ളച്ചാട്ടങ്ങളും  കാഴ്ചയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.ആലക്കോട് ടൗണിൽ നിന്നും കാപ്പിമല റോഡിൽ 4  കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റത്തൈയിൽ എത്താം. ഭൂരിഭാഗം കുടിയേറ്റ കർഷകർ താമസിക്കുന്ന ഈ പ്രദേശത്തു റബർ ,വാഴ, തെങ്ങ് , കൊക്കോ എന്നിവ പ്രധാന കാർഷിക വിളകളാണ് . പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം.
[[പ്രമാണം:Gups Ottathai 13760 .png\thumb\ജി യു പി സ്കൂൾ ഒറ്റത്തൈ]]        കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ആലക്കോട് പഞ്ചായത്തിലാണ് ഒറ്റത്തൈ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .  മേഖലയുടെ പേരും പെരുമയും ലോകത്തിനു മുൻപിൽ എഴുതിച്ചേർത്ത വശ്യ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പൈതൽ മലയുടെ താഴ്വാരത്ത്‌ , തെങ്ങിൻ തോപ്പുകളുടെയും റബ്ബർ മരങ്ങളുടെയും ഇടയിൽ ഒരു കൊച്ചു ഗ്രാമം. മണ്ണിനോട് മല്ലടിക്കുന്ന കർഷകരുടെ കഥ പറയുന്ന നാട്. ഒറ്റത്തൈ. പേര് പോലെ ഒറ്റ തൈ മാത്രമല്ല ഇവിടെ . അനേകം തൈകളും വൃക്ഷങ്ങളും തലയുയർത്തി നിൽക്കുന്ന മലനിരകളും ചെറുവെള്ളച്ചാട്ടങ്ങളും  കാഴ്ചയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.ആലക്കോട് ടൗണിൽ നിന്നും കാപ്പിമല റോഡിൽ 4  കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റത്തൈയിൽ എത്താം. ഭൂരിഭാഗം കുടിയേറ്റ കർഷകർ താമസിക്കുന്ന ഈ പ്രദേശത്തു റബർ ,വാഴ, തെങ്ങ് , കൊക്കോ എന്നിവ പ്രധാന കാർഷിക വിളകളാണ് . പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം.
       
          1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക്  മാറ്റുകൂട്ടുവാൻ  തിരുവതാംകൂർ  കൊച്ചി  ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട്  ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി. കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .ആലക്കോട് നാടിന്റെ  വികസനത്തിന് കാരണഭൂതനായ തമ്പുരാൻ ശ്രീ പി ആർ രാമവർമ്മരാജ തന്റെ കൈവശമുണ്ടായിരുന്ന പ്രദേശത്തു ഒരു വലിയ തെങ്ങിൻതോട്ടം ഉണ്ടാക്കാനാഗ്രഹിച്ചു .അതിനായി അദ്ദേഹം തിരുവിതാംകൂറിൽ നിന്നും തെങ്ങിൻതൈകൾ കൊണ്ടുവന്നു നട്ടു പിടിപ്പിച്ചു .പക്ഷെ കാടിറങ്ങിയ  കാട്ടാനകളുടെ ആക്രമണത്തിൽ  ഒരു തൈ ഒഴികെ മറ്റെല്ലാ  തൈകളും നശിപ്പിക്കപ്പെട്ടു .ആ ഒരു തെങ്ങിൻ തൈ അവിടെ വളർന്നു .കാലക്രമേണ ആ പ്രദേശം ഒറ്റത്തൈ എന്ന് അറിയപ്പെടാൻ തുടങ്ങി.
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031406...2465699" എന്ന താളിൽനിന്ന് ശേഖരിച്ചത്